<font face="mangal" size="3">ഉഡേ (UDAY) പദ്ധതിയിൻ കീഴിൽ, തെലുങ്കാന പ്രത്യേക സെŎ - ആർബിഐ - Reserve Bank of India
ഉഡേ (UDAY) പദ്ധതിയിൻ കീഴിൽ, തെലുങ്കാന പ്രത്യേക സെക്യൂരിറ്റി നിക്ഷേപങ്ങളുടെ പ്രൈവറ്റ് പ്ലെയിസ്‌മെന്റ് നടത്തുന്നു
മാർച്ച് 02, 2017 ഉഡേ (UDAY) പദ്ധതിയിൻ കീഴിൽ, തെലുങ്കാന പ്രത്യേക സെക്യൂരിറ്റി തെലുങ്കാന ഗവൺമെന്റ് ഉജ്ജ്വൽ ഡിസ്‌കോം അഷുറൻസ് യോജന പദ്ധതി (UDAY) പ്രകാരം 8922.93 കോടിയ്ക്കുള്ള പ്രത്യേക സെക്യൂരിറ്റി നിക്ഷേപങ്ങൾ പുറപ്പെടുവിക്കുന്നു. യോഗ്യതയുള്ള കമ്പോളപങ്കാളികൾ, ഈ പ്രത്യേകനിക്ഷേപങ്ങളിൽ നിക്ഷേപിക്കാൻ താല്പര്യമുണ്ടെങ്കിൽ, താഴെക്കാണുന്ന ഫോർമാറ്റിൽ 2017 മാർച്ച് 06 (തിങ്കൾ) 10.30 am നും 12.00 നു മിടയ്ക്ക് അവരുടെ ബിഡുകൾ email - ആയി അയക്കുക.
സെക്യൂരിറ്റികൾ അലോട്ടു ചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നത് 2017 മാർച്ച് 07 - ന് (ചൊവ്വാ) ആയിരിക്കും. അതിന്റെ വ്യവസ്ഥകൾ താഴെപ്പറയുന്ന വിധത്തിലായിരിക്കും.
വൈദ്യുതി വിതരണ കമ്പനികളുടെ (DISCOMS), പ്രവർത്തനവും സാമ്പത്തിക വിജയവും സംബന്ധമായ, ഉഡായ് (UDAY - ഉജ്ജ്വൽ ഡിസ്‌കോം അഷ്വറൻസ് യോജന) പദ്ധതിയെക്കുറിച്ച് ഗവൺമെന്റ് ഓഫ് ഇൻഡ്യയുടെ ഊർജ്ജവകുപ്പ് 2015 നവംബർ 20 ന് ഒരു ഓഫീസ് മെമോറാണ്ഡം (No 06/02/2015-NEF/FRP) പുറപ്പെടുവിച്ചിട്ടുള്ള വിവരം ഓർക്കാവുന്നതാണ്. അനിരുദ്ധാ ഡി. ജാദവ് പ്രസ്സ് റിലീസ് 2016-2017/2341 |