RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78521237

ഫിൻടെക് നൽകുന്ന അവസരങ്ങളും ഉയർത്തുന്ന വെല്ലുവിളികളും - ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ. ശക്തികാന്തദാസ് 2019 മാർച്ച് 25 ശനി
നീതി ആയോഗിന്റെ ഫിൻടെക് കോൺക്ലേവ് 2019 ൽ ചെയ്ത മുഖ്യ പ്രഭാഷണം

നീതി ആയോഗിന്റെ ഫിൻടെക് കോൺക്ലേവ് 2019 ൽ പങ്കെടുക്കുവാനും, ധനകാര്യത്തിന്റെ ഭാവിക്ക് രൂപം നൽകിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിപ്ലവത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾ പങ്കുവയ്ക്കാനും കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് പോലൊരു സംപൂജ്യമായ സദസ്സിലേക്ക് എന്നെ ക്ഷണിച്ചതിന് നീതി ആയോഗ് സിഇഒ ശ്രീ.അമിതാഭ് കാന്തിനോട് എനിക്ക് വിശേഷിച്ചും നന്ദിയുണ്ട്. ഞാൻ മനസ്സിലാക്കുന്നത് പോലെ, ഇന്ത്യൻ ഫിൻടെക് പരിസ്ഥിതി വ്യവസ്ഥയെയും, ഒപ്പം ഈ മേഖല വളർച്ചയ്ക്കും തൊഴിലിനും ഉൾച്ചേർക്കലിനുമായി നൽകുന്ന സാധ്യതകൾ സാക്ഷാത്.കരിക്കുന്നതിനെ സഹായിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനെയും കേന്ദ്രബിന്ദുവാക്കി യാണ് ഈ കോൺക്ലേവ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഫിൻടെക് - വലയം ചെയ്തിരിക്കുന്ന വിസ്തൃതമായ ക്യാൻവാസിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിലെ കാതലായ ചില വിഷയങ്ങളെക്കുറിച്ച് എന്റെ ചിന്തകൾ ഞാൻ സ്വരൂപിച്ചിട്ടുണ്ട്.

2. സാമാന്യമായി പറഞ്ഞാൽ, ഫിൻടെക് എന്നാൽ ധനപരമായ സാങ്കേതിക വിദ്യയാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുവാൻ കഴിയുന്ന ധനപരമായ നൂതനരീതികളെയാണ് അത് വിവരിക്കുന്നത്. 'സ്റ്റാർട്ട് അപ്പുകൾ' മുതൽ 'ബിഗ്‌ടെക്' കൾ വരെയും സുസ്ഥാപിതമായ ധനകാര്യ സ്ഥാപനങ്ങൾ വരെയുമുള്ള എല്ലാ മുഖ്യ കളിക്കാരും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുകയും ധനകാര്യസേവനങ്ങളുടെ മൂല്യ ചങ്ങലയോട് ചേർന്ന് അവസാന കണ്ണിയായ ഉപയോക്താവിന് ഊർജസ്വലവും, യോഗ്യവും വ്യതിരിക്തവുമായ അനുഭവങ്ങൾ നൽകുന്നു. ഈ മാറ്റത്തിന് ധനകാര്യ ദൃശ്യത്തെ അടിസ്ഥാനപരമായി രൂപാന്തരപ്പെടുത്തുവാൻ കഴിയും. ഉപഭോക്താക്കൾക്ക് മത്സരസ്വഭാവവുമുള്ള വിലകളിൽ അവർക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ധനകാര്യ സ്ഥാപനങ്ങൾക്ക് കുറഞ്ഞ പ്രവർത്തന ചെലവുകൾ കാരണമായി അവയുടെ കാര്യപ്രാപ്തി വർധിപ്പിക്കുകയും ചെയ്യാം. താങ്ങാനാവുന്ന ചെലവിൽ സാർവത്രികമായ സാമ്പത്തിക ഉൾച്ചേർക്കൽ കൈവരിക്കാൻ ദൃഢനിശ്ചയമെടുത്തിട്ടുള്ള ഒരു രാജ്യമെന്ന നിലയിൽ നമുക്ക് ഇത് ഒരു നിർണ്ണായക നിമിഷമാണ്. ഈ അവസരത്തെ നാം കൈപ്പിടിയിലൊ തുക്കുകയും വേണം.

