RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78527219

അടിയന്തിര ആരോഗ്യ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാനുള്ള ഓൺ ടാപ് ലിക്വിഡിറ്റി സൗകര്യം

മേയ് 07, 2021

അടിയന്തിര ആരോഗ്യ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാനുള്ള
ഓൺ ടാപ് ലിക്വിഡിറ്റി സൗകര്യം.

ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശ്രീ. ശക്തികാന്തദാസ് 2021 മേയ് 5 ന് നടത്തിയ പ്രസ്താവനയിൽ പ്രഖ്യാപിച്ചതു പോലെ രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വർദ്ധിപ്പിക്കുന്നതിന് പെട്ടെന്ന് പണലഭ്യത വർദ്ധിപ്പിക്കുന്നതിനായി മൂന്നു വർഷം വരെയുള്ള കാലാവധിയിൽ 2022 മാർച്ച് 31 വരെ റെപ്പോ നിരക്കിൽ 50000 കോടി രൂപയുടെ ഓൺ ടാപ്പ് ലിക്വിഡിറ്റി ജാലകം തുറക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഈ പദ്ധതിയിൽ കീഴിൽ വാക്സിൻ നിർമ്മാതാക്കൾക്കും, വാക്സിൻ ഇറക്കുമതിക്കാർ / വിതരണക്കാർ എന്നിവർക്കും, മുൻഗണനയുളള മെഡിക്കൽ ഉപകരണങ്ങൾ, ആശുപത്രികൾ, ഡിസ്പെൻസറികൾ, പതോളജി ലാബുകൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, ഓക്സിജൻ, വെന്റിലേറ്ററുകൾ എന്നിവയുടെ നിർമ്മാതാക്കൾ, വിതരണക്കാർ, കോവിഡ് സംബന്ധമായ മരുന്നുകളുടെയും, പ്രതിരോധമരുന്നുകളുടെയും ഇറക്കുമതിക്കാർ, കോവിഡുമായി ബന്ധപ്പെട്ട ലോജിസ്റ്റിക് സ്ഥാപനങ്ങൾ, കൂടാതെരോഗികൾക്ക് ചികിത്സ എന്നിങ്ങനെ വിപുലമായ ശ്രേണികളെ താങ്ങിനിറുത്തുന്നതിനുമായി ബാങ്കുകൾക്ക് പുതിയ വായ്പകൾ നൽകുന്നതിന് കഴിയും.

2. ബാങ്കുകൾക്ക് വേഗത്തിൽ ഈ വായ്പ നൽകുന്നതിന് പ്രചോദനമാകുന്നതിന് 2022 മാർച്ച് 31 വരെ ഈ മേഖലയിൽ നൽകുന്ന വായ്പകളെ മുൻഗണനാ മേഖലാവായ്പകളായി (പി എസ് എൽ) തരം തിരിക്കാവുന്നതാണ്. ഈ വായ്പകളുടെ തിരിച്ചടവുവരെ / കാലാവധി തീരുന്നതുവരെ ഏതാണോ ആദ്യം അന്നു വരെ ഈ വായ്പകൾ മുൻഗണനാ വായ്പകളായി തരംതിരിക്കുന്നത് തുടരും. ബാങ്കുകൾക്ക് ഈ വായ്പകൾ നേരിട്ടോ, ആർ ബി ഐ നിയന്ത്രിക്കുന്ന മറ്റു ഇടനിലധനകാര്യ സ്ഥാപനങ്ങൾ വഴിയോ നൽകാൻ കഴിയും.

3. ഈ പദ്ധതിപ്രകാരം, ബാങ്കുകൾ ഒരു കോവിഡ് ലോൺ ബുക്ക് ഉണ്ടാക്കുമെന്നു കരുതുന്നു. ഒരു അധിക ഇൻസെന്റീവ് എന്ന നിലയിൽ കോവിഡ് ലോൺ ബുക്കിനു തുല്യമായ വലിപ്പത്തിലുള്ള അവരുടെ അധിക ലിക്വിഡിറ്റി, ബാങ്കുകൾക്ക് റെപ്പോ നിരക്കിന് 25 ബേസിക് പോയിൻറ്കുറഞ്ഞ നിരക്കിൽ റിവേഴ്സ് റെപ്പോ ജാലകത്തിൻകീഴിൽ ആർ ബി ഐയിൽ സൂക്ഷിക്കാവുന്നതാണ്.

4. ഈ പദ്ധതി പ്രകാരം, മേൽ സൂചിപ്പിച്ച മേഖലകളിൽ വായ്പ നൽകുന്നതിന് ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് ഫണ്ടെടുക്കാതെ അവരുടെ തന്നെ ധനസ്രോതസ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിലും പാര രണ്ടിലും, മൂന്നിലും സൂചിപ്പിച്ച ഇൻസെൻറീവുകൾക്ക് അവർ അർഹരായിരിക്കും.

