<font face="mangal" size="3">ഉത്തർപ്രദേശ്, മീററ്റിലെ മെർക്കന്റയിൽ അർബൻ സ - ആർബിഐ - Reserve Bank of India
ഉത്തർപ്രദേശ്, മീററ്റിലെ മെർക്കന്റയിൽ അർബൻ സഹകരണ ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു
ഏപ്രിൽ 03, 2017 ഉത്തർപ്രദേശ്, മീററ്റിലെ മെർക്കന്റയിൽ അർബൻ സഹകരണ 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സൊസൈറ്റികൾക്ക് ബാധകമാവും വിധം) സെക്ഷൻ 22, സെക്ഷൻ 56 എന്നിവയനുസരിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ മീററ്റിലെ മെർക്കെന്റയിൽ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനെ ബാങ്കിംഗ് ബിസിനസ്സ് ചെയ്യുന്നതിനുള്ള ലൈസൻസ് റദ്ദു ചെയ്തിരിക്കുന്നുവെന്ന് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ (2017 മാർച്ച് 30 ലെ ഉത്തരവു മുഖാന്തിരം) വിഞ്ജാപനം ചെയ്തുകൊള്ളുന്നു. ആയതിനാൽ, ഈ ബാങ്കിനെ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സൊസൈറ്റികൾക്കു ബാധകമാവും വിധം) സെക്ഷൻ 5(b) യിൽ നിർവ്വചിച്ചിട്ടുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുക, അവ തിരിച്ചുനൽകുക തുടങ്ങിയവയുൾപ്പെടെയുള്ള, 'ബാങ്കിംഗ്' ബിസ്സിനസ്സ് നടത്തുന്നതിൽ നിന്നും, ഉടനടി പ്രാബല്യത്തിൽ വരത്തക്കവണ്ണം, തടഞ്ഞിരിക്കുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2661 |