<font face="mangal" size="3">മുൻഗണനാ മേഖല വായ്പ - ലക്ഷ്യങ്ങളും, തരം തിരിവു&# - ആർബിഐ - Reserve Bank of India
മുൻഗണനാ മേഖല വായ്പ - ലക്ഷ്യങ്ങളും, തരം തിരിവും
ആർബിഐ/2018-19/179 മേയ് 6, 2019 ചെയർമാൻ/മാനേജിംഗ് ഡയറക്ഠർ/ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ എല്ലാ റീജിയണൽ ഡിയർ സർ, മുൻഗണനാ മേഖല വായ്പ - ലക്ഷ്യങ്ങളും, തരം തിരിവും ഗൃഹവായ്പകൾ മുൻഗണനാ വായ്പയായി തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്ന, 2019 ഏപ്രിൽ 4 ലെ 2019 -20 ന്റെ ആദ്യ ദ്വൈമാസിക ധനനയ പ്രസ്താവനയിലെ വികസനവും, നിയന്ത്രണവും സംബന്ധിച്ച പ്രസ്താവനയിലെ പാര 10, 2016 ജൂലൈ 7 ലെ മാസ്റ്റർ നിർദ്ദേശം - ഗ്രാമീണ ബാങ്കുകൾ (ആർ ആർ ബി കൾ) - മുൻഗണനാ മേഖല വായ്പ - ലക്ഷ്യങ്ങളും, തരം തിരിവും - പാര 9, സ്മാൾ ഫിനാൻസ് ബാങ്കുകൾ (എസ് എഫ് ബികൾ) - മുൻഗണനാ മേഖലാ വായ്പ - ലക്ഷ്യങ്ങളും, തരം തിരിവും - പാര 5 എന്നിവ നോക്കുക. 2. ഗ്രാമീണ ബാങ്കുകൾക്കുള്ള മേൽ സൂചിപ്പിച്ച മാസ്റ്റർ നിർദ്ദേശ പ്രകാരം 25 ലക്ഷം രൂപ വരെ മൊത്തം വിലവരുന്ന, ഒരു വാസഗൃഹം വാങ്ങാനോ നിർമ്മിക്കാനോ ഒരു വ്യക്തിയ്ക്ക് 20 ലക്ഷം വരെ നൽകുന്ന ഗൃഹവായ്പ മുൻഗണനാ മേഖലയിൽ പെടുത്താൻ യോഗ്യമാണ്. സ്മാൾ ഫിനാൻസ് ബാങ്കുകൾക്കുള്ള മാർഗനിർദ്ദേശ പ്രകാരം 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള, 28 ലക്ഷം രൂപ വരെ മെട്രോ നഗരങ്ങളിലെ വ്യക്തികൾ എടുക്കുന്ന ഗൃഹവായ് യും, മറ്റു കേന്ദ്രങ്ങളിൽ 20 ലക്ഷം രൂപ വരെ എടുക്കുന്ന ഗൃഹ വായ്പയും മുൻഗണനാ മേഖലയിലെ വായ്പയായി പരിഗണിക്കാം. ഈ വാസഗൃഹങ്ങളുടെ മൊത്തം വില യഥാക്രമം പരമാവധി 35 ലക്ഷം രൂപയും, 25 ലക്ഷം രൂപയും ആയിരിക്കണം. 3. റീജിയണൽ റൂറൽ ബാങ്കുകൾ, സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവയ്ക്ക് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുമായി സമാന പ്രവർത്തനസരണി ഒരുക്കുന്നതിന് മുൻഗണനാ മേഖലയിൽ പെടുത്താവുന്ന ഗൃഹവായ്പയുടെ പരിധി വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതനുസരിച്ച്, ആർആർബികൾക്കും, എസ്.എഫ്.ബികൾക്കും 10 ലക്ഷവും അതിലധികവും ജനസംഖ്യയുള്ള മെട്രോ കേന്ദ്രങ്ങളിൽ വ്യക്തികൾക്കു നൽകുന്ന ഗൃഹവായ്പ 35 ലക്ഷം രൂപ വരെയും, മറ്റു സെൻററുകളിൽ 25 ലക്ഷം രൂപ വരെയും മുൻഗണനാ മേഖലാ വായ്പയായി കണക്കാക്കുവാൻ പരിഗണിക്കുവാൻ യോഗ്യതയുണ്ടാകും. ഇതിന് ഒരു വാസഗൃഹത്തിന്റെ പരമാവധി ആകെ ചെലവ് മെട്രോ കേന്ദ്രങ്ങളിൽ 45 ലക്ഷം വരെയും, ഇതര കേന്ദ്രങ്ങളിൽ 35 ലക്ഷം രൂപ വരെയും മാത്രമേ ആകാവൂ. 4. ഇതു കൂടാതെ, ധനപരമായി ദുർബലമായ വിഭാഗം, ( ഇ.ഡബ്ളിയു. എഫ് ), താഴ്ന്ന വരുമാനമുള്ള വിഭാഗം, (എൽഐജി) ഇവർക്ക് മാത്രമായി വീട് വയ്ക്കുന്നതിനുള്ള വായ് പയ്ക്ക് യോഗ്യത നേടുവാൻ ഇവരുടെ കുടുബവരുമാനം മാസ്റ്റർ നിർദ്ദേശം ഗ്രാമീണ ബാങ്കുകൾക്കുള്ളതിൽ പാര 9.4-ൽ പറഞ്ഞിട്ടുള്ള പ്രകാരവും എസ്.എഫ്.ബാങ്കുകൾക്കുള്ള നിർദ്ദേശം എസ് എഫ് ബി മാർഗരേഖ പര 5.4 പറഞ്ഞിട്ടുള്ളത് എന്നിവ പരിഷ്ക്കരിച്ച് പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് സമാനമായി 3 ലക്ഷം രൂപ പരമാവധിവാർഷിക വരുമാനമായി ഇ.ഡബ്ളിയു. എഫിന് 3 ലക്ഷം രൂപയും, താഴ്ന്ന വരുമാനമുള്ള വിഭാഗത്തിന് (എൽഐജി) പ്രതാ വർഷം 6 ലക്ഷം രൂപയായും നിജപ്പെടുത്തിയിരിക്കുന്നു. 5. ഇതനുസരിച്ച് ആർ ആർ ബി, എസ്എഫ്ബികൾക്ക് അവരുടെ മൊത്തം ബാക്കി നിൽക്കുന്ന ഗൃഹവായ്പയിൽ മുൻഗണനാ മേഖലയിലുള്ളത് തരം തിരിക്കാൻ അനുവദിച്ചിരിക്കുന്നു. മറ്റെല്ലാ നിബന്ധനകളും മാസ്റ്റർ നിർദ്ദേശം /കം പെൻഡിയം എന്നിവ പ്രകാരം മാറ്റമില്ലാതെ തുടരും. വിശ്വസ്തതയോടെ, (ഗൗതം പ്രസാദ് ബോറ) |