<font face="mangal" size="3px">മുൻഗണനാമേഖല വായ്പകൾ - ലക്ഷ്യങ്ങളും തരം തിരി - ആർബിഐ - Reserve Bank of India
മുൻഗണനാമേഖല വായ്പകൾ - ലക്ഷ്യങ്ങളും തരം തിരിക്കലും - പി.എം.ജെ.ഡി.വൈ. അക്കൗണ്ടുകളിലെ ഓവർഡ്രാഫ്ട്
RBI/2014-15/477 ഫെബ്രുവരി 25, 2015 എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെയും പ്രിയപ്പെട്ട സർ, മുൻഗണനാമേഖല വായ്പകൾ - ലക്ഷ്യങ്ങളും തരം തിരിക്കലും - പി.എം.ജെ.ഡി.വൈ. അക്കൗണ്ടുകളിലെ ഓവർഡ്രാഫ്ട്. മുൻഗണനാ മേഖല വായ്പകൾ - ലക്ഷ്യങ്ങളും തരംതിരിക്കലും - എന്ന വിഷയത്തെക്കുറിച്ച് 2014 ജൂലൈ 1-ന് ഞങ്ങൾ പുറപ്പെടുവിച്ച മാസ്റ്റർ സർക്കുലർ RPCD.CO.Plan.BC10/04.09.01/201415 ദയവായി പരിശോധിക്കുക. 2. പ്രധാൻമന്ത്രി ജൻ-ധൻ യോജന (പി.എം.ജെ.ഡി.വൈ) അക്കൗണ്ടുകളിൽ ബാങ്കുകൾ അനുവദിക്കുന്ന 5000 രൂപ വരെയുള്ള ഓവർഡ്രാഫ്ടുകൾ മുൻഗണനാ മേഖല (മറ്റുള്ളവ' എന്ന വിഭാഗത്തിൽ) വായ്പകളായും ഒപ്പം ദുർബല വിഭാഗങ്ങൾക്കായുള്ള വായ്പകളായും തരംതിരിക്കാൻ അർഹമായിരിക്കുമെന്ന് തീരുമാനിച്ചിരിക്കുന്നു. ഓവർഡ്രാഫ്ട് അനുവദിക്കപ്പെടുന്നവരുടെ വാർഷിക കുടുംബവരുമാനം ഗ്രാമപ്രദേശങ്ങളിൽ 60000 രൂപയിലും ഗ്രാമ്യേതര പ്രദേശങ്ങളിൽ 1,20,000 രൂപയിലും കവിയാൻ പാടില്ല എന്ന വ്യവസ്ഥയിലായിരിക്കും ഇത്. 3. മുകളിൽപ്പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ ഈ സർക്കുലർ പുറപ്പെടുവിച്ച തിയതിമുതൽക്ക് പ്രാബല്യത്തിൽ വരുന്നതായിരിക്കും. താങ്കളുടെ വിശ്വസ്തതയുള്ള (പി. മനോജ്) |