<font face="mangal" size="3">വെര്‍ച്ച്വല്‍ കറന്‍സി ഉപയോഗത്തിനെതിരെ <br> ഭാő - ആർബിഐ - Reserve Bank of India
വെര്ച്ച്വല് കറന്സി ഉപയോഗത്തിനെതിരെ
ഭാരതീയ റിസര്വ്വ് ബാങ്ക് ജാഗ്രതാ നിര്ദ്ദേശം നല്കുന്നു.
ഫെബ്രുവരി 1, 2017 വെര്ച്ച്വല് കറന്സി ഉപയോഗത്തിനെതിരെ ബിറ്റ് കോയിന് ഉള്പ്പെടെയുള്ള വെര്ച്ച്വല് കറന്സി ഉപയോഗിക്കുന്നവര്, കൈവശം വയ്ക്കുന്നവര്, വില്പന നടത്തുന്നവര് എന്നിവര്ക്ക് ഇത്തരം കറന്സികളുടെ സാമ്പത്തികം, നിയമപരം, ഉപഭോക്താവിന്റെ താല്പര്യ സംരക്ഷണം, സുരക്ഷാ കാരണങ്ങള്, എന്നീ മേഖലകളില് ഭാവിയില് ഉണ്ടായേക്കാവുന്ന അപായ സാധ്യതകളെ കുറിച്ച് 2013 ഡിസംബര് 24 ലെ പത്രക്കുറിപ്പ് വഴി ജാഗ്രതാ നിര്ദ്ദേശം നല്കിയിരുന്നു. ബിറ്റ് കോയിന് ഉള്പ്പെടെയുള്ള വെര്ച്ച്വല് കറന്സിയില് ഇടപാടു നടത്തുവാന് ഏതെങ്കിലും സ്ഥാപനത്തിനോ കമ്പനിക്കോ ഭാരതീയ റിസര്വ് ബാങ്ക് ലൈസന്സ് നല്കിയിട്ടില്ലെന്ന് പൊതുജനങ്ങളെ അറിയിക്കുന്നു. അതിനാല് ഏതെങ്കിലും ഉപയോക്താവോ, കൈവശം വയ്ക്കുന്നവരോ നിക്ഷേപകനോ, കച്ചവടക്കാരനോ വെര്ച്ച്വല് കറന്സിയില് ഇടപാടു നടത്തുന്നത് അവരുടെ പരിപൂര്ണ്ണ ഉത്തരവാദിത്വത്തില് മാത്രം ആയിരിക്കും. ജോസ് ജെ.കാട്ടൂര് പത്രപ്രസ്താവന : 2016-2017/2054 |