<font face="mangal" size="3">ശ്രീ എം. രാജേശ്വർ റാവുവിനെ ആർബിഐ, പുതിയ ഇൗഡി ആ&# - ആർബിഐ - Reserve Bank of India
ശ്രീ എം. രാജേശ്വർ റാവുവിനെ ആർബിഐ, പുതിയ ഇൗഡി ആയി നിയമിച്ചു
നവംബർ 07, 2016 ശ്രീ എം. രാജേശ്വർ റാവുവിനെ ആർബിഐ, പുതിയ ഇൗഡി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ശ്രീ. എം. രാജേശ്വർ റാവുവിനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ശ്രീ. ജി. മഹാലിംഗം സ്വമേധയാ റിട്ടയർമെന്റ് എടുത്ത ഒഴിവിലാണ് ഈ നിയമനം. എക്‌സിക്യൂട്ടീവ് ഡയറക്ടറായി ശ്രീ. രാജേശ്വർ റാവു, സ്റ്റാറ്റിസ്റ്റിക്‌സും ഇൻഫോർമേഷൻ മാനേജ്‌മെന്റ് വിഭാഗം ഫൈനാൻഷ്യൽ മാർക്കറ്റ്‌സ് ഓപ്പറേഷൻസ് വിഭാഗം, ഇന്റർനാഷണൽ വിഭാഗം എന്നിവയുടെ ചുമതല വഹിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേൽക്കും മുമ്പ്, ശ്രീ. രാജേശ്വർ റാവു ഫൈനാഷ്യൽ മാർക്കറ്റ്‌സ് ഓപ്പറേഷൻ വിഭാഗത്തിൽ, ചീഫ്ജനറൽ മാനേജരായിരുന്നു. ശ്രീ. രാജേശ്വർ റാവു, കൊച്ചിൻ സർവ്വകലാശാലയിൽ നിന്ന്, ആർട്ട്‌സിൽ ബിരുദവും, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. അദ്ദേഹം ഇൻഡ്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ ഒരു സർട്ടിഫൈഡ് അസോസിയേറ്റുകൂടിയാണ്. 1984 ൽ റിസർവ് ബാങ്കിൽ പ്രവേശിച്ച ശ്രീ. രാജേശ്വർ റാവു, ഒരു കരിയർ സെൻട്രൽ ബാങ്കർ എന്ന നിലയിൽ, സെട്രൽ ബാങ്ക് പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ പരിചയം നേടിയിട്ടുണ്ട്. നേരത്തേ അദ്ദേഹം റിസ്‌ക്‌മോണിട്ടറിംഗ് വിഭാഗത്തിന്റെ ചുമതലവഹിച്ചിരുന്നു. അദ്ദേഹം ന്യൂഡൽഹിയിലും, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുകളിലും ബാങ്കിംഗ് ഓംബുഡ്‌സ്മാനായി ജോലി നോക്കിയിരുന്നു. അല്പന കില്ലാവാല പ്രസ്സ് റിലീസ് 2016-2017/1127 |