RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78503275

ബ്രഹ്മാവര്‍ത് വാണിജ്യ സഹകരണ ബാങ്കിന് (കാണ്‍പൂർ, ഉത്തര്‍
പ്രദേശ്) നല്‍കിയ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

ജൂലൈ 04, 2018

ബ്രഹ്മാവര്‍ത് വാണിജ്യ സഹകരണ ബാങ്കിന് (കാണ്‍പൂർ, ഉത്തര്‍
പ്രദേശ്) നല്‍കിയ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു.

ജൂൺ 26, 2018 ലെ ഉത്തരവ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്ക് ബ്രഹ്മാവര്‍ത് വാണിജ്യ സഹകരണ ബാങ്കിന്(കാണ്‍പൂർ, ഉത്തര്‍ പ്രദേശ്) നല്‍കിയ ബാങ്കിങ് ഇടപാടുകൾ നടത്തുവാനുള്ള ലൈസന്‍സ് ജൂലൈ 03, 2018 ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ റദ്ദു ചെയ്തിരിക്കുന്നു. ലിക്വിഡേറ്ററെ നിയമിക്കുവാനും ബാങ്കിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനുമായി സഹകരണ സംഘം രജിസ്ട്രാര്‍ (മഹാരാഷ്ട്ര) വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു.

ബാങ്കിന്റെ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുവാനുള്ള കാരണങ്ങള്‍:

i. ബാങ്കിന് ആവശ്യമായ മൂലധനമോ വരുമാന സാധ്യതയോ ഇല്ല. അതിനാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 11(1), 22(3)(d), 56 എന്നീ വകുപ്പുകൾ ബാങ്ക് പാലിച്ചിട്ടില്ല.

ii. നിലവിലേയും ഭാവിയിലേയും നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ കാലാവധി അവസാനിക്കുമ്പോൾ പൂര്‍ണ്ണമായി തിരികെ നല്കാനുള്ള കഴിവില്ലായ്മ - അതിനാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 22(3)(a), 56 എന്നീ വകുപ്പുകൾ ബാങ്ക് പാലിച്ചിട്ടില്ല

iii. നിലവിലുള്ളതും ഭാവിയിലേയും നിക്ഷേപകരുടെ താല്പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങൾ - മുകളിൽ സൂചിപ്പിച്ച നിയമത്തിലെ 22(3) (b), 56 എന്നീ വകുപ്പുകളുടെ ലംഘനം.

iv. മതിയായ സമയവും അവസരങ്ങളും നൽകിയിട്ടും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഗൗരവതരമായ യാതൊരു നടപടിയും ബാങ്ക് സ്വീകരിച്ചിട്ടില്ല. 2014, 2015, 2016, 2017 എന്നീ സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചതിൽ നിന്നും മനസ്സിലാകുന്നത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു എന്നാണ്. മടങ്ങിവരവിന്/ മെച്ചപ്പെടലിന് വിദൂരമായ സാദ്ധ്യത പോലുമില്ലാത്ത സാമ്പത്തിക സ്ഥിതി. അതിനാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 22(3)(c) വകുപ്പിലെ നിബന്ധനകൾ ബാങ്ക് പാലിച്ചിട്ടില്ല.

v. ഈ സ്ഥാപനത്തെ ബാങ്കിംഗ് ഇടപാടുകള്‍ തുടര്‍ന്നും നടത്തുവാന്‍ അനുവദിക്കുന്നതിൽ കൂടി നിയമത്തിലെ 22(3)(e) വകുപ്പിൽ പറഞ്ഞിരിക്കുന്ന ഗുണകരമായ യാതൊരു പ്രയോജനവുമില്ല. മാത്രമല്ല ഈ സ്ഥാപനം തുടരുന്നത് പൊതുജന താല്പര്യത്തിന് എതിരായിരിക്കും.

ലൈസന്‍സ് റദ്ദു ചെയ്തതോടു കൂടി ബ്രഹ്മാവര്‍ത് വാണിജ്യ സഹകരണ ബാങ്കിന് (കാണ്‍പൂർ, ഉത്തര്‍ പ്രദേശ്) ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 5(b), 56 എന്നീ വകുപ്പുകളിൽ നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിൽ നിന്നും, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും അവ തിരിച്ചു നൽകുന്നതും ഉൾപ്പെടെ, ഈ സമയം മുതൽ നിരോധിച്ചിരിക്കുന്നു. ലൈസന്‍സ് റദ്ദു ചെയ്യുകയും ലിക്വിഡേഷന്‍ നടപടികൾ ആരംഭിക്കുകയും ചെയ്ത സ്ഥിതിക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറൻസ് & ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ബാങ്കിന്റെ നിക്ഷേപകര്‍ക്ക് നിക്ഷേപസംഖ്യ തിരികെ നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാണ്. ലിക്വിഡേഷന്‍ സമയത്ത് DICGCയുടെ സാധാരണ നടപടി ക്രമങ്ങൾക്ക് വിധേയമായി എല്ലാ നിക്ഷേപകര്‍ക്കും തങ്ങളുടെ നിക്ഷേപം ഒരു ലക്ഷം രൂപയുടെ പരിധിക്കുള്ളില്‍ ലഭിക്കുവാൻ അര്‍ഹരാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2018-2019/25

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?