ഇന്ത്യയിലെ ഫിൻടെക് അനുഭവം

3. ഇന്ത്യ ഈ വിപ്ലവത്തിന്റെ മുൻനിരയിലാണ്. അടുത്ത കാലത്ത് നടന്ന ഒരു അഗോള സർവേയിൽ ഫിൻടെക് സ്വീകാരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ റാങ്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വീകാര നിരക്ക് 52 ശതമാനമാണ്1. ഇന്ത്യയിൽ 1218 ഫിൻടെക് കമ്പനികൾ പ്രവർത്തിക്കുന്നു ണ്ടെന്നും അവ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നുമാണ് ലഭ്യമായ വിവരം. ഈ കമ്പനികൾ മൂലധന നിക്ഷേപത്തിനായുള്ള ആരോഗ്യകരമായ ഒരു വാഞ്.ഛ ഉളവാക്കാൻ കാരണമാകുകയും ചെയ്യുന്നുണ്ട്.

4. ഒരു 'ന്യൂന-പണ' സമൂഹത്തെ സൃഷ്ടിക്കുവാൻ കഴിയുന്നതിലേയ്ക്കായി ഭാരതീയ റിസർവ് ബാങ്ക് വർഷങ്ങളായി ഇലക്ട്രോണിക് പണമിടപാടുകളുടെ വർധിച്ച ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതത്വം, ഭദ്രത, വർധിച്ച സൗകര്യം, അഭിഗമ്യത എന്നീ ഗുണങ്ങളും, വേഗത്തിൽ പ്രക്രിയ പൂർത്തിയാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യാപരമായ പരിഹാരങ്ങളും സമ്മേളിക്കുന്ന ഒരു പണമിടപാട് വ്യവസ്ഥ നൽകുകയെന്നതാണ് ലക്ഷ്യം. ചെലവ് താങ്ങാനുള്ള ക്ഷമത, പാരസ്പരിക പ്രവർത്തന സൗകര്യം, ഇടപാടുകാരന്റെ അവബോധം, സുരക്ഷ എന്നിവയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് മേഖലകൾ. പണമിടപാട് സേവനങ്ങളുടെ പരമ്പരാഗത പ്രവേശന കവാടം ബാങ്കുകളായിരുന്നു. എന്നാൽ സാങ്കേതിക പരിവർത്തനങ്ങൾ അതിവേഗത്തിൽ സംഭവിച്ചതോടെ ഈ പ്രവർത്തന രംഗം ഇനിയും ബാങ്കുകളുടെ കുത്തകയല്ല തന്നെ. ബാങ്കിങ് - ഇതര കമ്പനികൾ ബാങ്കുകളുമായി സഹകരിച്ചു പ്രവർത്തിക്കുകയും ഒപ്പം തന്നെ അവയോട് മത്സരിക്കുകയും ചെയ്യുന്നുമുണ്ട്. ഒന്നുകിൽ ബാങ്കുകൾക്ക് സാങ്കേതിക സേവനങ്ങൾ നൽകുകയോ അല്ലെങ്കിൽ നേരിട്ട് തന്നെ ഇലക്ട്രോണിക് പണമിടപാട് സേവനങ്ങൾ നൽകുകയോ ചെയ്തു കൊണ്ടാണിത്. പണമിടപാട് മേഖലയിൽ ബാങ്കിങ് - ഇതര കമ്പനികളുടെ വർധിച്ചു വരുന്ന പങ്കാളിത്തത്തെ. റിസർവ് ബാങ്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

5. അടുത്ത കാലങ്ങളിലായി ഏറ്റവും മികച്ച ദേശീയ പണമിടപാട് ആന്തരഘടന വികസിപ്പിച്ചെടുക്കാനായി സുവ്യക്തമായ ഒരു പരിശ്രമമുണ്ടായിട്ടുണ്ട്. ഇവയുടെ രൂപങ്ങൾ ഇനി പറയുന്നവയാണ് : ഇമ്മീഡിയറ്റ് പെയ്‌മെന്റ്‌സ് സർവീസ് (ഐഎംപിഎസ്), യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റർഫേസ് (യുപിഐ), ഭാരത് ഇന്റർഫേസ് ഫോർ മണി (ബിഎച്ച്‌ഐഎം), ഭാരത് ബിൽ പേ സിസ്റ്റം (ബിബിപിഎസ്), ആധാർ-എനേബ്ല്ഡ് പെയ്‌മെന്റ് സിസ്റ്റം (എഇപിഎസ്). ഇത് രാജ്യത്തെ ചില്ലറ പണമിടപാടുകളുടെ വേദിയെ പരിവർത്തന വിധേയമായക്കിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് ചില്ലറ ഇലക്ട്രോണിക് പണമിടപാടുകളുടെ മൊത്തം വ്യാപ്തം ഒമ്പത് മടങ്ങ് വർധിച്ചിട്ടുണ്ട്.

