<font face="mangal" size="3">ഡെബിറ്റ്കാർഡ് ഇടപാടുകളിന്മേലുള്ള മെർച്ചന&# - ആർബിഐ - Reserve Bank of India
ഡെബിറ്റ്കാർഡ് ഇടപാടുകളിന്മേലുള്ള മെർച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്കിന്റെ (MDR) പുനഃസംഘടന
ആർ.ബി.ഐ./201718/105 ഡിസംബർ 06, 2017 എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ (ആർ.ആർ.ബി. കൾ ഉൾപ്പെടെ) പ്രീയപ്പെട്ട മാഡം/സർ, ഡെബിറ്റ്കാർഡ് ഇടപാടുകളിന്മേലുള്ള മെർച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്കിന്റെ (MDR) പുനഃസംഘടന 1. റിസർവ് ബാങ്കിന്റെ, 201718ലെ അഞ്ചാമത് ദ്വിമാസ പണനയ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്ന ഡെബിറ്റ് കാർഡ് ഇടപാടുകളിന്മേലുള്ള മർച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്കി (MDR) ന്റെ പുതുക്കിയ ഘടനയെ സംബന്ധിച്ചുള്ള വികസനവും നിയന്ത്രണവുമായി ബന്ധപ്പെട്ട നയങ്ങളുടെ പ്രസ്താവനയിലെ ഒന്നാം ഖണ്ഡിക പരിശോധിക്കുക. 2. 2017 ജൂൺ 28ലെ DPSS CO. PD No. 2361/02.14. 003/2011-12 നമ്പർ സർക്കുലറിൽ ഡെബിറ്റ് കാർഡ് ഇടപാടുകളിന്മേലുള്ള ഏറ്റവും കൂടിയ എം.ഡി.ആർ. (MDR) റിസർവ് ബാങ്ക് നിജപ്പെടുത്തിയിരുന്നു. ഇത് 2016 ഡിസംബർ 16ലെ DPSS CO. PD No. 1515/02.14.003/2016-17 നമ്പർ സർക്കുലറിൽ പുതുക്കി നിശ്ചയിച്ചിരുന്നു. 3. ഡെബിറ്റ് കാർഡ് ഇടപാടുകളെ സംബന്ധിച്ച മർച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്ക് (MDR) പുനഃസംഘടനാ സർക്കുലറിന്റെ നക്കലിന്മേൽ തല്പരകക്ഷികളുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലും ഡെബിറ്റ് കാർഡുകളുടെ സ്വീകാര്യത വ്യാപാരികളുടെ ഇടയിൽ പ്രത്യേകിച്ചും, ചെറുകിട വ്യാപാരികളുടെ ഇടയിൽ കൂടുതൽ വിപുലീകരിക്കുക, ബന്ധപ്പെട്ടവർക്ക് വ്യാപാരത്തിൽ തുടർച്ച ഉറപ്പുവരുത്തുക എന്നീ ദ്വിവിധ ലക്ഷ്യങ്ങൾ കണക്കിലെടുത്തുകൊണ്ടും, താഴെപ്പറയുന്ന വ്യവസ്ഥകളിന്മേൽ എം.ഡി.ആർ ക്രമീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
4. ഇപ്രകാരം, ഡെബിറ്റുകാർഡ് ഇടപാടുകൾക്കുള്ള ഏറ്റവും കൂടിയ എം.ഡി.ആർ. (MDR) താഴെക്കാണും വിധമായിരിക്കും.
5. 2016 സെപ്തംബർ 1ന് പുറപ്പെടുവിച്ച DPSS Co. PD No. 639/02.14.003/2016-17 നമ്പർ എം.ഡി.ആർ. സ്വതന്ത്രമാകുന്നതിനെപ്പറ്റിയുള്ള (unbundling of MDR) സർക്കുലറും, വ്യാപാരികളുടെ സമ്പാദനത്തിനുവേണ്ടി ബോർഡ് അംഗീകരിച്ച നയം നടപ്പിലാക്കുന്നത് പ്രതിപാദിക്കുന്ന ഞങ്ങളുടെ 2016 മെയ് 26ലെ DPSS CO. PD No. 2894/02.14.003/201516 നമ്പർ സർക്കുലറും താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബാങ്കുകളും, അംഗീകൃത കാർഡ് പെയ്‌മെന്റു നെറ്റ്വർക്കുകളും മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കൂടാതെ ബാങ്കുകൾ വ്യാപാരികൾക്കുമേൽ ചുമത്തുന്ന എം.ഡി.ആർ. വ്യാപാരസ്ഥാപനത്തിൽ കാർഡ് സ്വീകരിക്കുന്ന അടിസ്ഥാനസൗകര്യം ഏതു സ്ഥാപനമാണ് ഒരുക്കുന്നതെങ്കിലും, മുകളിൽ നിശ്ചയിച്ചിരിക്കുന്ന കൂടിയ നിരക്കിനു മുകളിൽ ആകുന്നില്ലെന്നു ഉറപ്പുവരുത്തണം. 6. ഡെബിറ്റ് കാർഡുകൾ വഴി പേയ്‌മെന്റുകൾ സ്വീകരിക്കുമ്പോൾ ബാങ്കുകൾ തങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന വ്യാപാരികൾ, എം.ഡി.ആർ. ചാർജ്ജുകൾ ഇടപാടുകാരുടെമേൽ ചുമത്തുന്നില്ല എന്നും ഉറപ്പുവരുത്തണം. 7. മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾക്ക് 2018 ജനുവരി 1 മുതൽ പ്രാബല്യമുണ്ടാകും. പുനരവലോകനത്തിന് വിധേയമാണ്. 8. ഈ ഉത്തരവ് 2007ലെ സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് (2009ലെ 51ാം ആക്ട്) സെക്ഷൻ 10(2) ഒപ്പം സെക്ഷൻ 18 പ്രകാരം പുറപ്പെടുവിക്കുന്നതാണ്. വിശ്വാസപൂർവ്വം (നന്ദ എസ്. ദാവേ) |