<font face="mangal" size="3">ശ്രീ. എസ്. ഗണേഷ് കുമാറിനെ റിസര്‍വ് ബാങ്ക്ഓഫ് ō - ആർബിഐ - Reserve Bank of India
ശ്രീ. എസ്. ഗണേഷ് കുമാറിനെ റിസര്വ് ബാങ്ക്ഓഫ് ഇന്ത്യ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുന്നു
ജൂണ് 01, 2017 ശ്രീ. എസ്. ഗണേഷ് കുമാറിനെ റിസര്വ് ബാങ്ക്ഓഫ് ഇന്ത്യ ശ്രീ. ചന്ദന്സിന്ഹ 2017 മെയ് 31 ന് സ്വമേധയാ വിവരിച്ചതിനെ തുടര്ന്ന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ശ്രീ. ഗണേഷ്കുമാറിനെ എക്സി ക്യൂട്ടീവ് ഡയറക്ടര് (ഇ.സി) യായി നിയമിച്ചിരിക്കുന്നു. ശ്രീ. എസ്. ഗണേഷ്കുമാര് ഇന്ന് ചാര്ജ്ജെടുത്തു. എക്സിക്യൂട്ടീവ് ഓഫീസര് എന്ന നിലയിൽ ശ്രീ ഗണേഷ്കുമാർ വിവരസാങ്കേതിക വിദ്യാവിഭാഗം, പേയ്മെന്റ്, ആന്റ് സെറ്റില്മെന്റ് സിസ്റ്റംസ് വിദേശത്തുള്ള നിക്ഷേപവും ഓപ്പറേഷനുകളും വിഭാഗം എന്നിവയുടെ ചുമതല വഹിക്കുന്നതാണ്. കൊച്ചി ശാസ്ത്രസാങ്കേതിക സര്വകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില് മാസ്റ്റർ ബിരുദം നേടിയ ശ്രീ ഗണേഷ്കുമാറിന് ലോ ആന്റ് ബാങ്കിംഗിൽ ഡിപ്ലോമ കൂടാതെ ഐ. ഐ. എം ബാംഗ്ലൂരിൽ നിന്ന് മാനേജ്മെന്റിൽ ഡിപ്ലോമയും ഉണ്ട്. 1984 ലാണ് ശ്രീ ഗണേഷ്കുമാർ റിസര്വ് ബാങ്കിൽ ചേര്ന്നത്. സെൻട്രൽ ബാങ്കർ എന്ന നിലയിൽ അദ്ദേഹം പേമെന്റ് സിസ്റ്റംസ്, സൂപ്പര്വിഷൻ, ഫോറിൻ എക്സ്ചേഞ്ച്, വിവര സാങ്കേതികവിദ്യ, സര്ക്കാരും ബാങ്ക് അക്കൗണ്ടും എന്നീ വിഭാഗങ്ങളില് സേവനമനുഷ്ടിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രമോട്ടു ചെയ്യുന്നതിനുമുമ്പ് ശ്രീ ഗണേഷ് കുമാര് റിസര്വ് ബാങ്ക് വിവരസാങ്കേതിക വിദ്യാവിഭാഗത്തിൽ ചീഫ് ജനറല് മാനേജരുടെ ചാര്ജ്ജ് വഹിക്കുകയായിരുന്നു. ജോസ് ജെ. കാട്ടൂര് പത്രപ്രസ്താവന:2016-17/3249 |