<font face="mangal" size="3">പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്! - ആർബിഐ - Reserve Bank of India
പ്രധാന് മന്ത്രി ഗരീബ് കല്യാണ് ഡെപ്പോസിറ്റ് സ്കീം - (PMGKDS) 296ഭേദഗതി
ജനുവരി 20, 2017 പ്രധാന് മന്ത്രി ഗരീബ് കല്യാണ് ഡെപ്പോസിറ്റ് സ്കീം - (PMGKDS) 296ഭേദഗതി ഭാരതീയ റിസര്വ് ബാങ്കുമായി കൂടിയാലോചിച്ചതിനുശേഷം ഭാരത സര്ക്കാര് പ്രധാന് മന്ത്രി ഗരീബ് കല്യാണ് ഡെപ്പോസിറ്റ് സ്കീം - (PMGKDS) 2016, ഡിസംബര് 16 ന് വിജ്ഞാപനം ചെയ്യുകയുണ്ടായി (വിജ്ഞാപനം നം. S.O.4061(E)) പ്രധാന് മന്ത്രി ഗരീബ് കല്യാണ് യോജന, 2016 നു കീഴില് കണക്കില് കൊള്ളിക്കാത്ത വരുമാനം വെളിപ്പെടുത്തിയവര്ക്ക് ഈ പദ്ധതിയില് നിക്ഷേപിക്കാവുന്നതാണ്. വെളിപ്പെടുത്തിയ കണക്കില് കൊള്ളിക്കാത്ത വരുമാനത്തിന്റെ 25 ശതമാനത്തില് കുറയാത്ത തുക ഭാരത സര്ക്കാര് അധികാരപ്പെടുത്തിയിട്ടുള്ള ബാങ്കുകളില് 2016 ഡിസംബര് 17 ശനിയാഴ്ച മുതല് 2017 മാര്ച്ച് 31 വെള്ളായാഴ്ച വരെ നിക്ഷേപിക്കാവുന്നതാണ്. ഇത്തരം നിക്ഷേപങ്ങള് സ്വീകരിക്കുവാന് സഹകരണബാങ്കുകളെ അധികാരപ്പെടുത്തിയിട്ടില്ലാ എന്ന് ഇതിനാല് വ്യക്തമാക്കുന്നു. വിജ്ഞാപനത്തിന്റെ ഖണ്ഡിക 7(1) താഴെപറയുന്ന രീതിയില് ഭേദഗതി ചെയ്തിരിക്കുന്നു. “7. അംഗീകൃത ബാങ്കുകള്- 1) ബോണ്ട്സ് ലെഡ്ജര് അക്കൗണ്ടില് നിക്ഷേപിക്കാനുള്ള അപേക്ഷകള് സഹകരണ ബാങ്കുകള് ഒഴികെ ബാങ്കിംഗ് റഗുലേഷന് നിയമം 1949 (1949 ലെ 10-ം നിയമം) ബാധകമായ ഏതു ബാങ്കിംഗ് കമ്പനിക്കും സ്വീകരിക്കാവുന്നതാണ്. അജിത് പ്രസാദ് പത്രപ്രസ്താവന : 2016-2017/1956 |