<font face="mangal" size="3">ജാംഖെഡ് മര്‍ച്ചന്‍റ്സ് സഹകരണ ബാങ്ക്, മര്യാഡ - ആർബിഐ - Reserve Bank of India
ജാംഖെഡ് മര്ച്ചന്റ്സ് സഹകരണ ബാങ്ക്, മര്യാഡിറ്റ്, ജാഷെഡ് അഹമ്മദ്നഗര്, മഹാരാഷ്ട്രയുടെ ലൈസന്സ് റിസര്വ് ബാങ്ക് റദ്ദാക്കുന്നു
ജൂണ് 01, 2017 ജാംഖെഡ് മര്ച്ചന്റ്സ് സഹകരണ ബാങ്ക്, മര്യാഡിറ്റ്, ജാഷെഡ് അഹമ്മദ്നഗര്, മഹാരാഷ്ട്രയുടെ ലൈസന്സ് റിസര്വ് ബാങ്ക് റദ്ദാക്കുന്നു. മഹാരാഷ്ട്ര, അഹമ്മദ്നഗര്, ജാംഖെഡ്, മര്യാഡിറ്റിലെ ജാംഖെഡ് മര്ച്ചന്സ് സഹകരണബാങ്കിന്റെ ലൈസന്സ് റിസര്വ് ബാങ്ക് റദ്ദാക്കി യിരിക്കുന്നു. 2017 ജൂൺ ഒന്നാം തീയതിയിലെ ബിസിനസ് സമയം അവസാനിക്കുന്നതു മുതല് ഈ ഉത്തരവ് ബാധകമായിരിക്കും. ബാങ്കിംഗ് പ്രവര്ത്തനം അവസാനിപ്പിക്കാനും ലിക്വിഡേറ്ററെ നിയമിക്കാനും വേണ്ട ഉത്തരവ് പുറപ്പെടുവിക്കുവാന് മഹാരാഷ്ട്രയിലെ സഹകരണസംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴെപറയും പ്രകാരം ബാങ്കിന്റെ ലൈസന്സ് റദ്ദാക്കിയിരിക്കുന്നു.
ലൈസന്സ് റദ്ദ് ചെയ്തതിന്റെ ഫലമായി ജാംഖെഡ് മര്ചന്റ് സഹകരണ ബാങ്ക് മര്യാഡിറ്റ്, ജാംഖെഡ് അഹമ്മദ് നഗര് ജില്ല, മഹാരാഷ്ട്ര ബി. ആര്. ആക്ട് 1949 ( എ എ സി എസ്) സെക്ഷന് 5(ബി) പ്രകാരം ബാങ്കിംഗ് ബിസിനസ് നടത്തുന്നത് നിരോധിച്ചിരിക്കുന്നു. ലൈസന്സ് റദ്ദാക്കുകയും ലിക്വിസേഷന് നടപടികൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. തുടര്ന്ന് ഡിപ്പോസിറ്റ് ഇന്ഷുറന്സ് ആന്റ് ക്രഡിറ്റ് ഗാരണ്ടി കോര്പ്പറേഷൻ ആക്ട് 1961 പ്രകാരം ബാങ്കിന്റെ നിക്ഷേപകര്ക്ക് അര്ഹമായ തുക നല്കാനുള്ള നടപടികൾ ആരംഭിക്കുകയും ഡി ഐ സി ജി സി യുടെ നിലവിലുള്ള മാനദണ്ഡളനുസരിച്ച് ബാങ്ക് ലിക്വിഡേഷനിൽ ആയാല് ഓരോ നിക്ഷേപകനും അവരുടെ നിക്ഷേപങ്ങള്ക്ക് ലഭിക്കുവാൻ പരമാവധി ഒരു ലക്ഷം രൂപ എന്ന പരിധി ഉണ്ടായിരിക്കും. ജോസ് ജെ. കാട്ടൂര് പ്രസ് റീലീസ് 2016-17/3251 |