6. ഇപ്പോൾ ഞാൻ ഡിജിറ്റൽ പണമിടപാട് രീതികളുമായി ബന്ധപ്പെട്ട ചില കണക്കുകൾ സൂചിപ്പിച്ചു കൊള്ളട്ടെ. 2017 - 18 വർഷത്തിൽ നെഫ്റ്റ് സിസ്റ്റം കൈകാര്യം ചെയ്തത് 172 ലക്ഷം കോടി രൂപയ്ക്കുള്ള 195 കോടി പണമിടപാടുകളായിരുന്നു. ഇതിന് മുമ്പിലത്തെ അഞ്ചു വർഷക്കാലത്ത് ചെയ്ത ഇടപാടുകളേക്കാൾ 4.9 ഇരട്ടി വ്യാപ്തത്തിലും 5.9 ഇരട്ടി മൂല്യത്തിലുമായിരുന്നു ഇത്. അത് പോലെ തന്നെ 2017-18 കാലത്ത് ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകളുപയോഗിച്ച് 334 കോടി രൂപയ്ക്കുള്ള 141 കോടി പണമിടപാടുകളാണ് നടന്നത്. പ്രീപെയ്ഡ് പെയ്‌മെന്റ് ഇൻസ്ട്രമെന്റ്‌സ് (പിപിഐ) ഉപയോഗിച്ച് 1.4 ലക്ഷം കോടി രൂപയ്ക്കുള്ള 346 കോടി പണമിടപാടുകളും നടന്നു. അങ്ങനെ നോക്കുമ്പോൾ, 2017 - 18 കാലത്ത് നടന്ന മൊത്തം കാർഡ് പെയ്‌മെന്റുകൾ, വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മൊത്തം ചില്ലറ പണമിടപാടുകളുടെ 52 ശതമാനമായിരുന്നുവെന്ന് കാണാം.

7. ബാങ്കിങ് സാങ്കേതിക വിദ്യയുടെയും വ്യാപാര വായ്പകളുടെയും രംഗത്തെ സംഭവ പരിണാമങ്ങളും ശ്രദ്ധേയമായിരുന്നു. വായ്പ നൽകുന്നതിനും മൂലധനം സ്വരൂപിക്കുന്നതിനുമായുള്ള സമാന്തര രീതികൾ ഉയർന്നുവരികയാണ്. ഇവയ്ക്ക് പരമ്പാരഗത വായ്പ ദായകരുടെ ബലതന്ത്രത്തെയും പരമ്പരാഗത മധ്യവർത്തികളുടെ പങ്കിനെയും മാറ്റിമറിക്കാനുള്ള ആന്തരിക ബലമുണ്ട്. ഒരു വലിയ സംഘം മുതൽ മുടക്കുകാരിൽ നിന്നും ബാഹ്യമായ ധനം സ്വരൂപിക്കുന്ന ക്രൗഡ് ഫണ്ടിങ് ഇന്ത്യയിൽ മുളച്ചു വരുന്നതേയുള്ളൂ. പീർ-ടു-പീർ (പി2പി) വായ്പാ രീതി - ഇത് സംബന്ധമായി ആർബിഐ 2017 ഒക്ടോബറിൽ മാസ്റ്റർ ഡയറക്ഷൻ നൽകിയിട്ടുണ്ട് - യ്ക്കാകട്ടെ, ചെറുകിട - ഇടത്തരം സംരംഭങ്ങൾക്കായി വായ്പകൾ ലഭ്യമാക്കുന്ന പ്രവർത്തനം അഭിവൃദ്ധിപ്പെടുത്താനാവശ്യമായ കഴിവുണ്ട്. 'പി-2-പി' പ്ലാറ്റ്.ഫോമിൽ പ്രവർത്തനം നടത്താനായി പതിനൊന്ന് കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ഏഴ് ഡിജിറ്റൽ വായ്പാ കമ്പനി (എൻബിഎഫ്‌സി) കൾക്ക് റിസർവ് ബാങ്ക് ലൈസൻസുകൾ നൽകുകയും പ്രവർത്തനം ആരംഭിക്കാൻ അനുവദിക്കുകയൂം ചെയ്തിട്ടുണ്ട്. അവ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ പ്രവർത്തനം നടത്തുന്ന വെറും ഡിജിറ്റൽ കമ്പനികളാണെങ്കിൽക്കൂടിയും, ആവശ്യമാകുന്നപക്ഷം ഉപഭോക്താക്കൾക്ക് നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നതരത്തിൽ അവർക്ക് ഒരു സ്ഥലത്തെങ്കിലും ഒരു കേന്ദ്രമുണ്ടായിരിക്കണമെന്നത് ഞങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്.

