ആദായനികുതി മുൻകൂറായി ആർ ബി ഐയിലോ, അധികാരപ്പെടുത്തിയ ബാങ്ക് ശാഖകളിലോ അടയ്ക്കുക - ഡിസംബർ 2016
നവംബർ 2, 2016 ആദായനികുതി മുൻകൂറായി ആർ ബി ഐയിലോ, ആദായനികുതിദായകർ അവരുടെ ആദായനികുതി അടയ്‌ക്കേണ്ട തീയതിയ്ക്ക് വേണ്ടത്ര മുമ്പേതന്നെ മുൻകൂറായി അടയ്ക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അഭ്യർത്ഥിച്ചിരിക്കുന്നു. നികുതി ദായകർക്ക്, ഏജൻസി ബാങ്കുകളുടെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളോ, ഇ - ബാങ്കുകൾ നൽകുന്ന ഓൺ ലൈൻ സൗകര്യങ്ങളോ ഇതിനുവേണ്ടി ഉപയോഗിക്കാമെന്നും ആർ ബി ഐ പ്രസ്താവിച്ചു. റിസർവ് ബാങ്ക് ഓഫീസുകളിൽ നീണ്ടവരികളിൽ കാത്തുനിന്നുണ്ടാവുന്ന അസൗകര്യം ഇതൊഴിവാക്കും. ഓരോ വർഷവും ഡിസംബർ ഒടുവിലാകുമ്പോൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിലൂടെ നികുതിയടയ്ക്കാനുള്ള തിരക്ക് വളരെ കൂടുതലാകുന്നതായി കണ്ടിട്ടുണ്ട്. കഴിയുന്നിടത്തോളം അധികം കൗണ്ടറുകൾ ഏർപ്പെടുത്തിയാലും രസീതുകൾ നൽകുന്നതിനു നേരിടേണ്ടിവരുന്ന സമ്മർദ്ദം റിസർവ് ബാങ്കിന് താങ്ങാനാവുന്നില്ല. മിക്കവാറും എല്ലാ ബാങ്കുകളും നികുതിയടയ്ക്കാൻ ഓൺലൈൻ സൗകര്യങ്ങൾ നൽകുന്നുണ്ട്. താഴെപ്പറയുന്ന ഇരുപത്തിയൊൻപത് ഏജൻസി ബാങ്കുകൾ, ആദായനികുതി സ്വീകരിക്കുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ളവയാണ്.
അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/1087 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: