<font face="mangal" size="3px">പ്രധാനമന്ത്രി ഗരീബ്കല്യാൺ നിക്ഷേപ പദ്ധതി (PMGK - ആർബിഐ - Reserve Bank of India
പ്രധാനമന്ത്രി ഗരീബ്കല്യാൺ നിക്ഷേപ പദ്ധതി (PMGKDS), 2016
RBI/2016-17/187 ഡിസംബർ 16, 2017 ചെയർമാൻ / മാനേജിംഗ് ഡയറക്ടർ, പ്രിയപ്പെട്ട സർ / മാഡം. പ്രധാനമന്ത്രി ഗരീബ്കല്യാൺ നിക്ഷേപ പദ്ധതി (PMGKDS), 2016 ഗവൺമെന്റ് ഓഫ് ഇൻഡ്യ, അതിന്റെ ഡിസംബർ 16 ലെ S.O.4061 (E) വിജ്ഞാപനത്തിലൂടെ 'പ്രധാൻ മന്ത്രി ഗരീബ് കല്യാൺ നിക്ഷേപ പദ്ധതി' പ്രഖ്യാപിക്കയുണ്ടായി. 'പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന, 2016' - ലെ നികുതിചുമത്തലും നിക്ഷേപരീതികളും അനുസരിച്ച്, വെളിപ്പെടുത്താത്തവരുമാനം വെളിപ്പെടുത്തുന്ന ഓരോ വ്യക്തിയ്ക്കും ഈ പദ്ധതി ബാധകമായിരിക്കും. പദ്ധതിയുടെ വ്യവസ്ഥകളും നിബന്ധനകളും താഴെപറയും പ്രകാരമായിരിക്കും: 2. നിക്ഷേപം നടത്താനുള്ള യോഗ്യത: 'പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന 2016' ലെ നികുതിചുമത്തലും നിക്ഷേപരീതികളും വിവരിക്കുന്ന, സെക്ഷൻ 199C, സബ്‌സെക്ഷൻ (1) അനുസരിച്ച് വെളിപ്പെടാത്തവരുമാനം വെളിപ്പെടുത്തിയിട്ടുള്ള വ്യക്തിയ്ക്ക് 2016 ഡിസംബർ 17-ാം തീയതി മുതൽ 2017 മാർച്ച് 17-ാം തീയതി വരെ ഈ പദ്ധതിയിൻ കീഴിൽ നിക്ഷേപങ്ങൾ നടത്താം. 3. നിക്ഷേപത്തിന്റെ രൂപം. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ, വെളിപ്പെടുത്തുന്ന വ്യക്തിയുടെ പേരിൽ തുറന്നുനടത്തുന്ന ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടുകളിൽ, നിക്ഷേപങ്ങൾ വരവു വച്ചുകൊടുത്ത രൂപത്തിൽ ഉണ്ടാകും. ഫോറം I - ൽ തയാറാക്കപ്പെടുന്ന ഒരു സർട്ടിഫിക്കറ്റ്, വെളിപ്പെടുത്തുന്ന വ്യക്തിയ്ക്ക് നൽകും. ഈ പദ്ധതിയിൽകീഴിൽ ലഭിക്കുന്ന നിക്ഷേപത്തുക റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഗവൺമെന്റ് ഓഫ് ഇൻഡ്യയുടെ പൊതുഫണ്ടിലെ നിർദ്ദിഷ്ട റിസർവ് ഫണ്ടിലേയ്ക്ക് മാറ്റും. 4. അധികാരപ്പെട്ട ബാങ്കുകൾ. a) ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 (ആക്ട് 10 ഓഫ് 1949) ബാധകമായിട്ടുള്ള ഏത് ബാങ്കിംഗ് കമ്പനിയ്ക്കും (ഇനി മുതൽ അധികാരപ്പെട്ട ബാങ്ക് എന്ന് വിശേഷിപ്പിക്കപ്പെടും) ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടിന്റെ രൂപത്തിലുള്ള നിക്ഷേപത്തിനുള്ള അപേക്ഷ സ്വീകരിക്കാം. b) വെളിപ്പെടുത്തൽ രേഖ അംഗീകരിക്കുന്നതിനു മുമ്പ് നിക്ഷേപ സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനുവേണ്ടി, അധികാരപ്പെട്ട ബാങ്ക് ഫോറം V - ൽ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ, ഇലക്‌ട്രോണിക് രീതിയിൽ, അടുത്ത പ്രവൃത്തി ദിവസത്തിനുമുമ്പുതന്നെ ധനകാര്യവകുപ്പിന്റെ റവന്യൂവിഭാഗത്തിന് അയച്ചുകൊടുക്കണം. c) അധികാരപ്പെട്ട ബാങ്ക് നിക്ഷേപവിവരങ്ങൾ, e കുബേർ എന്ന റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കോർ ബാങ്കിംഗ് സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യണം. d) റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയും, അധികാരപ്പെട്ട ബാങ്കും കിട്ടിയവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. 5. പണമടവും ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടിൽ നിക്ഷേപിക്കലും. a) എല്ലാ അധികാരപ്പെട്ട ബാങ്കുകളിലും നിക്ഷേപങ്ങൾ സ്വീകരിക്കണം. b) നൂറിന്റെ ഗുണിതത്തിലായിരിക്കണം നിക്ഷേപങ്ങൾ നടത്തേണ്ടത്. c) ഈ നിക്ഷേപത്തുക പ്രധാമന്ത്രി ഗരീബ് കല്യാൺ യോജന 2016-ലെ നികുതി ചുമത്തലും നിക്ഷേപനിർദ്ദേശങ്ങളും അനുസരിച്ച് വെളിപ്പെടുത്തിയിട്ടുള്ള മറച്ചുവച്ച വരുമാനത്തിന്റെ 25 ശതമാനത്തിൽ കുറയരുത്. d) ഇപ്പറഞ്ഞ സെക്ഷൻ 199C, സബ്‌സെക്ഷൻ (1) അനുസരിച്ചുള്ള പ്രഖ്യാപനം നടത്തുന്നതിനുമുമ്പ്, മുഴുവൻ നിക്ഷേപവും, ഒരൊറ്റ പണമടവായി നൽകിയിരിക്കണം. e) നിക്ഷേപം രൊക്കം പണമായോ, അധികാരപ്പെട്ട ബാങ്കിന്റെ പേരിലുള്ള ഡ്രാഫ്റ്റ്, ചെക്ക് അല്ലെങ്കിൽ ഇലക്‌ട്രോണിക് രീതിയിലുള്ള പണമടവായോ നടത്താം. 6. നിക്ഷേപം സാധുവാക്കുന്ന തീയതി. ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ട് സാധുവാക്കുന്ന തീയതി, രൊക്കം പണമടയ്ക്കുന്ന ദിവസമോ, ഡ്രാഫ്റ്റ് അല്ലെങ്കിൽ ചെക്ക് മാറി പണമാക്കുന്ന ദിവസമോ അല്ലെങ്കിൽ ഇലക്‌ട്രോണിക് ട്രാൻസ്ഫർ വഴിയുള്ള പണമടവ് കിട്ടുന്ന ദിവസമോ ആയിരിക്കും. 7. അപേക്ഷകൾ. (a). ഈ പദ്ധതിയിൻകീഴിൽ നിക്ഷേപത്തിനുള്ള അപേക്ഷ ഫോറം II - ൽ നൽകണം. അതിൽ നിക്ഷേപത്തുക, പൂർണ്ണമായ പേര്, പെർമനന്റ് അക്കൗണ്ട് നമ്പർ (ഇനി മുതൽ PAN എന്ന് വിളിക്കും) ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (പണം തിരിച്ചു നൽകാൻവേണ്ടി), മേൽവിലാസം തുടങ്ങിയവ ഉണ്ടായിരിക്കണം. വെളിപ്പെടുത്തുന്ന ആൾക്ക് PAN ഇല്ലെങ്കിൽ അതിനുവേണ്ടി അപേക്ഷിക്കുകയും ആ അപേക്ഷയുടെ വിവരങ്ങളും അതിനു കിട്ടിയ രസീതിന്റെ നമ്പർ നല്കുകയും വേണം. (b) സബ് പാരാഗ്രാഫ് (a) അനുസരിച്ചുള്ള അപേക്ഷയോടൊപ്പം, മറച്ചുവച്ച വരുമാനത്തിന്റെ 25 ശതമാനത്തിൽ കുറയാതെയുള്ള ഒരു തുക രൊക്കം പണമായോ, ചെക്ക്, ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് പണമടവ് എന്നിവയിൽ ഏതെങ്കിലും ഒന്നായോ, പാരാഗ്രാഫ് 5 - ന്റെ സബ്പാര (c), (d) എന്നിവയിൽ പറയുന്നതുപോലെ, അയച്ചിരിക്കണം. 8. നോമിനേഷൻ. (a) ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടിന്റെ ഏക അവകാശക്കാരന് അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന അവകാശക്കാരന്, ഫോറം III - ൽ ഒരാളിനേയോ, ഒന്നിൽ കൂടുതൽ വ്യക്തികളെയോ, തന്റെ മരണശേഷം ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടുപ്രകാരമുള്ള പണം ലഭിക്കാൻ വേണ്ടി, നോമിനേറ്റു ചെയ്യാം. (b) രണ്ടോ അതിലധികമോ നോമിനികളുള്ള സന്ദർഭത്തിൽ, പണം തിരിച്ചു നൽകേണ്ടിവരുന്ന സമയത്തിനുമുമ്പ്, അവരിലൊരാൾ മരിച്ചുപോവുകയാണെങ്കിൽ, ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടുപ്രകാരം നൽകേണ്ടതുകയുടെ അവകാശം, ജീവിച്ചിരിക്കുന്ന ഒരു നോമിനിയ്‌ക്കോ, നോമിനികൾക്കോ ലഭിക്കുകയും, അപ്രകാരം പണം തിരിച്ചു നൽകുകയും ചെയ്യും. നോമിനി അല്ലെങ്കിൽ നോമിനികൾ, ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടുള്ള വ്യക്തിയ്ക്കുമുമ്പ് മരിച്ചു പോവുകയാണെങ്കിൽ, വ്യക്തിയ്ക്ക്, പുതിയ നോമിനേഷൻ നൽകാം. (c) ബോണ്ട്‌സ് ലഡ്ജറക്കൗണ്ടുള്ള വ്യക്തിയ്ക്ക് ഫോറം IV - ൽ അധികാരപ്പെട്ട ബാങ്കിന് രേഖാമൂലമുള്ള നോട്ടീസ് നൽകി നോമിനേഷൻ മാറ്റാനോ, റദ്ദുചെയ്യാനോ കഴിയും. (d) ഒരു നോമിനേഷനോ, അതിന്റെ മാറ്റമോ, റദ്ദാക്കലോ, അധികാരപ്പെട്ട ബാങ്ക് മുഖേന റിസർവ് ബാങ്കിൽ രജിസ്ട്രർ ചെയ്തിരിക്കണം. അപ്രകാരം രജിസ്ട്രർ ചെയ്ത തീയതി മുതൽ മാത്രമേ അതിനു പ്രാബല്യമുണ്ടാകൂ. (e) നോമിനി പ്രായപൂർത്തി ആയ ഒരു വ്യക്തിയല്ലെങ്കിൽ ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടുകാരന്, തന്റെ മരണശേഷം ബോണ്ട്‌സ് ലഡ്ജർ പ്രകാരമുള്ള തുക, ലഭിക്കാൻ, വേറേ ഒരാളെ നിയമിക്കാം. 9. അക്കൗണ്ടുകളുടെ മാറ്റം. അക്കൗണ്ടുകൾ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനുള്ള സൗകര്യം, അക്കൗണ്ടുകാരന്റെ മരണ ശേഷം, നോമിനിയ്‌ക്കോ, അക്കൗണ്ടുകാരന്റെ നിയമാനുസരണമുള്ള അവകാശിയ്‌ക്കോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 10. പലിശ. നിക്ഷേപത്തിനു പലിശ നൽകപ്പെടുന്നതല്ല. 11. ബോണ്ടുകളായുള്ള കൈമാറ്റ വില്പന. ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടുകൾ വില്ക്കപ്പെടാവുന്നതല്ല. 12. തിരിച്ചു നൽകൽ. നിക്ഷേപത്തീയതി മുതൽ നാലുവർഷം പൂർത്തിയാക്കുമ്പോൾ ബോണ്ട്‌സ് ലഡ്ജർ അക്കൗണ്ടുകൾ തിരിച്ചു നൽകും. അതിനുമുമ്പുള്ള തിരിച്ചു നൽകൽ അനുവദിക്കപ്പെട്ടിട്ടില്ല. 13. വിശദീകരണം. ഈ വിജ്ഞാപനത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾക്കും പ്രയോഗങ്ങൾക്കും, ഇതിൽ നിർവചനം നൽകിയിട്ടെങ്കിൽ, അവയ്ക്ക് ഇൻകം ടാക്‌സ് ആക്ട് 1961 (43 ഓഫ് 1961), ഗവർണമെന്റ് ഓഫ് ഇൻഡ്യ സെക്യൂരിറ്റീസ് ആക്ട്, 2006 (38 ഓഫ് 2006) ഫിനാൻസ് ആക്ട്, 2016 (28 ഓഫ് 2016) എന്നിവയിൽ യഥാക്രമം കല്പിച്ചിട്ടുള്ള അർത്ഥങ്ങൾ ബാധകമായിരിക്കും. വിശ്വാസപൂർവ്വം, (രാജേന്ദ്രകുമാർ) |