8. ഇതും കൂടാതെ, ഏഴ് പെയ്‌മെന്റ് ബാങ്കുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇടപാടുകാരെ ചേർക്കുമ്പോഴും, ഒപ്പം തന്നെ പ്രവർത്തനങ്ങൾ നടത്തുമ്പോഴും സാങ്കേതിക വിദ്യകൊണ്ട് നടത്തപ്പെടുന്ന ഈ ബാങ്കുകൾ ഫിൻടെക് ആണ് ഉപയോഗിക്കുന്നത്.

9. ഇന്ത്യയിൽ ഫിൻടെക് രീതി ഉപയോഗിക്കുന്ന പ്രാരംഭഘട്ടത്തിലുള്ള മറ്റൊരു മേഖല ഇൻവോയ്‌സ് ട്രേഡിങ് ആണ്. പ്രവർത്തന മൂലധനത്തിന്റെയും വിറ്റുവരവ് വൈകുന്നതിന്റെയും പ്രശ്‌നങ്ങൾ മിക്കപ്പോഴും നേരിടുന്ന എംഎസ്എംഇ-കളെ ഇവ സഹായിക്കുന്നു. റിസർവ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന ട്രേഡ് റിസീവബിൾസ് ഡിസ്‌കൗണ്ടിങ് സിസ്റ്റം (ടിആർഇഡി) ധനസഹായം നൽകാൻ വേണ്ടിയുള്ള ഒരു നൂതന സംവിധാനമാണ്. ഇതിൽ ബില്ലുകളും ഇൻവോയ്‌സുകളും ഡിസ്‌കൗണ്ട് ചെയ്യുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ ആവശ്യത്തിനായി മൂന്ന് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു. അവർ ചെയ്യുന്ന ഇടപാടുകളുടെ വ്യാപ്തം സാവധാനം വർധിച്ചു വരുന്നുണ്ട്.

10. അക്കൗണ്ട് അഗ്രിഗേറ്റേഴ്‌സ് (എഎ) യ്ക്കായുള്ള നിയന്ത്രണപരമായ ഒരു ചട്ടക്കൂട് നിർമ്മിച്ചതാണ് മറ്റൊരു നൂതനരീതി. ആകെ അഞ്ച് കമ്പനികൾക്ക് ഇതിനായി എൻബിഎഫ്‌സി - എഎ എന്ന നിലയ്ക്ക് തത്ത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. അവർ 2019-20 വർഷത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

11. ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ഗാഢതരമാക്കാനും, ഫിൻടെക് രീതിയിലൂടെ സാമ്പത്തിക ഉൾച്ചേർക്കൽ വർധിപ്പിക്കാനുമായി ശ്രീ നന്ദൻ നിലേകനി ചെയർമാനായി ഒരു അഞ്ചംഗ കമ്മിറ്റിയെ ഭാരതീയ റിസർവ് ബാങ്ക് നിയമിക്കുകയും ചെയ്തിരിക്കുന്നു.

12. അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നു നൽകുമ്പോൾത്തന്നെ ഫിൻടെക് വിപ്ലവത്തിന് അതിന്റേതായ അപകടസാധ്യതകളുമുണ്ട്. നിയന്ത്രകരെയും മേൽനോട്ടക്കാരെയും സംബന്ധിച്ചിടത്തോളം വെല്ലുവിളികളുമുണ്ട്. ഈ അപകടസാധ്യതകളെ കാലേക്കൂട്ടി തിരിച്ചറിയുകയും ബന്ധപ്പെട്ട നിയന്ത്രണപരവും മേൽനോട്ടപരവുമായ വെല്ലുവിളികൾ ദൂരീകരിക്കുകയും ചെയ്യേണ്ടുന്നത് ഈ സംവിധാനങ്ങളുടെ മുഴുവൻ സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ മർമ്മപ്രധാനമാണ്. അത് കൊണ്ട്, വിശേഷിച്ചും ഇന്ത്യൻ പശ്ചാത്തലത്തിലും നമ്മുടെ മനസ്സിലുള്ള മാർഗത്തിന്റെ പശ്ചാത്തലത്തിലും, ഈ അവസരങ്ങളുടെയും അപകടസാധ്യതകളുടെയും വെല്ലുവിളികളുടെയും വിഹഗവീക്ഷണം അവതരിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

അവസരങ്ങൾ, അപകടസാധ്യതകൾ, മുന്നോട്ടുള്ള മാർഗം

ആദ്യം ഞാൻ ഡിജിറ്റൽ രീതി ഉൾക്കൊള്ളലിന്റെയും സാന്പത്തിക ഉൾച്ചേർക്കലിന്റെയും മേഖലകളിൽ ലഭ്യമാകുന്ന അവസരങ്ങൾ എടുത്തുകാട്ടട്ടെ.

ഡിജിറ്റൽ രീതി ഉൾക്കൊള്ളലും സാന്പത്തിക ഉൾച്ചേർക്കലും

13. ഇന്ത്യൻ സാഹചര്യങ്ങളിൽ ശ്രദ്ധയർഹിക്കുന്ന രണ്ട് വിസ്തൃതമായ മേഖലകളുണ്ട് : ആദ്യത്തേത് ഫിൻടെക് ഉപയോഗിച്ച് ധനകാര്യ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള അഭിഗമ്യത വർധിപ്പിക്കുന്നതിനെക്കുറിച്ചാണ്; രണ്ടാമത്തേതാകട്ടേ, ഫിൻടെക് സ്വീകാരത്തിൽ നിന്നുണ്ടായേക്കാവുന്ന സംഭവനീയമായ ആപത്തുകളെ അപഗ്രഥിക്കുന്നതിനെക്കുറിച്ചത്രെ. സാമ്പത്തിമായി ഒഴിച്ചു നിർത്തിയിരിക്കുന്ന ജനവിഭാഗത്തിന്റെ നിശ്ചിതമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്ന അനുയോജ്യമായ ധനകാര്യ ഉത്.പന്നങ്ങൾ രൂപകൽപന ചെയ്യുക, ഡിജിറ്റൽ രീതി ഉൾക്കൊള്ളുക, മുതൽമുടക്കുകളുടെ അളവ് വർദ്ധിപ്പിക്കുക എന്നിവ ആദ്യത്തെ ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായകമാണ്. ആധാർ പരിസ്ഥിതിയുടെ ഫലപ്രദമായ ഉപയോഗം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സ്വീകരിക്കുന്നതിന് ജനങ്ങൾക്ക് ഉത്തേജനം നൽകും - ഡയറക്ട് ബനഫിറ്റ്‌സ് ട്രാൻസ്ഫ(ഡിബിറ്റി) റിന്റെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലെ, ഇക്കാര്യത്തിൽ കേന്ദ്ര കെവൈസി രജിസ്ട്രി ഒരു പ്രധാന ചുവടുവയ്പാണ് - ഏകദേശം 100 മില്യൻ കെവൈസി രേഖകൾ ഇതിനകം തന്നെ ഈ പ്ലാറ്റ്‌ഫോമിലേക്ക് അപ്.ലോഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു. അന്തർ-മേഖലാ വൈജാത്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുവാനും ഓൺലൈൻ തർക്ക പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി ബഹുഭാഷാ സാമ്പത്തിക സാക്ഷരതയും, ഒരു കരുത്തുള്ള ആവലാതിപരിഹാരസംവിധാനവും ഉറപ്പ് വരുത്തേണ്ടു ന്നതിന്റെ ആവശ്യകതയുമുണ്ട്.

