<font face="mangal" size="3">ശ്രീമതി മാൾവിക സിൻഹയെ, പുതിയ എക്‌സിക്യൂട്ടീ - ആർബിഐ - Reserve Bank of India
ശ്രീമതി മാൾവിക സിൻഹയെ, പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി, ആർബിഐ നിയമിച്ചു
ഏപ്രിൽ 05, 2017 ശ്രീമതി മാൾവിക സിൻഹയെ, പുതിയ എക്സിക്യൂട്ടീവ് ശ്രീ ബി. പി. കനുംഗോ ഡപ്യൂട്ടി ഗവർണറായി നിയമിതനായതിനെ തുടർന്ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ശ്രീമതി മാൾവിക സിൻഹയെ എക്സിക്യൂട്ടീവ് ഡയറക്ടറായി, 2017 ഏപ്രിൽ 03 ന്, നിയമിച്ചു. ശ്രീമതി മാൾവിക സിൻഹാ, 2017 ഏപ്രിൽ 03 ന്, പദവി ഏറ്റെടുത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന പദവിയിൽ ശ്രീമതി സിൻഹ വിദേശനാണ്യവിനിമയം, ഗവൺമെന്റും ബാങ്ക് അക്കൗണ്ടുകളും ആഭ്യന്തര കടനിയന്ത്രണം എന്നീ വിഭാഗങ്ങളുടെ ചുമതലവഹിക്കും. ശ്രീമതി മാൾവിക സിൻഹ ബോംബേ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും, പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. അവർ ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കേഴ്സിന്റെ ഒരു സർട്ടിഫിക്കേറ്റഡ് അസോസ്സിയേറ്റുമാണ്. ശ്രീമതി സിൻഹ 1982-ൽ ഒരു കരിയർ സെൻട്രൽ ബാങ്കർ എന്ന നിലയിൽ റിസർവ് ബാങ്കിൽ ചേർന്നു. അവർ ബാങ്കിൽ, മേൽനോട്ടം, നിയന്ത്രണം, വിദേശനാണ്യവിനിമയം, ഗവൺമെന്റ് / ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. E.D. ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിനു മുമ്പ് റിസർവ് ബാങ്കിലെ സഹകരണ ബാങ്കിംഗ് മേൽനോട്ടവിഭാഗത്തിലെ മുഖ്യ ചീഫ് ജനറൽ മാനേജരായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2682 |