RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78510211

പ്രീഷിപ്മെൻറും പോസ്റ്റു ഷിപ് മെൻറും കയറ്റുമതി വായ്പ-വായ്പയുടെ കാലയളവ് ദീർഘിപ്പിക്കൽ

RBI/2019-20/246
DOR.DIR.BC.No.73/04.02.002/2019-20

മേയ് 23, 2020

എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ (ആർആർബികൾ ഒഴികെ)
എല്ലാ പ്രൈമറി അർബൻ സഹകരണബാങ്കുകൾ
എല്ലാ സ്മാൾ ഫിനാൻസു ബാങ്കുകൾ

മാഡം/ പ്രിയപ്പെട്ട സർ,

പ്രീഷിപ്മെൻറും പോസ്റ്റു ഷിപ് മെൻറും കയറ്റുമതി വായ്പ-വായ്പയുടെ കാലയളവ് ദീർഘിപ്പിക്കൽ

“റുപ്പി/വിദേശനാണ്യ കയറ്റുമതി വായ്പയും കയറ്റുമതിക്കാർക്കു വേണ്ടിയുള്ള കസ്റ്റമർ സേവനവും” എന്ന വിഷയത്തിലുള്ള 2015 ജൂലൈ 1-ലെ DBR.No.DIR.BC.14/04.02.002/2015-16 നമ്പർ മാസ്റ്റർ സർക്കുലറും, ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു സർക്കുലറുകളും നോക്കുക.

2. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ട സാഹചര്യം കണക്കിലെടുത്ത് കാലതാമസം, ഓർഡറുകൾ മാറ്റിവയ്ക്കൽ, ബില്ലുകളുടെ പണം കിട്ടുന്നതിൽ വരുന്ന കാലതാമസം എന്നിവ കാരണം കയറ്റുമതിക്കാർ യഥാർത്ഥ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട്, ആർബിഐ, കയറ്റുമതി ബില്ലുകൾ പണമാക്കിയെടുക്കുന്നതിനും, ആ പണം ഇന്ത്യയിലേക്ക് അയപ്പിക്കുന്നതിനുമുള്ള കാലപരിധി, 2020 ജൂലൈ 31 വരെ നടത്തിയിട്ടുള്ള കയറ്റുമതികളുടെ കാര്യത്തിൽ, കയറ്റുമതി നടത്തിയ തീയതി മുതൽ ഒൻപതു മാസത്തിൽനിന്നും 15 മാസങ്ങളായി വർദ്ധിപ്പിക്കാൻ അനുവാദം നൽകിയിരുന്നു. ഈ ഇളവിന്‍റെ ചുവടുപിടിച്ച് ബാങ്കുകൾ ഒരുവർഷം മുതൽ 15 മാസം വരെ കാലാവധിയിൽ അനുവദിച്ചതും 2020 ജൂലൈ 31 വരെ വിതരണം ചെയ്തതുമായ പ്രീഷിപ്പ്മെൻറും, പോസ്റ്റ്ഷിപ്മെൻറും കയറ്റുമതി വായ്പകൾക്ക് അനുവദിക്കാവുന്ന ഏറ്റവും കൂടിയ കാലപരിധിയും ദീർഘിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

വിശ്വാസപൂർവ്വം

(ഡോ. എസ്.കെ. കാർ)
ചീഫ് ജനറൽ മാനേജർ


എഡി കാറ്റഗറി 1 ലൈസൻസുള്ള ഷെഡ്യൂൾഡ് ബാങ്കുകൾ.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?