5. ഈ പദ്ധതി നടപ്പാക്കുന്നതിൻറെ വിശദവിവരങ്ങൾ അനുബന്ധം 1 - ൽ ഉണ്ട്.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2021-2022/177


അനുബന്ധം 1

അടിയന്തിര ആരോഗ്യ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാനുള്ള ഓൺ ടാപ് ലിക്വിഡിറ്റി സൗകര്യമൊരുക്കുന്ന പദ്ധതിയുടെ നടപ്പാക്കുന്നതിന്റെ വിശദവിവരങ്ങൾ താഴെക്കൊടുക്കുന്നു :

എ) ഈ പദ്ധതി 2021 മേയ് 7 മുതൽ 2022 മാർച്ച് 31 വരെ പ്രാബല്യത്തിലു ണ്ടാകും.

ബി) ലിക്വിഡിറ്റി ക്രമീകരണ സൗകര്യത്തിന്(എൽ എ എഫ്) യോഗ്യരായ എല്ലാ ബാങ്കുകൾക്കും ഈ പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ആർ ബി ഐയിൽ നിന്ന് ഈ ഫണ്ട് എടുക്കാൻ താല്പര്യപ്പെടുന്ന ബാങ്കുകളുടെ അ പേക്ഷകൾ അപേക്ഷിക്കുന്ന തീയതിയിൽ ഫണ്ട് ലഭ്യമായിരിക്കുന്നതി നെ ആശ്രയിച്ചായായിരിക്കും. അതായത് ആകെയുള്ള 50000 കോടി രൂപ യും എടുത്തു കഴിയുന്നപക്ഷം ഫണ്ട് ഉറപ്പാക്കാനാവില്ല. മാത്രമല്ല, ആർ ബി ഐയിൽ നിന്ന് ഈ ഫണ്ടെടുത്ത തീയതി മുതൽ ഒരു നിശ്ചിത തീയ തിയ്ക്കുള്ളിൽ, അതായത് 30 ദിവസം കഴിയുന്നതിനു മുമ്പ്, തുക വായ്പ ന ൽകിയിരിക്കണം. ഈ പദ്ധതിയിൽ, എത്ര കാലത്തേയ്ക്കാണ് ബാങ്ക് ഈ വായ്പ നൽകേണ്ടത് എന്നതിനെ സംബന്ധിച്ച് കാലാവധി നിയന്ത്രണങ്ങ ളൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാലും, ആർ ബി ഐയിൽ നിന്ന് വായ്പ യെടുക്കുന്ന തുക പ്രത്യേകമായി സൂചിപ്പിച്ചിട്ടുള്ള മേഖലയ്ക്കു തന്നെയു ള്ള വായ്പയായി കാലാവധിവരെ തുടരുന്ന കാര്യം ബാങ്കുകൾ ഉറപ്പാക്കേ ണ്ടതാണ്.

സി) ഈ പദ്ധതി ഓൺ ടാപ് രീതിയിലാണ് പ്രാവർത്തികമാക്കുന്നത്. ബാ ങ്കുകൾക്ക് ഇ-മെയിൽ മുഖേന ഇതോടൊപ്പമുള്ള അനുബന്ധം -2 ഫോറ ത്തിൽ ഫണ്ടിനായുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. റിസർവ് ഇപ്രകാരം ലഭിക്കുന്ന എല്ലാ അപേക്ഷകളും മൊത്തത്തിൽ നോക്കി എല്ലാ തിങ്കളാഴ്ചകളിലും അപേക്ഷിയ്ക്കുന്ന ബാങ്കുകളുമായി 3 വർഷ റെപ്പോ ക രാർ വച്ച് ഫണ്ട് നൽകുന്നതായിരിക്കും. തിങ്കളാഴ്ച അവധിദിവസമാണെ ങ്കിൽ അടുത്ത പ്രവൃത്തി ദിവസമായിരിക്കും ഫണ്ട് നൽകുക.

ഡി) ഒരു ബാങ്ക് ആ ആഴ്ച പല അപേക്ഷകൾ നൽകുന്നുവെങ്കിൽ, എല്ലാ അ പേക്ഷകളും ഒരുമിച്ചു കണക്കാക്കി പണം നൽകുന്ന തീയതിയിൽ ഒറ്റ റെപ്പോ കരാറായിരിക്കും വയ്ക്കുക.

ഇ) ഈ പദ്ധതിയിൽ ബാക്കിനിൽക്കുന്ന തുകയേക്കാൾ കൂടുതൽ തുകയു ടെ അപേക്ഷ പണം നൽകേണ്ട തീയതിയിൽ ലഭിച്ചാൽ ബാക്കി ലഭ്യമായി ട്ടുള്ള തുക, യോഗ്യമായ എല്ലാ അപേക്ഷകളിൽ നിന്നും പ്രോറേറ്റാ മുൻഗ ണനാ ക്രമത്തിൽ പരിഗണിച്ച് വിതരണം ചെയ്യുന്നതായിരിക്കും.

