RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78522570

നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുടെ ഓംബുഡ്സ്മാൻ സ്കീം 2018

എക്സിക്യൂട്ടീവ് ഡയറക്ടർ

നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുടെ ഓംബുഡ്സ്മാൻ സ്കീം 2018
നോട്ടിഫിക്കേഷൻ

സിഇപിഡി. പിആർഎസ്. നമ്പർ 4535/13.01.004/2018-19

ഏപ്രിൽ 26, 2019

(ആർബിഐ) നിയമം 1934 വകുപ്പ് 45 – ഐ (എഫ്) ൽ പറഞ്ഞിട്ടുളളതുപോലെ ആർബിഐ നിയമം വകുപ്പ് 45 ഐഎ പ്രകാരം ആർബിഐയിൽ രജിസ്ററർ ചെയ്തിട്ടുളള നിക്ഷേപം സ്വീകരിക്കാനായി ചുമതലപ്പെടുത്തിയിട്ടുള്ള നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾക്ക് 2018 ഫെബ്രുവരി 23 നോട്ടിഫിക്കേഷൻ സിഇപിഡി. പിആർഎസ്. നമ്പർ 3590/13.01.004/2017-18 പ്രകാരം ‘ഓംബുഡ്സ്മാൻ സ്കീം ഫോർ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി’ നടപ്പാക്കിയിട്ടുണ്ട്. ഇത്നടപ്പാക്കിയുളള അനുഭവത്തിൻറെ വെളിച്ചത്തിൽ മററ് എൻ ബി എഫ് സികൾക്കുകൂടി ഇത് നടപ്പാക്കേണ്ടതുണ്ട്. 2019 ഏപ്രിൽ 4 ലെ ധനനയപ്രസ്താവനയിലെ വികസന-നിയന്ത്രണപ്രസ്താവനയിലെ പാര 11 ൽ പ്രഖ്യാപിച്ച പോലെ മേൽസൂചിപ്പിച്ച നോട്ടിഫിക്കേഷനിൽ ഭാഗികമായ ഭേദഗതിയോടെ ആർബിഐ താഴെപറയുന്ന മാർഗ്ഗനിർദ്ദേശം നൽകിയിരിക്കുന്നു. ആർബിഐ) നിയമം 1934 വകുപ്പ് 45 – ഐ (എഫ്) ൽ പറഞ്ഞിട്ടുളളതുപോലെ ആർബിഐ നിയമം വകുപ്പ് 45 ഐഎ പ്രകാരം ആർബിഐയിൽ രജിസ്ററർ ചെയ്തിട്ടുളള നിക്ഷേപം സ്വീകരിക്കാനായി ചുമതലപ്പെടുത്തിയിട്ടുള്ള നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ, മുൻവർഷത്തെ ആഡിററ് പ്രകാരം 100 കോടിരൂപയോ, അതിൽകൂടുതലോ ആസ്തിവലിപ്പമുളള, നിക്ഷേപം വാങ്ങാൻ അധികാരമില്ലാത്ത ഇടപാരുകാരുമായി ബന്ധപ്പെടുന്ന നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ, ആർബിഐ നിർദ്ദേശിക്കുന്ന ഇതുപോലുളള ആസ്തിവലിപ്പമുളളവ ഇവയെല്ലാം ഈ നിയമത്തിൻറെ പരിധിയിൽ വരുന്നതാണ്. അവർക്ക് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുടെ ഓംബുഡ്സ്മാൻ സ്കീം 2018 ബാധകമാണ്.

2. നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി – ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി (എൻ ബി എഫ് സി-ഐ എഫ് സി), കോർ ഇൻവെസ്ററ്മെൻറ് കമ്പനി (സിഐസി), ഇൻഫ്രാസ്ട്രക്ചർ ഡെററ് ഫണ്ട് - നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (ഐ ഡി എഫ് - എൻ ബി എഫ് സി), ലിക്വിഡോഷനിലുളള എൻബിഎഫ് സി ഇവയെ ഈ പദ്ധതിയുടെ പരിധിയിൽനിന്ന് മാററിയിരിക്കുന്നു.

3. ഇക്കാര്യത്തിൽ മുഴുവൻ രാജ്യത്തേയും കാര്യങ്ങൾ ചെന്നൈ, കൊൽക്കത്ത, മുംബയ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ അതാതു മേഖലളിലെ പരാതികൾ കൈകാര്യം ചെയ്യാൻ സ്ഥാപിച്ചിട്ടുളള ഈ പദ്ധതി നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുടെ ഓംബുഡ്സ്മാൻറെ ഓഫീസുകൾ കൈകാര്യം ചെയ്യും. ഈ പദ്ധതിയുടെ അനുബന്ധത്തിൽ ഈ ആഫീസുകളുടെ പ്രവർത്തനമേഖലാപരിധി സൂചിപ്പിച്ചിട്ടുണ്ട്.

4. നിക്ഷേപം സ്വീകരിക്കാത്ത നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾക്ക് 2019 ഏപ്രിൽ 26 മുതൽ ഈ പദ്ധതി ബാധകമായിരിക്കും.

സുരേഖ മറാണ്ടി

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?