<font face="mangal" size="3">വ്യാജ ഇ- മെയിലുകൾക്കെതിരെ ഭാരതീയ റിസര്‍വ് ബാ - ആർബിഐ - Reserve Bank of India
വ്യാജ ഇ- മെയിലുകൾക്കെതിരെ ഭാരതീയ റിസര്വ് ബാങ്ക് ജാഗ്രതാ നിര്ദ്ദേശം നല്കുന്നു.
ജൂലൈ 04, 2018 വ്യാജ ഇ- മെയിലുകൾക്കെതിരെ ഭാരതീയ റിസര്വ് ബാങ്ക് ഭാരതീയ റിസർവ് ബാങ്കിന്റെ പേരുപയോഗിച്ച് പൊതുജനങ്ങളെ വഞ്ചിക്കുന്ന വ്യക്തികളുടെ അധാർമികമായ പ്രവർത്തനങ്ങളെ കുറിച്ച് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ ആവർത്തിച്ചു ഊന്നിപ്പറയുന്നുണ്ട്. ഇത്തരം വ്യക്തികൾ ബാങ്കിന്റെ വ്യാജ ലെറ്റർ ഹെഡ്, ഇ-മെയിൽ എന്നിവ ഉപയോഗിച്ച് ബാങ്കിന്റെ ജീവനക്കാരായി ആൾമാറാട്ടം നടത്തി കപട വാഗ്ദാനങ്ങളും ഭാഗ്യക്കുറി സമ്മാനങ്ങളും വിദേശത്തു നിന്നുള്ള പണലഭ്യതയും വാഗ്ദാനം ചെയ്തു കൊണ്ട് ജനങ്ങളെ വശീകരിക്കുന്നു. ഇവരുടെ വലയിൽ പെടുന്ന ആളുകളിൽ നിന്നും വിദേശ കറൻസി രൂപയായി മാറ്റാനുള്ള ചെലവ്, മുൻകൂർ പണം അടവ്, പ്രവർത്തന ചെലവ് എന്നീ രൂപത്തിൽ പണം തട്ടിയെടുക്കുന്നു. പൊതുജനങ്ങളിൽ അറിവ് വർധിപ്പിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി ഇത്തരം വ്യാജ ഇ - മെയിലുകൾക്കെതിരെ പൊതുജനങ്ങൾക്ക് SMS ൽ കൂടിയും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യം വഴിയും മറ്റു രീതികളിൽ കൂടിയും ബോധവൽക്കരണം നടത്തുന്നുണ്ട്. താഴെ പറയുന്നവ റിസർവ് ബാങ്ക് ആവർത്തിച്ചു പറയുന്നു:
റിസർവ് ബാങ്കിന്റെ പേരിൽ വരുന്ന വ്യാജ ഇ-മെയിലുകൾ അവഗണിക്കണമെന്നും തട്ടിപ്പുകാരുടെ ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിക്കുന്നു. ജോസ് ജെ.കാട്ടൂര് പ്രസ്താവന : 2018-2019/34
|