എഫ്) അനുവദിക്കുന്ന ആകെ തുകയുടെ വലിപ്പം തീരുമാനിക്കുക, മുഴു വൻ അപേക്ഷകളോ, ഏതെങ്കിലും മാത്രമായോ പരിഗണിക്കുക / നിരസി ക്കുക, കാരണം കാണിക്കാതെതന്നെ പൂർണമായോ ഭാഗികമായോ അംഗീ കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുക എന്നിവയ്ക്ക് റിസർവ് ബാ ങ്കിന് എല്ലാ അധികാരവും ഉണ്ടായിരിക്കും.

ജി) എൽ എ എഫിന്റെ നടപടിക്രമങ്ങളനുസരിച്ചു ബാധകമായ ഈടും, മാർജിൻ ആവശ്യങ്ങളും ഇതിലും തുല്യമായിരിക്കും. അപേക്ഷിക്കുന്ന ബാങ്കുകൾ റെപ്പോയുമായി ബന്ധപ്പെട്ട അക്കൗണ്ടിൽ ആവശ്യമുള്ള തുക യ്ക്കുള്ള സെക്യൂരിറ്റികൾ നടപടിദിവസം ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കേ ണ്ടതാണ്. സെക്യൂരിറ്റിയ്ക്ക് പകരമുള്ള സംവിധാനങ്ങൾ ഉൾപ്പെടെ, എൽ എ എഫ് സൗകര്യലഭ്യതയ്ക്ക് ബാധകമായ എല്ലാ ചട്ടങ്ങളും, നിബന്ധനക ളും അതേപോലെ ഈ പദ്ധതിയ്ക്കും ബാധകമായിരിക്കും..

എച്ച്) കോവിഡ് ലോൺ ബുക്കിനു തുല്യമായ അധിക ലിക്വിഡിറ്റി ഫണ്ട് ബാങ്കുകൾക്ക് 14 ദിന റിവേഴ്സ് റെപ്പോ ജാലകത്തിൽ എല്ലാ റിപ്പോർട്ടിംഗ് വെള്ളിയാഴ്ചയും രാവിലെ 11.30 നും 12 മണിക്കുമിടയ്ക്ക്സൂക്ഷിക്കാവുന്ന താണ്. ഇതിൻറെ ആദ്യത്തെ പ്രവർത്തനനടപടി 2021 മേയ് 21 നായിരിക്കും. ഈ 14 ദിന റിവേഴ്സ് റെപ്പോ പ്രവർത്തനം 2022 മാർച്ച് 31 വരെ തുടരുകയും, അതിനുശേഷം അവലോകനത്തിനു വിധേയമാക്കുകയും ചെയ്യും. ബാങ്കുകൾ അവരുടെ ഫണ്ടുകൾ ഈ പ്രത്യേക 14 ദിന റിവേഴ്സ് റെപ്പൊ ജാലകത്തിൽ സൂക്ഷിക്കുന്നതിനുമുമ്പ് മേൽപറഞ്ഞ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

ഐ) ആർ ബി യുടെ പദ്ധതിയിൽനിന്നും ഫണ്ടെടുക്കാതെ തങ്ങളുടെ സ്വന്തം ധനസ്രോതസുപയോഗിക്കാൻ താൽപര്യപ്പെടുന്ന ബാങ്കുകൾക്കും പാര (എച്ച്) ൽ പറഞ്ഞിരിക്കുന്ന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അർഹതയുണ്ടാകും. പ്രത്യേക മേഖലകളിൽ വായ്പ നൽകാൻ തങ്ങളുടെ സ്വന്തം ധനസ്രോതസുപയോഗിക്കാൻ താൽപര്യപ്പെടുന്ന ബാങ്കുകൾ കഴിഞ്ഞയാഴ്ച കോവിഡ് ബുക്കിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം എല്ലാ തിങ്കളാഴ്ചയും, ഈ സ്കീം അവസാനിക്കുന്നതുവരെ, ഇ-മെയിൽ വഴി ഫിനാഷ്യൽ മാർക്കറ്റ്സ് ഓപ്പറേഷൻസ് വകുപ്പിനെ അറിയിക്കേണ്ടതാണ്.

ജെ) ഈ സ്കീം പ്രകാരം ഉപയോഗിച്ച തുക മണി മാർക്കറ്റ് ഓപ്പറേഷൻസ് വകുപ്പിൻറെ (എം എം ഒ) പത്രപ്രസ്താവനയിലൂടെ വിപണിയിൽ പങ്കെടുക്കുന്ന വരെ അറിയിക്കുന്നതാണ്.

കെ) ഈ സൗകര്യത്തിൻറെ പ്രവർത്തനകാര്യങ്ങളെ സംബന്ധിച്ച എല്ലാ അന്വേഷണങ്ങളും / വ്യക്തത വരുത്തലും ഇ-മെയിൽ അഥവാ ഫോൺ 022- 22630982 വഴി നടത്തേണ്ടതാണ്. സാങ്കേതികമായ പ്രശ്നങ്ങൾ നൽകേണ്ടത് laffmd@rbi.org.in ൽ ഒരു കോപ്പി നൽകി ഇ-മെയിൽ വഴി ഇ- കുബേർ ഹെൽപ് ഡസ്ക്കിലോ, 022-27595662/67/022-27595591/92/93/94 നമ്പരിലോ ആയിരിക്കണം.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?