<font face="mangal" size="3">ഡിബിഎസ് ബാങ്ക് ലിമിറ്റഡ് ഇന്‍ഡ്യയും,ഡിബിഎസ& - ആർബിഐ - Reserve Bank of India
ഡിബിഎസ് ബാങ്ക് ലിമിറ്റഡ് ഇന്ഡ്യയും,ഡിബിഎസ് ബാങ്ക് ഇന്ഡ്യാ ലിമിറ്റഡുമായുളള ലയനം ആര്ബിഐ അംഗീകരിച്ചു.
ഫെബ്രുവരി 28, 2019 ഡിബിഎസ് ബാങ്ക് ലിമിറ്റഡ് ഇന്ഡ്യയും,ഡിബിഎസ് ബാങ്ക് ഇന്ഡ്യാ ലിമിറ്റഡുമായുളള ലയനം ആര്ബിഐ അംഗീകരിച്ചു. ഡിബിഎസ് ബാങ്ക് ലിമിറ്റഡ്, ഇന്ഡ്യയുടെ മൊത്തം സംരംഭം ഡിബിഎസ് ബാങ്ക് ഇന്ഡ്യാ ലിമിറ്റഡുമായുളള ലയന പദ്ധതി റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ അനുവദിച്ചു. 1949 ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 22(1)പ്രകാരം "മുഴുവന് ഉടമസ്ഥതയുമുളള സബ്സിഡിയറി (Wholly Owned Subsidiary-WOS) സമ്പ്രദായത്തിൻ കീഴില്, ഡി ബി എസ് ബാങ്ക് ഇന്ഡ്യാ ലിമിറ്റഡിനു അനുവദിച്ച ലൈസന്സു പ്രകാരമാണ് ഈ ലയനം. 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 44 A, സബ്സെക്ഷന് (4)-ല് പറയുന്ന അധികാരം പ്രയോഗിച്ചാണ് ഈ പദ്ധതി അനുവദിച്ചിട്ടുളളത്. 2019 മാര്ച്ചു 1 മുതല് ഈ പദ്ധതി പ്രാബല്യത്തില് വരും. ഡിബിഎസ് ബാങ്ക് ലിമിറ്റഡിന്റെ,ഇന്ഡ്യയിലുളള ശാഖകള്, 2019 മാര്ച്ച് 1 മുതല് ഡിബിഎസ് ബാങ്ക് ഇന്ഡ്യാ ലിമിറ്റഡിന്റെ ശാഖകളായി പ്രവര്ത്തിക്കും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2064 |