<font face="Mangal" size="3">ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ റാണി ലക്ഷ്മീ ബാ! - ആർബിഐ - Reserve Bank of India
ഉത്തര്പ്രദേശ് ഝാന്സിയിലെ റാണി ലക്ഷ്മീ ബായി അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനു മേല് പിഴ ചുമത്തി
മാര്ച്ച് 01, 2019 ഉത്തര്പ്രദേശ് ഝാന്സിയിലെ റാണി ലക്ഷ്മീ ബായി അര്ബന് സഹകരണ ബാങ്ക് 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (സഹകരണസംഘങ്ങള്ക്കു ബാധകമാം വിധം) സെക്ഷന് 47A(1)(c) ഒപ്പം സെക്ഷന് 46(4) എന്നിവയിലെ വ്യവസ്ഥകള് പ്രകാരം റിസര്വ് ബാങ്കില് നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഉത്തര് പ്രദേശ് ഝാന്സിയിലെ റാണി ലക്ഷ്മീബായി അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനു മേല് ആര് ബി ഐ 5,00,000/- (രൂപ അഞ്ചു ലക്ഷം മാത്രം) രുപയുടെ പണപ്പിഴ ചുമത്തി. ക്രെഡിറ്റ് ഇന്ഫര്മേഷന് കമ്പനികളിലെ അംഗത്വം, ഇന്റര് ബാങ്ക് കൗണ്ടര് പാര്ട്ടി ലിമിറ്റുകളിന്മേലുള്ള പ്രുഡെന്ഷ്യൽ നിയമങ്ങള്, ബോര്ഡിന്റെ ആഡിറ്റ്കമ്മിറ്റി, വരുമാനം കണക്കിലെടുക്കുക, ആസ്തി വര്ഗ്ഗീകരണം/ലാഭം വക കൊള്ളിക്കല് എന്നിവയിലും അനുബന്ധകാര്യങ്ങളിലും UCBകള്, KYC/AML മാര്ഗ്ഗ നിര്ദ്ദേശങ്ങള് നിക്ഷേപഇടപാടുകളിലുള്ള കണ്കറന്റ് ആഡിറ്റ് എന്നിവയിലും റിസര്വ് ബാങ്കിന്റെ നിര്ദ്ദേശങ്ങളും നിബന്ധനകളും ലംഘിച്ചതിനാണ് പിഴചുമത്തിയത്. സഹകരണ ബാങ്കിന്, ആര്ബിഐ ഒരു കാരണംകാണിക്കല് നോട്ടീസ് നല്കിയതിന് ബാങ്ക് രേഖാമൂലം ഒരു മറുപടി സമര്പ്പിച്ചു, കേസിന്റെ വസ്തുതകളും ബാങ്കിന്റെ ഇക്കാര്യങ്ങളിലുള്ള മറുപടിയും പരിഗണിച്ചതില് ലംഘനങ്ങള് സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില് ആര് ബി ഐ എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2075 |