റെഗ്‌ടെക്, സൂപ്പർ ടെക്

14. സംഭവനീയമായ ആപത്തുകളെയും അവയുടെ ശമനത്തെയും സംബന്ധിച്ചിടത്തോളം റെഗ്‌ടെക്2, സൂപ്‌ടെക്3 എന്നിവയ്ക്ക് ഒരു പ്രധാന പങ്കാണുള്ളത്. നിയന്താക്കളും മേൽനോട്ടക്കാരും സൈറ്റിന് വെളിയിൽ ചലനവേഗതയുള്ള ജാഗ്രതപുലർത്തേണ്ടതുണ്ട്. ഇതാകട്ടെ, ഒരു സുതാര്യമായ സാങ്കേതികവിദ്യയുടെയും ഡേറ്റാ-പ്രേരിത സമീപനത്തിന്റെയും ആവശ്യകതയെ അവതരിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. ഈ ആവശ്യകത നിറവേറ്റുവാനാണ് റെഗ്‌ടെക്, സൂപ്‌ടെക് എന്നീ പുതിയ പ്രവർത്തനതലങ്ങൾ ഉയർന്നു വരുന്നത്. ഈ രണ്ട് സാങ്കേതിക വിദ്യകളും ലക്ഷ്യമിടുന്നത്, യന്ത്രവൽക്കരണത്തിന്റെ ഉപയോഗത്തിലൂടെയും പുതിയ കഴിവുകൾ അവതരിപ്പിച്ചുകൊണ്ടും ജോലികളെ ക്രമീകരിച്ചുകൊണ്ടുള്ള പ്രവർത്തനത്തിലൂടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിലാണ്. ഭാരതീയ റിസർവ് ബാങ്കിൽ വിവരശേഖരണത്തിനും അപഗ്രഥനത്തിനും ഞങ്ങൾ സൂപ്‌ടെക് ഉപയോഗിച്ചു വരികയാണ്. ഉദാഹരണങ്ങളിൽ ചിലവ ഇംപോർട്ട് ഡേറ്റ പ്രോസസിങ് ആന്റ് മോണിട്ടറിങ് സിസ്റ്റം (ഐഡിപിഎംഎസ്) എക്‌സ്‌പോർട്ട് ഡേറ്റ പ്രോസസിങ് ആന്റ് മോണിട്ടറിങ് സിസ്റ്റം (ഇഡിപിഎംഎസ്), സെൻട്രൽ റെപ്പോസിറ്ററി ഓഫ് ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്‌സ് (സിആർഐഎൽസി) എന്നിവയാണ്. കൂടാതെ, ആപത് സാധ്യതയെ അടിസ്ഥാനമാക്കിയുള്ള ബാങ്കുകളുടെ മേൽനോട്ടം സമഗ്രമായും വിവരാധിഷ്ഠിതമാണ്. സൂപ്‌ടെകിന് ഒരു ഉദാഹരണവും കൂടിയാണത്. എന്നാൽ റെഗ്‌ടെക്, സൂപ്‌ടെക് എന്നിവയുടെ ഭാവി സ്ഥിതി ചെയ്യുന്നത്, വിപുലമായ ഡേറ്റാ വിശ്ലേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ്, ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം(ജിഐഎസ്), ഡേറ്റാ ട്രാൻസ്ഫർ പ്രോട്ടോകോൾസ്, ബയോമെട്രിക്‌സ് തുടങ്ങിയവയിലത്രെ.

15. ശക്തമായ ഒരു അപകട സംസ്‌കരണ പദ്ധതി - ഇതിൽ അപകടം കണ്ടുപിടിക്കൽ, മൂല്യ നിർണയം, ശമനം എന്നിവ ബാങ്ക് സ്റ്റാഫിന്റെ ദിവസേനയുള്ള ജോലിയുടെ ഭാഗമാണ് - ഉയർന്നു വരുന്ന അപകടങ്ങളെ കൈകാര്യം ചെയ്യുന്നതിലെ വിജയത്തിന്റെ കേന്ദ്ര ബിന്ദുവാണ്. അതുപോലെ തന്നെ സ്ഥായിയല്ലാത്ത വായ്പാ വർധന, വായ്പകളുടെ വർധിച്ചു വരുന്ന പരസ്പര ബന്ധങ്ങൾ, ചാക്രിക സംഭവങ്ങൾ, മേൽനോട്ട പരിധിക്ക് പുറത്തായുള്ള പുതിയ പ്രവർത്തനങ്ങൾ, കുറഞ്ഞ ലാഭക്ഷമതമൂലമുള്ള ധനപരമായ നഷ്ടസാധ്യതകൾ എന്നിവയിൽ നിന്നും വ്യവസ്ഥിതമായ അപകടങ്ങളുമുണ്ടാകാം. രാജ്യത്തിന് പുറത്തു നിന്നുള്ള നിയമപരവും നിയന്ത്രണപരവുമായ പ്രശ്‌നങ്ങളിൽ നിന്നും കൂടിയും ഫിൻടെക് ഉത്.പന്നങ്ങൾക്ക് അപകടങ്ങൾ സംഭവിച്ചേക്കാം. ഡേറ്റയുടെ രഹസ്യസ്വഭാവം സൂക്ഷിക്കൽ, ഉപഭോക്തൃസംരക്ഷണം എന്നിവയും കൈകാര്യം ചെയ്യേണ്ടുന്ന മുഖ്യമായ മണ്ഡലങ്ങളാണ്.

