<font face="mangal" size="3">മുൻഗണനാമേഖല വായ്പ (പി. എസ്. എൽ) - കയറ്റുമതി വായ്ő - ആർബിഐ - Reserve Bank of India
മുൻഗണനാമേഖല വായ്പ (പി. എസ്. എൽ) - കയറ്റുമതി വായ്പ മുൻഗണനാ മേഖലയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച്
ആർ.ബി.ഐ./2019-20/66 സെപ്തംബർ 20, 2019 ചെയർമാൻ/മാനേജിംഗ് ഡയറക്ടർ ആൻറ് സിഇഒമാർ മാഡം / സർ, മുൻഗണനാമേഖല വായ്പ (പി. എസ്. എൽ) - കയറ്റുമതി വായ്പ കയറ്റുമതി മേഖലയിലെ വായ്പ കാര്യമായി വർധിപ്പിക്കുന്നതിനായി 2016 ജൂലൈ 7 ലെ 'മുൻഗണനാ മേഖലയിലെ വായ്പ - ലക്ഷങ്ങളും,തരം തിരിക്കലും സംബന്ധിച്ച മാസ്റ്റർ നിർദ്ദേശ'ത്തിലെ പാരാ 8 ൽ കയറ്റുമതിയെ സംബന്ധിച്ച കാര്യങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിരിക്കുന്നു. i) കയറ്റുമതി വായ്പ മുൻഗണനാമേഖലയിൽ ഉൾപ്പെടുത്തുന്നതിന് ഓരോ ഇടപാടുകാരനും അനുവദിക്കുന്ന വായ്പയുടെ തോത് 250 ദശലക്ഷം രൂപയിൽ നിന്നും 400 ദശലക്ഷം രൂപയായി വർധിപ്പിച്ചിരിക്കുന്നു. ii) ഒരു ബില്യൺ രൂപ വരെ ടേൺ ഓവർ ഉള്ള യൂണിറ്റുകൾക്ക് എന്നുള്ള മാനദണ്ഡം മാറ്റിയിരിക്കുന്നു. 2. ഇൻഡ്യയിലുള്ള ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്ക് നിലവിലുള്ള മാനദണ്ഡം, കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ള കയറ്റുമതി വായ്പയെക്കാൾ അഡ്ജജസ്റ്റഡ് നെറ്റ് ബാങ്ക് വായ്പയുടേയോ, ഓഫ് ബാലൻസ് ഷീറ്റ് എക്സ്പോഷർ വായ്പാതുകയുടെയോ ഏതാണോ കൂടുതൽ അതിന്റെ 2 ശതമാനം വരെ അധിക വായ്പ തനതുവർഷം നൽകണമെന്നുള്ള നിർദ്ദേശമാണ്. മുൻഗണനാ വായ്പാമാനദണ്ഡമനുസരിച്ച് പാര 1 ലെ സൂചനപ്രകാരമുള്ള മാറ്റങ്ങളോടെ നിലവിലെ നിർദ്ദേശം അപ്രകാരം തുടരും. 3. വിദേശ ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നതല്ല. വിശ്വസ്തതയോടെ, (ഗൗതം പ്രസാദ് ബോറ) |