<font face="mangal" size="3">കെവൈസി (KYC) യുടെ ആനുകാലിക നാളതീകരണം— അനുവർത്ത - ആർബിഐ - Reserve Bank of India
കെവൈസി (KYC) യുടെ ആനുകാലിക നാളതീകരണം— അനുവർത്തന രഹിത അക്കൗണ്ടുകളിന്മേലുള്ള പ്രവർത്തന വിലക്ക്
RBI/2021-22/29 2021 മെയ് 5 എല്ലാ നിയന്ത്രണവിധേയ സ്ഥാപനങ്ങളുടെയും ചെയർപേഴ്സൺ മാർക്ക് / സി.ഇ.ഒ കൾക്ക് മാഡം/സർ, കെവൈസി (KYC) യുടെ ആനുകാലിക നാളതീകരണം— കെവൈസിയെ പറ്റിയുള്ള 2016 ഫെബ്രുവരി 25 ലെ മുഖ്യ ശാസനത്തിന്‍റെ വകുപ്പ് 38 ദയവായി നോക്കുക. അതിൻപ്രകാരം നിയന്ത്രിത സ്ഥാപനങ്ങൾ (RE) നിലവിലുള്ള ഇടപാടുകാരുടെ കെവൈസി ആനുകാലികമായി നാളതീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ കോവിഡ്-19 മായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളുണ്ട് എന്ന ഒരു കാരണത്താൽ മാത്രം ഏതെങ്കിലും ഒരു നിയന്ത്രണ അധികാരിയുടെ/ നടപ്പാക്കൽ ഏജൻസിയുടെ/ നിയമ കോടതിയുടെ/ അപ്രകാരമുള്ള മറ്റൊന്നിന്‍റെ നിർദ്ദേശാനുസരണം അത്യാവശ്യമായി വരുന്നില്ലെങ്കിൽ ഈ തീയതിയിൽ കെവൈസി (KYC) ആനുകാലിക നാളതീകരണത്തിന് സമയമായതോ സമയം കഴിഞ്ഞതോ ആയ ഇടപാടുകാരുടെ അക്കൗണ്ടുകളിന്മേൽ 2021 ഡിസംബർ 31 വരെ യാതൊരു പ്രവർത്തന വിലക്കും ഏർപ്പെടുത്താൻ പാടില്ല. അത്തരം സന്ദർഭങ്ങളിൽ ഉപഭോക്താക്കളുടെ കെവൈസി നാളതീകരണം ചെയ്യുന്നതിന് അവരുമായി ബന്ധപ്പെടുന്നത് തുടരാൻ നിയന്ത്രിത സ്ഥാപനങ്ങളോട് നിർദ്ദേശിക്കുന്നു. താങ്കളുടെ വിശ്വസ്തൻ (പ്രകാശ് ബലിയാർസിംഗ്) |