RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78521549

ഊര്‍ജ്ജിത തിരുത്തല്‍ പദ്ധതിയുടെ രൂപഘടന (Prompt Corrective Action Framework)

ജനുവരി 31, 2019

ഊര്‍ജ്ജിത തിരുത്തല്‍ പദ്ധതിയുടെ രൂപഘടന
(Prompt Corrective Action Framework)

ഊര്‍ജ്ജിത തിരുത്തല്‍ പദ്ധതിയുടെ രൂപഘടനയിൽ ഇപ്പോള്‍ ഉള്‍പ്പെടുത്തി യിട്ടുള്ള പൊതുമേഖലാബാങ്കുകളുടെ (പി.എസ്.ബി.കള്‍) പ്രവര്‍ത്തനം അവലോകനം ചെയ്തതില്‍ ചില ബാങ്കുകളുടെ 2018 ഡിസംബറില്‍ അവസാനിച്ച ത്രൈമാസിക ത്തിലെ, പ്രസിദ്ധപ്പെടുത്തിയ പ്രവര്‍ത്തനഫലങ്ങളനുസരിച്ച്. അവ ആസ്തികളില്‍ നിന്നുള്ള ആദായം ഒഴിച്ച് (Returns on assets), പി.സി.എ (P.C.A) മാനദണ്ഡങ്ങള്‍ ലംഘിക്കുന്നില്ല എന്നു കാണുന്നു. എന്നാല്‍ ആര്‍ ഒ എ (R.O.A) പ്രതികൂലമായി തുടരുമ്പോഴും അത് മൂലധനപര്യാപ്തതാസൂചനയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ ബാങ്കുകള്‍, ഏറ്റവും കുറഞ്ഞ നിയന്ത്രിത മൂലധനം (Minimum Regulatory capital), അറ്റ എന്‍.പി.എ (Net NPA) യും ലിവറേജ് അനുപാതവും എന്നിവയെ സംബന്ധിച്ച വ്യവസ്ഥകള്‍, തുടര്‍ച്ചയായനിലയില്‍ പാലിക്കാമെന്ന് രേഖാമുലമായ ഒരു ഉറപ്പ് തന്നിട്ടുണ്ട്. ഈ ഉറപ്പുകള്‍ തുടരെ പാലിക്കാന്‍ സഹായമാംവിധം അവര്‍ വരുത്തിയിട്ടുള്ള ഘടനാപരവും, വ്യവസ്ഥാനുസാരവുമായ മെച്ചപ്പെടുത്തലുകള്‍ എന്താണെന്നു റിസര്‍വ് ബാങ്കിനെ ധരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഈ ബാങ്കുളുടെ മൂലധനാവശ്യങ്ങള്‍ ഉചിതമായ രീതിയില്‍, നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഓരോ ബാങ്കിനും വിഭജിച്ചുകൊടുക്കുന്ന അവസരത്തില്‍, നല്‍കുമെന്ന് ഗവര്‍ണ്‍മെന്‍റും ഉറപ്പു നല്‍കിയിട്ടുണ്ട്.

മുകളില്‍ പറഞ്ഞകാര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട്, മൂലധന സംരക്ഷണ ശേഖരം (Capital conservation Buffer –CCB) സംബന്ധമായ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതും 6%ത്തിനുതാഴെ അറ്റ എന്‍പിഎ (മൂന്നാം ത്രൈമാസിക ഫലങ്ങള്‍ പ്രകാരം) ഉള്ളതുമായ ബാങ്ക് ഓഫ് ഇന്‍ഡ്യ, ബാങ്ക് ഓഫ് മഹാരാഷ്ട്രാ എന്നീ ബാങ്കുകളെ പിസിഎ രൂപഘടനയില്‍ നിന്നും, ചില വ്യവസ്ഥകള്‍ക്കും, തുടര്‍ച്ചയായ നിരീക്ഷണത്തിനും വിധേയമായി, ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓറിയന്‍റ് ബാങ്ക് ഓഫ് കോമ്മേഴ്സിന്‍റെ കാര്യത്തില്‍, മൂന്നാം ത്രൈമാസികത്തിലെ പ്രസിദ്ധപ്പെടുത്തിയ ഫലങ്ങളനുസരിച്ച്, അറ്റ എന്‍പിഎ 7.15% ആണെങ്കിലും ഗവണ്‍മെന്‍റ് വേണ്ടത്ര മൂലധനം ബാങ്കിനു സല്‍കിയതിനാല്‍, ബാങ്ക് അറ്റ എന്‍പിഎ 6% ത്തില്‍ താഴെ കൊണ്ടുവന്നു. ആയതിനാല്‍, ചില വ്യവസ്ഥകള്‍ക്കും കര്‍ശനമായ നിരീക്ഷണ ങ്ങള്‍ക്കും വിധേയമായി ഓറിയന്‍റ് ബാങ്ക് ഓഫ് കോമ്മേഴ്സിനേയും പിസിഎ രൂപഘടനയില്‍ നിന്നും ഒഴിവാക്കാന്‍ തീരമാനിച്ചിട്ടുണ്ട്.

വിവിധമാനദണ്ഡങ്ങള്‍ക്ക് കീഴില്‍, ഈ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ആര്‍.ബി.ഐ. തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കും

ജോസ് ജെ കാട്ടൂര്‍
ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് 2018-2019/1807

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?