തങ്ങളുടെ പേരിലുള്ള വ്യാജ വെബ് സൈറ്റ് സംബന്ധിച്ച് ആർ.ബി.ഐ. യുടെ ജാഗ്രതാ നിർദ്ദേശം
ഫെബ്രുവരി 8, 2018 തങ്ങളുടെ പേരിലുള്ള വ്യാജ വെബ് സൈറ്റ് സംബന്ധിച്ച് ആർ.ബി.ഐ. യുടെ ജാഗ്രതാ നിർദ്ദേശം അജ്ഞാതരായ ചിലർ റിസർവ് ബാങ്കിന്റെ പേരിൽ യു. ആർ.എൽ. www.indiareserveban.org എന്ന വ്യാജ വെബ് സൈറ്റ് തുടങ്ങി യിരിക്കുന്നതായി ആർ.ബി.ഐ.യുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അതിന്റെ ലേ ഔട്ട് ആർ. ബി. ഐ. വെബ് സൈറ്റിനു തുല്യമാണ്. വ്യാജ വെബ് സൈറ്റിന്റെ ഹോം പേജിലും 'ഓൺലൈൻ അക്കൗണ്ടുള്ളവരുടെ ബാങ്ക് വെരിഫിക്കേഷൻ' സംവിധാനം ഉണ്ട്. അത് ബാങ്ക് ഇടപാടുകാരുടെ വ്യക്തിഗതവും, രഹസ്യവുമായ വിവരങ്ങൾ കരസ്ഥമാക്കുവാനുള്ള ദുരുദ്ദേശത്തോടെയുള്ളതാണ്. ഇൻഡ്യയുടെ കേന്ദ്ര ബാങ്ക് എന്ന നിലയിൽ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ വ്യക്തികളുടെ അക്കൗണ്ടുകൾ സൂക്ഷിക്കുകയോ, ഒരിക്കലും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ് വേർഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയോ ചെയ്യുന്നതല്ല. ഇത്തരം വെബ്സൈറ്റുകളോട് സംവദിക്കുകയും, പ്രധാനമായ വ്യക്തിഗത വിവരങ്ങൾ പങ്കു വയ്ക്കുകയും ചെയ്താൽ അത് ദുരുപയോഗം ചെയ്യുന്നതിലൂടെ ധനപരമോ മറ്റോ ആയ നഷ്ടം ഉണ്ടാകാമെന്ന് റിസർവ് ബാങ്ക് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നു. കൂടാതെ, www.rbi.org, www.rbi.in തുടങ്ങിയ വെബ്സൈറ്റുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ചും പൊതുജനങ്ങളെ ജാഗ്രതപ്പെടുത്തുന്നു. ഈ വെബ്സൈറ്റ് മേൽവിലാസങ്ങൾ റിസർവ് ബാങ്കിന്റേതിനു തുല്യമായി തോന്നാം. എന്നാൽ ഈ വെബ്സൈറ്റുകൾക്ക് റിസർവ് ബാങ്കുമായി യാതൊരു ബന്ധവുമില്ല. ഈ സൈറ്റുകളിൽ കയറുകയും, വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പൊതുജനങ്ങൾകണമെന്ന് അറിയിക്കുന്നു. ജോസ് ജെ. കാട്ടൂർ പത്രപ്രസ്താവന: 2017-2018/2166 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: