RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78511077

പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകളുടെ വീക്ഷണം - 2016–17

ഡിസംബർ 21, 2017

പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകളുടെ
വീക്ഷണം - 2016–17

പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകളുടെ വീക്ഷണം 2016 - 17 എന്ന പ്രസിദ്ധീകരണത്തിന്റെ നാലാമത് വാല്യം ഭാരതീയ റിസർവ് ബാങ്ക് ഇന്ന് പ്രകാശനം ചെയ്തു. https://dbie.rbi.org.in/DBIE/dbie.rbi?site=publications എന്ന സൈറ്റിൽ ഇതു ലഭ്യമാണ്. ഭാരതീയ റിസർവ് ബാങ്കിന്റെ സഹകരണ ബാങ്കുകളുടെ മേൽനോട്ട ചുമതലയുള്ള വകുപ്പാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. ഷെഡ്യൂൾഡ് അർബൻ സഹകരണ ബാങ്കുകൾ/ നോൺ ഷെഡ്യൂൾഡ് അർബൻ സഹകരണ ബാങ്കുകൾ എന്നിവയുടെ 2016-17ലെ കണക്കുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ബാലൻസ് ഷീറ്റിന്റെ മൊത്ത വിവരങ്ങൾ, വരവ് ചിലവു കണക്കുകൾ, നിഷ്ക്രിയ ആസ്തികൾ, സാമ്പത്തിക അനുപാതങ്ങൾ, സംസ്ഥാന അടിസ്ഥാനത്തിലുള്ള ഓഫീസുകളുടെ എണ്ണം, മുൻഗണന വായ്പയുടെ വിശദാംശങ്ങൾ എന്നിവ ഈ പ്രസിദ്ധീകരണം നൽകുന്നു. ഇതിനു പുറമെ ഷെഡ്യൂൾഡ് പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകളുടെ മൂലധന പര്യാപ്തത, ലാഭസാധ്യത, ജീവനക്കാരുടെ ഉത്പ്പാദന ക്ഷമത എന്നീ തിരെഞ്ഞെടുത്ത സാമ്പത്തിക അനുപാതവും ഇതിൽ ലഭ്യമാണ്. വാർഷിക അടിസ്ഥാനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ പുറത്തിറക്കുന്ന ഈ പ്രസിദ്ധീകരണം റിസർവ് ബാങ്കിന്റെ വെബ് സൈറ്റിൽ (link https://dbie.rbi.org.in/ of Database on Indian Economy (DBIE)) ലഭിക്കുന്നതാണ്. പുസ്തകരൂപത്തിൽ ഇതു ലഭിക്കുന്നതല്ല.

ജോസ് ജെ.കാട്ടൂര്‍
ചീഫ് ജനറല്‍ മാനേജര്‍

പത്രപ്രസ്താവന : 2017-2018/1712

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?