<font face="mangal" size="3">മുൻഗണനാ മേഖലയ്ക്ക് വായ്പ നൽകാൻ (പി എസ് എൽ)-- സ്ő - ആർബിഐ - Reserve Bank of India
മുൻഗണനാ മേഖലയ്ക്ക് വായ്പ നൽകാൻ (പി എസ് എൽ)-- സ്മാൾ ഫിനാൻസ് ബാങ്കുകളുടെ (എസ് എഫ് ബി കളുടെ) എൻ ബീ ഏഫ് സി- എം എഫ് ഐ കൾക്കായുള്ള കടംവാങ്ങി കടം കൊടുക്കൽ
RBI/2021-22/27 2021 മെയ് 5 സ്മാൾ ഫിനാൻസ് ബാങ്കുകളുടെ ചെയർമാൻ/ മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക്. പ്രിയപ്പെട്ട സർ/ മാഡം മുൻഗണനാ മേഖലയ്ക്ക് വായ്പ നൽകാൻ (പി എസ് എൽ)-- സ്മാൾ ഫിനാൻസ് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക് (എം.എഫ്.ഐ കൾക്ക്) അവരുടെ വായ്പ വിതരണത്തിനായി ലഘു ധനകാര്യ ബാങ്കുകൾ (എസ്.എഫ്.ബി കൾ) കൊടുക്കുന്ന വായ്പകൾ മുൻഗണനാ മേഖലയ്ക്കുള്ള വായ്പകളായി കണക്കാക്കുന്നില്ല. കോവിഡ്-19 മഹാമാരിയുടെ പുതിയ വെല്ലുവിളികൾ കാരണമായും വളരെ ചെറിയ എം എഫ് ഐ കളുടെ ആകസ്മിക രൊക്കം പണലഭ്യതാ നിലയെ അഭിസംബോധന ചെയ്യുന്നതിനായും 2021 മാർച്ച് 31ന് മൊത്തം വായ്പാ ബാക്കി നിൽപ്പ് 500 കോടി രൂപ വരെയുള്ളതും മേഖലയിലെ റിസർവ് ബാങ്ക് അംഗീകൃത സ്വയംനിയന്ത്രിത സംഘടനയിലെ അംഗങ്ങൾ ആയിട്ടുള്ളതുമായ മറ്റു എം എഫ് ഐ കൾ (സൊസൈറ്റികൾ, ട്രസ്റ്റുകൾ മുതലായവ) ക്കും രജിസ്റ്റർ ചെയ്തിട്ടുള്ള എൻ ബി എഫ് സി - എം എഫ് ഐ കൾക്കും, വ്യക്തികൾക്ക് കടം കൊടുക്കുന്നിനായി വിതരണം ചെയ്തിട്ടുള്ള പുതിയ വായ്പകളെയും മുൻഗണനാ മേഖലയ്ക്കുള്ള വായ്പകളിൽ ഉൾപ്പെടുത്താൻ അനുവദിക്കപ്പെട്ടിട്ടുണ്ട്. ബാങ്കിന് 2021 മാർച്ച് 31ന് ഉള്ള മൊത്തം മുൻഗണനമേഖല വായ്പകളുടെ 10 ശതമാനം വരെ ബാങ്ക് വായ്പകൾ മുകളിൽ പറഞ്ഞ പ്രകാരം അനുവദിക്കുന്നതായിരിക്കും. 2. മുകളിൽ പറഞ്ഞ ആനുകൂല്യം 2022 മാർച്ച് 31 വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. എങ്ങനെയായാലും ഇപ്രകാരം വിതരണം ചെയ്തിട്ടുള്ള വായ്പകൾ തിരിച്ചടവ് തീയതി/ കാലാവധി എത്തുന്ന തീയതി ഏതാണോ ആദ്യം അതുവരെ മുൻഗണന മേഖലയ്ക്കുള്ള വായ്പ വിഭാഗത്തിൽ തുടരുന്നതായിരിക്കും. കൂടാതെ ഞങ്ങളുടെ 2020 സെപ്റ്റംബർ 4 ന്‍റെ പി എസ് എൽ (PSL) വിഷയത്തിലുള്ള മുഖ്യ ശാസനങ്ങളുടെ (2021 ഏപ്രിൽ 29 വരെ നാളതീകരിച്ചത്) ഖണ്ഡിക 21 നു കീഴിൽ നിർദ്ദേശിച്ചിട്ടുള്ള വായ്പ വാങ്ങി കടം കൊടുക്കുന്നത് സംബന്ധമായ നിബന്ധനകൾ അനുസരിക്കണം എന്ന് ബാങ്കുകളോട് ആവശ്യപ്പെടുന്നതായിരിക്കും. ഈ സർക്കുലർ പുറപ്പെടുവിക്കുന്ന തീയതി മുതൽ മാർഗരേഖകൾ പ്രാബല്യത്തിൽ വരുന്നതാണ്. താങ്കളുടെ വിശ്വസ്ത (സോണാലി സെൻഗുപ്ത) |