<font face="mangal" size="3">ഫാക്ടറിംഗ് ഇടപാടുകൾക്ക് മുൻഗണനാ മേഖലാ വായ് - ആർബിഐ - Reserve Bank of India
ഫാക്ടറിംഗ് ഇടപാടുകൾക്ക് മുൻഗണനാ മേഖലാ വായ്പകൾക്കിടയ്ക്കുള്ള സ്ഥാനം
RBI/2016-17/37 ആഗസ്റ്റ് 11, 2016 ചെയർമാൻ / മാനേജിംഗ് ഡയറക്ടർ, മാഡം / പ്രിയപ്പെട്ട സർ ഫാക്ടറിംഗ് ഇടപാടുകൾക്ക് മുൻഗണനാ മേഖലാ മുൻഗണനാ മേഖലാ വായ്പകൾ സംബന്ധമായ 2016 ജൂലൈ 7 ലെ FIDD.CO.Plan.1/04.09.01/2016-17 നമ്പർ മാസ്റ്റർ ഡയറക്ഷനും, ട്രേഡ് റിസീവബൾസ് ഡിസ്‌ക്കൗണ്ടിംഗ് പദ്ധതി (TReDS) യുടെ സ്ഥാപനവും പ്രവർത്തനവും സംബന്ധിച്ച 2014 ഡിസംബർ 3-ലെ നിർദ്ദേശങ്ങളും ശ്രദ്ധിക്കുക. 2. MSME മേഖലയിലേയ്ക്കുള്ള ധന പിന്തുണ വർദ്ധിപ്പിക്കുന്നതിന്, 'with recourse' അടിസ്ഥാനത്തിലുള്ള ഫാക്ടറിംഗ് ഇടപാടുകൾ സ്വന്തം വകുപ്പുകളിലൂടെ ഫാക്ടറിംഗ് നടത്തുന്ന ബാങ്കുകളുടെ മുൻഗണനാവിഭാഗത്തിലുൾപ്പെടുത്താമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്ഫാം പ്രവർത്തനക്ഷമമാകുന്നതോടുകൂടി TReDS കൾ വഴിനടത്തുന്ന ഫാക്ടറിംഗ് ഇടപാടുകളും മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ളവയാണ്. 3. ബാങ്കുകൾ, റിപ്പോർട്ടുകൾ സമർപ്പിക്കേണ്ട തീയതികളിലുള്ള ഒരു ഫാക്ടറിംഗ് ഇടപാടിൽ 'തീറു നൽകുന്നയാൾ (assignor), മൈക്രോ, സ്മാൾ അല്ലെങ്കിൽ ഒരു മീഡിയം സംരംഭകനാണെങ്കിൽ (യന്ത്രോപകരണങ്ങൾക്കു വേണ്ടിയുള്ള മുടക്കുമുതൽ, മുൻഗണനാവിഭാഗസംബന്ധമായി നിലവിലുള്ള മറ്റ് നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി) അവർ നടത്തുന്ന ഫാക്ടറിംഗ് ഇടപാടുകളുടെ തുക 2016 ജൂലൈ 7-ലെ മുൻഗണനാവിഭാഗ സംബന്ധമായ മാസ്റ്റർ ഡയറക്ഷൻ അദ്ധ്യായം (III) ഖണ്ഡിക 7 പ്രകാരം MS&ME വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 4. ഇതുമായി ബന്ധപ്പെട്ട്, ബാങ്കിംഗ് റെഗുലേഷൻ ഖണ്ഡിക 9 അനുസരിച്ച് 2015 ജൂലൈ 30-ലെ DBR.No.FSD.BC.32/24.01.007/2015-16 സർക്കുലറിൽ പറഞ്ഞിട്ടുള്ള, ബാങ്കുകൾ നൽകുന്ന ഫാക്ടറിംഗ് സേവനങ്ങളുടെ പുനരവലോകനം - കൂടാതെ, ഫാക്ടറിംഗിൽ കിട്ടേണ്ടതുകകളെ സംബന്ധിച്ച്, വായ്പക്കാരനിൽ നിന്നും അപ്പപ്പോൾ സർട്ടിഫിക്കറ്റ് ബാങ്കുകൾ വാങ്ങണമെന്ന കാര്യം ആവർത്തിക്കുന്നു. ഇരട്ടിവായ്പകൾ നൽകപ്പെടുന്നതും, ഫാക്ടറിംഗ് സംഖ്യകൾ വീണ്ടും കണക്കിലെടുക്കപ്പെടുന്നതും തടയുവാനാണിത്. കൂടാതെ, ഫാക്ടറിംഗ് നടത്തുന്ന ആൾ (Factor), വായ്പക്കാരന് അനുവദിച്ചിട്ടുള്ള ഫാക്ടറിംഗ് പരിധിയും, ഫാക്ടർ ചെയ്യപ്പെട്ട വായ്പകളും അതാത് ബാങ്കുകളെ അറിയിക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ പ്രാവശ്യം വായ്പകൾ നൽകപ്പെടുന്നത് തടയുവാൻ അവരും ഉത്തരവാദികളാണ്. വിശ്വാസപൂർവ്വം (എ. ഉദ്ഗത) |