16. നൂതന രീതികളിലൂടെയുള്ള സാമ്പത്തിക ഉൾച്ചേർക്കൽ എന്ന പദ്ധതി ത്വരിതപ്പെടുത്തുന്നതിൽ മർമപ്രധാനമായതുകൊണ്ട്, ഫിൻടെക് കമ്പനികളു മായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള സാധ്യത തേടുന്നതിന് ബാങ്കുകളെ റിസർവ് ബാങ്ക് പ്രോത്സാഹിപ്പിച്ചു വരികയാണ്. ഇതിന്റെ പൂർണസാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടുന്നതിന് ഈ മേഖലയിലേക്കുള്ള മൂലധന പ്രവാഹത്തിന് തടസ്സം വരാതെ നോക്കേണ്ടതും അത്യന്താപേക്ഷിതമാണ്. യോജിച്ച പ്രവർത്തനത്തെ സുഗമമാക്കുന്ന ഒരു പരിസ്ഥിതി സൃഷ്ടിക്കണമെന്നത് അനുപേക്ഷണീയമാണ്. എന്നാൽ സ്ഥൂലസമ്പദ്ഘടനയിന്മേലുള്ള അതിന്റെ ധ്വനി കരുതലോടെ ശ്രദ്ധിക്കേണ്ടതുണ്ട്.

17. ഫിൻടെക് ക്രമപ്രകാരം വികസിപ്പിച്ചെടുക്കുന്നത് ഉറപ്പു വരുത്താനും, ധനകാര്യ വ്യവസ്ഥയിൽ അതിന്റെ സ്വാധീനത്തിന് രൂപം നൽകാനും, ഇടപാടുകാർക്ക് സൂരക്ഷ നൽകാനും, ബന്ധപ്പെട്ട എല്ലാവരുടെയും താത്.പര്യങ്ങൾ പരിരക്ഷിക്കാനുമായി, നിയന്ത്രണപരവും മേൽനോട്ടസംബന്ധവുമായ ഒരു യോജിച്ച ചട്ടക്കൂട് ഉണ്ടായിരിക്കേണ്ടത് നമുക്ക് ആവശ്യമാണ്.

അത്തരം ചട്ടക്കൂടുകൾ ഈ മേഖലയിലെ വളർച്ചയ്ക്കാവശ്യമായ ഘടകങ്ങളെ ക്കുറിച്ച് ധാരണപുലർത്തിക്കൊണ്ട് ബന്ധപ്പെട്ട അപകടസാധ്യതകളെ കൈകാര്യം ചെയ്യേണ്ടതാണ്. ഫിൻടെക്, ഡിജിറ്റൽ ബാങ്കിങ് എന്നിവയെ സംബന്ധിച്ച് റിസർവ് ബാങ്ക് നിയോഗിച്ച വർക്കിങ് ഗ്രൂപ്പ് 2017 നവംബർ മാസത്തിൽ അവരുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വ്യക്തമായി നിർവചിക്കപ്പെട്ട ഒരു ഇടത്തിനുള്ളിലും കാലയളവിലും ഫിൻടെക് സൊല്യൂഷൻസ് പരീക്ഷിച്ചുനോക്കാനായി ഒരു 'റഗുലേറ്ററി സാൻഡ്‌ബോക്‌സ്/ഇന്നൊവേഷൻ ഹബ്' ആരംഭിക്കണമെന്നാണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഈ സംവിധാനത്തിനുള്ളിൽ പരാജയങ്ങളുടെ പരിണിത ഫലങ്ങളുടെ ഗുരുതരാവസ്ഥ കുറയ്ക്കാനും പരാജയ കാരണങ്ങൾ അപഗ്രഥിക്കാനും കഴിയണം. നൂതനമായ ഉത്.പന്നങ്ങൾ കുറഞ്ഞ സമയത്തിനുള്ളിലും കുറഞ്ഞ ചെലവിലും അതരിപ്പിക്കാൻ 'റഗുലേറ്ററി സാൻഡ് ബോക്‌സ്' ഫിൻടെക് കമ്പനികൾക്ക് പ്രയോജനകരമാകും. മുന്നോട്ടുള്ള നീക്കത്തിൽ, റിസർവ് ബാങ്ക് ഒരു റെഗുലേറ്ററി സാൻഡ്‌ബോക്‌സ് രൂപപ്പെടുത്തുന്നതായിരിക്കും. അതിനാവശ്യമായ മാർഗരേഖകൾ അടുത്ത രണ്ടു മാസങ്ങൾക്കുള്ളിൽ പുറപ്പെടുവിക്കുന്നതായിരിക്കും.

