<font face="mangal" size="3">പ്രധാൻ മന്ത്രി ഫസൽ ബീമായോജന - MoA & FW യുടെ വിള ഇൻഷു! - ആർബിഐ - Reserve Bank of India
പ്രധാൻ മന്ത്രി ഫസൽ ബീമായോജന - MoA & FW യുടെ വിള ഇൻഷുറൻസ് പോർട്ടലിൽ ബാങ്ക് ശാഖകൾ വിവരങ്ങൾ ചേർത്തു നൽകാതിരിക്കുന്നതിനെ സംബന്ധിച്ച്.
RBI 2016-17/41 ആഗസ്റ്റ് 25, 2016 ചെയർമാൻ / മാനേജിംഗ് ഡയറക്ടർ, മാഡം / പ്രിയപ്പെട്ട സർ പ്രധാൻ മന്ത്രി ഫസൽ ബീമായോജന - MoA & FW യുടെ വിള ഇൻഷുറൻസ് 2016 മാർച്ച് 17-ാം തീയതിയിലെ സർക്കുലർ FIDD.No.FSD.BC20/05.10.007/2015-16 ശ്രദ്ധിക്കുക. ഇതിൻ പ്രകാരം പ്രധാൻമന്ത്രി ഫസൽ ബീമാ യോജനയുടെ വ്യവസ്ഥകൾ കർശനമായും പാലിക്കപ്പെടേണ്ടതാണെന്നും, പദ്ധതിയുടെ നിർദ്ദിഷ്ട ലക്ഷ്യങ്ങളും, ഉദ്ദേശങ്ങളും നേടുന്നതിനുവേണ്ടി, വായ്പയെടുത്ത കൃഷിക്കാരെ 100 ശതമാനവും, അതോടൊപ്പം വായ്പ എടുക്കാത്ത നല്ലൊരു പങ്ക് കൃഷിക്കാരെയും നിശ്ചയമായും ഉൾപ്പെടുത്തണമെന്ന് പറഞ്ഞിട്ടുള്ളതാണ്. 2. ഇൻഡ്യാ ഗവൺമെന്റ് PMFBY പ്രവർത്തന നിർദ്ദേശങ്ങളനുസരിച്ച്, ബാങ്കുകൾ, ശാഖകളിൽ നിന്നും വിള ഇൻഷ്വറൻസ് എടുത്തിട്ടുള്ള വായ്പയെടുത്തവരും അല്ലാത്തതുമായ കർഷകരുടെ ഭൂമിസംബന്ധമായും വിളകൾ സംബന്ധവുമായുള്ള പ്രസക്തമായ വിവരങ്ങൾ ശേഖരിച്ചുവയ്‌ക്കേണ്ടതാണ്. 3. കൃഷി / കർഷകക്ഷേമവകുപ്പ്, വിള ഇൻഷുറൻസിനുള്ള http://www.agri-insurance.gov.in/ എന്ന യൂണിഫൈഡ് പോർട്ടലിൽ, കർഷകരുടെ വിവരങ്ങൾ എല്ലാ ബാങ്കുകളും രേഖപ്പെടുത്തിവയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ബാങ്ക് ശാഖകൾ ഈ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നില്ലായെന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. തൽഫലമായി കൃഷി / കർഷകക്ഷേമവകുപ്പിനോ, സംസ്ഥാന ഗവൺമെന്റുകൾക്കോ വിവരങ്ങൾ തിരെഞ്ഞടുക്കാൻ കഴിയാതെ വരുന്നു. അതിനാൽ വിള ഇൻഷുറൻസിന്റെ വ്യാപ്തി, ശേഖരിച്ച പ്രിമിയം തുക തുടങ്ങിയ വസ്തുതകൾ കണക്കാക്കിയെടുക്കാൻ പ്രയാസമനുഭവപ്പെടുന്നു. നിങ്ങളുടെ ശാഖകൾ, പ്രസക്തമായ വിവരങ്ങൾ എത്രയും പെട്ടെന്ന്, പോർട്ടലിലേക്ക് അയക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്ന്, ആവശ്യപ്പെടുന്നു. വിശ്വാസപൂർവ്വം (ഉമാ ശങ്കർ) |