RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78513669

മുൻഗണനാ മേഖലാ വായ്പകൾ - പുനർ വായ്പയ്ക്കായി (ഓൺലെൻറിംഗ്) ബാങ്കുകൾ എൻ ബി എഫ് സി കൾക്കു നൽകുന്ന വായ്പകൾ

ആർ.ബി.ഐ./2019-20/39
എഫ്.ഐ.ഡി.ഡി. സി.ഒ. പ്ലാൻ ബിസി.7/04.09.01/2019-20

ആഗസ്ററ് 13, 2019

ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ
എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളും
(ഗ്രാമീണ ബാങ്കുകളും, എസ്.എഫ്.ബികളും ഒഴികെ)

ഡിയർ സർ/ മാഡം,

മുൻഗണനാ മേഖലാ വായ്പകൾ - പുനർ വായ്പയ്ക്കായി (ഓൺലെൻറിംഗ്) ബാങ്കുകൾ
എൻ ബി എഫ് സി കൾക്കു നൽകുന്ന വായ്പകൾ

വായ്പക്കാരുടെ ആവശ്യാധിഷ്ഠിത മേഖലകളിൽ വായ്ലഭ്യത വർധിപ്പി ക്കുന്നതിന്, രജിസ്റ്ററ്റർ ചെയ്ത എൻ ബി എഫ് സി കൾക്ക് (എം.എഫ് ഐ കൾ അല്ലാത്ത) പുനർ വായ്പ നൽകുന്നതിന് നൽകുന്ന ബാങ്ക് വായ്പകൾ താഴെ പറയുന്ന വ്യവസ്ഥകൾക്കു വിധേയമായി അതാതു വിഭാഗങ്ങളിൽ മുൻഗണനാ വായ്പയായി പരിഗണിക്കാൻ അർഹതയുണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു.

  1. കൃഷി- കാർഷിക മേഖലയിൽ എൻ ബി എഫ് സി കൾ നൽകുന്ന പുനർ വായ്പ കാലാവധി വായ്പയാണെങ്കിൽ പരമാവധി 10 ലക്ഷം രൂപ വരെയെന്ന് നിജപ്പെടുത്തിയിരിക്കുന്നു.

  2. സൂക്ഷ - ചെറുകിട സംരംഭങ്ങൾ 10 ലക്ഷം രൂപ വരെ - എൻ ബി എഫ് സി കൾ നൽകുന്ന ഓൺലെന്റിംഗ് വായ്പ ഒരാൾക്ക് പരമാവധി 20 ലക്ഷം രൂപ വരെ

  3. ഗൃഹവായ്പ - ഹൗസിംഗ് ഫിനാൻസ് കമ്പിനികൾക്ക് മുൻഗണനാ മേഖലാ വായ്പയെ സംബന്ധിച്ച മാസ്റ്റർ നിർദ്ദേശം പാര 10.5 പ്രകാരം പുനർ വായ്പ നൽകാനുള്ള പരിധി ഒരാൾക്ക് 10 ലക്ഷം രൂപ എന്നത് 20 ലക്ഷം രൂപയായി ഉയർത്തിയിരിക്കുന്നു.

2. മേൽസൂചിപ്പിച്ച പുനർ വായ്പാമാതൃകയനുസരിച്ച്, ബാങ്കുകൾ ഈ സർക്കുലർ തീയതിയിലോ അതിനു ശേഷമോ എൻ ബി എഫ് സി കൾ കൊടുക്കുന്ന പുതിയ ബാങ്ക് വായ്പകൾ മാത്രമേ ഈ വിഭാഗത്തിൽ പെടുത്താവൂ. എന്നാൽ നിലവിലുള്ള പുനർ വായ്പാ മാർഗനിർദ്ദേശങ്ങൾ പ്രകാരം എച്ച്.എഫ്.സി.കൾക്കു നൽകുന്ന വായ്പകൾ മുൻഗണനാ മേഖലാ വായ്പകളായി തുടർന്നും പരിഗണിക്കും.

3. പുനർ വായ്പയ്ക്കായി എൻ.ബി.എഫ്.സികൾക്ക് ബാങ്ക് നൽകുന്ന വായ്പ ഓരോ ബാങ്കിന്റേയും മുൻഗണനാ മേഖലാവായ്പയുടെ പരമാവധി 5 ശതമാനമെന്ന് തുടർന്നു പോകുന്ന നിലയിൽ നിജപ്പെടുത്തിയിരിക്കുന്നു. കൂടാതെ, മേൽക്കാണിച്ച നിർദ്ദേശങ്ങൾ തുടർന്നുള്ള പുന:പരിശോധനയ്ക്കു വിധേയമായി 2020 മാർച്ച് 31 വരെയുള്ള ഈ സാമ്പത്തിക വർഷത്തേയ്ക്കാണ്. എന്നിരുന്നാലും, ഈ പുനർ വായ്പാ മാതൃക പ്രകാരം വിതരണം ചെയ്ത വായ്പകൾ അവയുടെ കാലാവധി / തിരിച്ചടവ് പകര തുടർന്നും മുൻഗണനമേഖലാ വായ്പയായി തന്നെ പരിഗണിക്കും.

4. പുനർ വായ്പയെ സംബന്ധിച്ച് എം.എഫ്.ഐകൾക്കുള്ള ബാങ്ക് വായ്പയെ സംബന്ധിച്ച് നിലവിലുള്ള നിർദ്ദേശങ്ങൾ, മുൻഗണനാ വായ്പകൾക്കുള്ള മാസ്റ്റർ നിർദ്ദേശങ്ങൾ ഖണ്ഡിക 19 ൽ പറഞ്ഞിട്ടുള്ള പ്രകാരം എൻ ബി എഫ് സി - എം.എഫ്.ഐകൾക്കും ബാധകമായിരിക്കും.

5 ഈ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്ന തീയതി മുതൽ ഈ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്.

വിശ്വസ്തതയോടെ,

(ഗൗതം പ്രസാദ് ബോറ)
ചീഫ് ജനറൽ മാനേജർ-ഇൻ-ചാർജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?