<font face="mangal" size="3px">പ്രധാനമന്ത്രി ഗരീബ് കല്യാൺ നിക്ഷേപ പദ്ധതി (&# - ആർബിഐ - Reserve Bank of India
പ്രധാനമന്ത്രി ഗരീബ് കല്യാൺ നിക്ഷേപ പദ്ധതി (പിഎംജികെഡിഎസ്) 2016 - പ്രവർത്തനനിർദ്ദേശങ്ങൾ.
RBI/2016-17/188 ഡിസംബർ 16, 2016 അധികാരപ്പെടുത്തിയ ബാങ്കുകളുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ. പ്രിയപ്പെട്ട സർ / മാഡം, പ്രധാനമന്ത്രി ഗരീബ് കല്യാൺ നിക്ഷേപ പദ്ധതി (പിഎംജികെഡിഎസ്) 2016 - പ്രവർത്തനനിർദ്ദേശങ്ങൾ. പ്രധാനമന്ത്രി ഗരീബ് കല്യാൺ നിക്ഷേപ പദ്ധതി (പിഎംജികെഡിഎസ്) 2016 (ഇനി പദ്ധതിയെന്നു പറയപ്പടുന്നു) എന്ന പേരിൽ, കേന്ദ്രഗവർൺമെന്റ് വിജ്ഞാപനം S.O. 4061(E), ലും 2016 ഡിസംബർ 16 ലെ ആർബിഐ സർക്കുലർ IDMD.CDD No.1453/14.04.050/2016-17-ാം നമ്പർ സർക്കുലറിലും വിശദീകരിച്ചിട്ടുള്ളതുമായി ബന്ധപ്പെട്ടതാണ് ഇത്. തൽത്സംബന്ധമായ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും (FAQs), www.rbi.org.in എന്ന വെബ്‌സൈറ്റിലുണ്ട്. ഈ പദ്ധതിയെ സംബന്ധിച്ച പ്രവർത്തനനിർദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്. 1. അപേക്ഷ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന 2016-ലെ, നികുതിചുമത്തലും, നിക്ഷേപനിർദ്ദേശങ്ങളും സംബന്ധമായ സെക്ഷൻ 199C, സബ്‌സെക്ഷൻ (1) അനുസരിച്ച്, മറച്ചുവച്ചവരുമാനം ഇപ്പോൾ പരസ്യപ്പെടുത്തിയിട്ടുള്ളവരുടെ അപേക്ഷ ഫോറങ്ങൾ, അധികാരപ്പെടുത്തിയിട്ടുള്ള ബാങ്ക് ശാഖ (ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949, (10 of 1949) ൻ കീഴിൽ പ്രവർത്തിക്കുന്ന ഏത് ബാങ്കിംഗ് കമ്പനിയുമാവാം) കളിൽ, 2016 ഡിസംബർ 17 മുതൽ, 2017 മാർച്ച് 31-ാം തീയതി വരെ സ്വീകരിക്കപ്പെടുന്നതാണ്. 2. 'നിങ്ങളുടെ കസ്റ്റമറെ അറിയുക' (കെവൈസി) നിബന്ധനകൾ (a) അടയ്ക്കുന്നതുക, പൂർണ്ണമായപേര്, സ്ഥിരം അക്കൗണ്ട് നമ്പർ (PAN എന്ന് ഇനിമുതൽ വിശേഷിപ്പിക്കപ്പെടും), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (പണം തിരിച്ചുകിട്ടുമ്പോൾ സ്വീകരിക്കുന്നതിനു വേണ്ടി) വെളിപ്പെടുത്തുന്ന ആളുടെ മേൽവിലാസമുൾപ്പെടെ, ഫോറം II ൽ അപേക്ഷ സമർപ്പിക്കണം. (b) വെളിപ്പെടുത്തുന്ന വ്യക്തിയ്ക്ക് PAN ഇല്ലെങ്കിൽ, PAN ആവശ്യപ്പെട്ടു നൽകിയ അപേക്ഷയുടെ വിവരങ്ങൾ, അവിടുന്നുകിട്ടിയ രസീതിന്റെ നമ്പർ എന്നിവ നൽകണം. ആവശ്യാനുസരണം, അപേക്ഷകരിൽ നിന്നും കൂടുതൽ വിവരങ്ങൾ (e മെയ്ൽ ഐഡി തുടങ്ങിയവ) വാങ്ങണം. അപേക്ഷകൾ എല്ലാവിധത്തിലും പൂർണ്ണമാണെന്ന് അധികാരപ്പെടുത്തിയ ബാങ്കുകൾ ഉറപ്പുവരുത്തേണ്ടതാണ്. (c) അപേക്ഷയോടൊപ്പം തുകയും (ഈ തുക പ്രാധാൻമന്ത്രി ഗരീബ് യോജന 2016 ലെ നികുതി ചുമത്തലും, നിക്ഷേപനിർദ്ദേശങ്ങളും അനുസരിച്ച് വെളിപ്പെടുത്തിയിട്ടുള്ള മറച്ചുവച്ചവരുമാനത്തിന്റെ 25% ത്തിൽ കുറയാത്തതായിരിക്കണം), രൊക്കം പണമായോ, ഡ്രാഫ്റ്റ്, ചെക്ക്, അല്ലെങ്കിൽ ഇലക്‌ട്രോണിക് ട്രാൻസ്ഫറായോ നൽകണം. (d) ബാങ്ക് ഒപ്പിട്ട (പാർട്ട് II ന്റെ ഭാഗമായ) ഒരു രസീത്, വെളിപ്പെടുത്തിയ വ്യക്തിക്ക് നൽകണം. 3. നിക്ഷേപസംബന്ധമായി ഗവൺമെന്റ് ഓഫ് ഇൻഡ്യയ്ക്ക് നൽകേണ്ട വിവരങ്ങൾ. (a) വെളിപ്പെടുത്തൽ രേഖ അംഗീകരിക്കുന്നതിനുമുമ്പ്, നിക്ഷേപ സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനുവേണ്ടി അധികാരപ്പെട്ട ബാങ്ക്, ഫോറം V - ൽ നിക്ഷേപസംബന്ധമായ വിവരങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ അടുത്ത പ്രവൃത്തിദിവസത്തിനുമുമ്പ് തന്നെ ധനകാര്യ വകുപ്പിലെ റവന്യൂ വിഭാഗത്തിന് അയച്ചു കൊടുക്കണം. (b) അധികാരപ്പെടുത്തിയ ബാങ്ക്, ഇതു സംബന്ധമായി കിട്ടിയ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. 4. നിക്ഷേപങ്ങൾ സൂക്ഷിക്കേണ്ടവിധവും, നോമിനേഷനും. (a) ആർബിഐ-ൽ വിവരങ്ങൾ ലഭിച്ചാലുടൻ, ബോണ്ട് ലഡ്ജർ അക്കൗണ്ടുകൾ തുറക്കുകയും, വെളിപ്പെടുത്തിയ വ്യക്തിയുടെ പേരിൽ, പദ്ധതിയിൻ കീഴിൽ നിക്ഷേപിച്ച തുക വരവുവച്ചുകൊടുക്കുകയും ചെയ്യണം. (b) ഫോറം I - ൽ, ആ വ്യക്തിയ്ക്ക് ഒരു സർട്ടിഫിക്കറ്റ് നൽകണം. (c) പണമടച്ച തീയതിയോ ഡ്രാഫ്റ്റ്, ചെക്ക്, ഇലക്‌ട്രോണിക് പെയ്‌മെന്റ് എന്നിവ പണമായിമാറിയ തീയതിയോ, ബോണ്ട് ലഡ്ജർ അക്കൗണ്ടു തുടങ്ങുന്ന തീയതി ആയി പരിഗണിക്കണം. (d) ബോണ്ടിന്റെ ഉടമസ്ഥന്, ഒന്നോ അതിൽ കൂടുതൽ വ്യക്തികളുടെയോ പേരിൽ നോമിനേഷൻ സമർപ്പിക്കാം. 