<font face="mangal" size="3">RBI വെബ്സൈറ്റിൽ കൂടിയല്ലാതെ മറ്റു മാർഗങ്ങളിൽ &# - ആർബിഐ - Reserve Bank of India
RBI വെബ്സൈറ്റിൽ കൂടിയല്ലാതെ മറ്റു മാർഗങ്ങളിൽ ലഭിക്കുന്ന റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വാർത്തകൾക്കെതിരെ തെഴിലന്വേഷകർ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക്
ജൂൺ 12, 2018 RBI വെബ്സൈറ്റിൽ കൂടിയല്ലാതെ മറ്റു മാർഗങ്ങളിൽ ലഭിക്കുന്ന റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേനെ ചില വ്യക്തികൾ കപട ഇ-മെയിൽ വിലാസവും വ്യാജ ലെറ്റർ ഹെഡും ഉപയോഗിച്ച് തൊഴിൽ അന്വേഷകർക്ക് റിസർവ് ബാങ്കിൽ നിയമനത്തിനായി എഴുത്തു പരീക്ഷ, കൂടിക്കാഴ്ച എന്നിവയ്ക്കായി വ്യാജ ഇലക്ട്രോണിക് സന്ദേശങ്ങൾ അയക്കുന്ന വിവരം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. പരസ്യം, അപേക്ഷ സമർപ്പിക്കുന്നതിനുള്ള രീതി, പരീക്ഷയുടെ സമ്പ്രദായം, പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക, പ്രവേശന കാർഡ്, പരീക്ഷാ ഫലം തുടങ്ങി റിസർവ് ബാങ്കിന്റെ നിയമന നടപടികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാങ്കിന്റെ വെബ്സൈറ്റ് ആയ /en/web/rbi ൽ ലഭ്യമാണ് റിസർവ് ബാങ്കിലെ നിയമന നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റു മാർഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് ചതിക്കുഴിയിൽ പെടരുത് എന്ന് പൊതുജനങ്ങളെ അറിയിക്കുന്നു. ജോസ് ജെ.കാട്ടൂര്‍ പത്രപ്രസ്താവന : 2017-2018/3253 |