ഉപസംഹാരം

18. ധനകാര്യ സേവനങ്ങളുടെയും സാമ്പത്തിക ഉൾച്ചേർക്കലിന്റെയും ഭൂഭാഗ ചിത്രത്തിന് അടിസ്ഥാനപരമായ മാർഗങ്ങളിൽ പുതുരൂപം നൽകാൻ ഫിൻടെക് ശക്തമാണെന്ന് ഉപസംഹാരമായി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ധനകാര്യ സേവനങ്ങളുടെ ചെലവ് കുറയ്ക്കാനും അവയുടെ ലഭ്യതയും ഗുണനിലവാരവും വർധിപ്പിക്കാനും ഫിൻടെക് ന് കഴിയും. വ്യവസ്ഥിതമായ പ്രത്യാഘാതങ്ങൾ ഏറ്റവും കുറച്ചുകൊണ്ട് ഫിൻടെക് ഫലപ്രദമായി ഉപയോഗിക്കുന്നതിൽ നമുക്ക് സൂക്ഷ്മമായ ഒരു സന്തുലനം സ്ഥാപിക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ടും, അപകടസാധ്യതകളെ ഫലപ്രദമായി നേരിട്ടുകൊണ്ടും കൂടുതൽ ഉൾച്ചേർക്കലുള്ളതും, ചെലവ് കുറഞ്ഞതും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ളതുമായ ഒരു പുതിയ ധനകാര്യ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് സഹായമേകാൻ നമുക്ക് കഴിയും.

നിങ്ങൾക്ക് നന്ദി.


1 സ്വയം പ്രവർത്തിക്കുന്ന യന്ത്രവത്കൃത പ്രക്രിയകളിലൂടെ നിയന്ത്രണപരമായ അനുവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെലവുകൾ കുറയ്ക്കുകയും ചെയ്യുന്ന ഒരു ആപ്ലിക്കേഷൻ അല്ലെങ്കിൽ പ്ലാറ്റ്ഫോം ആണ് ഗൈ്ടെക്. നിയന്ത്രണപരമായ ആവശ്യങ്ങൾ കൂടുതല് കാര്യക്ഷമമായും ഫലപ്രദമായും നിറവേറ്റുവാൻ സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യകളിലാണ് റെഗ്ടെക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

2 നിയന്താക്കൾക്കും മേല്നോട്ടക്കാർക്കും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന സാങ്കേതിക വിദ്യയാണ് സൂപ്ടെക്. സൂപ്ടെക് ന്റെ ലക്ഷ്യങ്ങൾ ഇവയാണ്.

3 കൂട്ടിച്ചേർക്കലുകളില്ലാത്തതും കോട്ടമില്ലാത്തതുമായ വിവരശേഖരണം, റിപ്പോർട്ട് ചെയ്യൽ, വിവര അപഗ്രഥനവും തീരുമാനമെടുക്കലും, അനായാസമായ ലൈസൻസിങ്, വിപണി നിരീക്ഷണവും കാവലും, കെവൈസി / എഎംഎൽ/സിഎഫ്ടി, സൈബർ സുരക്ഷാ വിവരം അല്ലെങ്കിൽ തെളിവിനെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?