<font face="mangal" size="3px">എസ്ബിഎം ബാങ്ക്(ഇന്ത്യ) ലിമിറ്റഡുമായി എസ്ബി! - ആർബിഐ - Reserve Bank of India
എസ്ബിഎം ബാങ്ക്(ഇന്ത്യ) ലിമിറ്റഡുമായി എസ്ബിഎം ബാങ്ക് (മൗറീഷ്യസ്) ലിമിറ്റഡ്-ന്റെ സംയോജനത്തിന് ആർബിഐ അനുമതി നൽകുന്നു
ഡിസംബർ 01, 2018 എസ്ബിഎം ബാങ്ക്(ഇന്ത്യ) ലിമിറ്റഡുമായി എസ്ബിഎം ബാങ്ക് എസ്ബിഎം ബാങ്ക് (മൗറീഷ്യസ്) ലിമിറ്റഡ്, ഇന്ത്യ സമ്പൂർണ്ണമായും എസ്ബിഎം ബാങ്ക് (ഇന്ത്യ) ലിമിറ്റഡ്-മായി സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഭാരതീയ റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 22(1) പ്രകാരം ‘ഹോളി ഓൺഡ് സബ്‌സിഡിയറി’ (ഡബ്ലിയു ഒഎസ്) സമ്പ്രദായത്തിലൂടെ ഇന്ത്യയിൽ ബാങ്കിങ് ബിസിനസ് നടത്തുവാനായി റിസർവ് ബാങ്ക് എസ്ബിഎം ബാങ്ക്(ഇന്ത്യയ്ക്ക്) മുൻപ് ലൈസൻസ് നൽകിയിട്ടുണ്ടായിരുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 44എ - യുടെ സബ് സെക്ഷൻ (4) പ്രകാരമുള്ള അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ടാണ് ആർബിഐ മേൽപ്പറഞ്ഞ ബാങ്ക് സംയോജനപദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. പദ്ധതി 2018 ഡിസംബർ 01 മുതൽക്ക് പ്രാബല്യത്തിൽ വരുന്നതാണ്, എസ്ബിഎം ബാങ്ക് (മൗറീഷ്യസ്) ലിമിറ്റഡിന്റെ ഇന്ത്യയിലെ എല്ലാ ശാഖകളും 2018 ഡിസംബർ 01 മുതൽക്ക് എസ്ബിഎം ബാങ്ക് (ഇന്ത്യ) ലിമിറ്റഡ് ന്റെ ശാഖകളായിട്ടായിരിക്കും പ്രവർത്തിക്കുക. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-2019/1267 |