5. പലിശവിതരണം. നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നതല്ല. 6. ആർബിഐയുടെ - e - കുബേർ സിസ്റ്റത്തിലൂടെയുള്ള നിർവ്വഹണരീതി. അധികാരപ്പെട്ട ബാങ്ക്, രൊക്കം പണം കിട്ടിയ ദിവസം, പണം ഇലക്‌ട്രോണിക് രീതിയിലോ, ചെക്ക് അല്ലെങ്കിൽ ഡ്രാഫ്റ്റ് മാറികിട്ടിയ അതേ ദിവസം തന്നെ, നിക്ഷേപസംബന്ധമായ വിവരങ്ങൾ ആർബിഐ യുടെ കോർബാങ്കിംഗ് സംവിധാനമായ e കുബേറിൽ അപ്‌ലോഡ് ചെയ്യണം. നിക്ഷേപത്തുക അതതു ദിവസം തന്നെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിലേയ്ക്ക് മാറ്റണം. e കുബേർ സംവിധാനത്തിലേക്ക് ഇൻഫിനെറ്റ് അല്ലെങ്കിൽ ഇന്റർനെറ്റിലൂടെ ബന്ധപ്പെടാം. അധികാരപ്പെട്ട ബാങ്കുകൾ അവർക്കു ലഭിച്ച നിക്ഷേപങ്ങളുടെ വിവരങ്ങൾ നൽകിയാൽമതി. അനവധാനമായ തെറ്റുകൾ വരുന്നില്ല എന്നുറപ്പുവരുത്തുന്നതിന്, നൽകുന്ന വിവരങ്ങൾ കൃത്യതയുള്ളവയായിരിക്കണം. അപേക്ഷ ലഭിച്ചുവെന്നതിന്, വെളിപ്പെടുത്തിയ വ്യക്തിക്ക്, എത്രയും പെട്ടെന്നു സ്ഥിരീകരണം നൽകുന്നതായിരിക്കും. തൽസംബന്ധമായ സർട്ടിഫിക്കറ്റുകൾ, ഇടപാടുകാർക്കുൽകാൻ, e കുബേർവഴി അധികാരപ്പെട്ട ബാങ്കുകൾക്ക് അയച്ചുകൊടുക്കും. 7. ഇടപാടുകാർക്ക് നൽകുന്ന തുടർസേവനങ്ങളും സർവീസിംഗും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമയാസമയം പുതുക്കുക, നോമിനേഷനുകൾ റദ്ദാക്കുക തുടങ്ങി ഇതു സംബന്ധമായി, വെളിപ്പെടുത്തിയ വ്യക്തികൾക്കുവേണ്ട തുടർസേവനങ്ങൾ അധികാരപ്പെട്ട ബാങ്കുകൾ നൽകണം. പണം തിരിച്ചു നൽകുന്ന സമയംവരെ, അപേക്ഷകൾ, അധികാരപ്പെട്ട ബാങ്കുകൾ സൂക്ഷിക്കണം. 8. അധികാരപ്പെടുത്തിയ ബാങ്കുകൾക്കുള്ള കമ്മീഷൻ ബാങ്ക് ചാർജ്ജുകൾ. ഈ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനോ വെളിപ്പെടുത്തിയ വ്യക്തികൾക്ക് തുടർസേവനങ്ങൾ നൽകുന്നതിനോ, അധികാരപ്പെട്ട ബാങ്കുകൾക്ക് കമ്മീഷനോ, ബാങ്ക് ചാർജ്ജുകളോ നൽകുന്നതല്ല. 9. ബന്ധപ്പെടേണ്ട രീതി ഇതു സംബന്ധമായ ചോദ്യങ്ങൾക്കോ വിശദീകരണങ്ങൾക്കോ, e - മെയിൽ ചെയ്യുക. വിശ്വാസപൂർവ്വം (രജേന്ദ്രകുമാർ) |