സ്വർണ്ണ കരുതൽ ശേഖരത്തിന്‍റെ സേഫ് കസ്റ്റടിയെ സംബന്ധിച്ച് ആർ ബി ഐ യുടെ വിശദീകരണം
മെയ് 03, 2019 സ്വർണ്ണ കരുതൽ ശേഖരത്തിന്‍റെ സേഫ് കസ്റ്റടിയെ സംബന്ധിച്ച് ആർബിഐ, അതിന്‍റെ 2014 ലെ സ്വർണ്ണശേഖരത്തിന്‍റെ ഒരു ഭാഗം വിദേശത്തേയ്ക്ക് മാറ്റുകയാണെന്ന് ചില അച്ചടിമാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്ന റിപ്പോർട്ടുകൾ ഞങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ലോകമാകെ യുള്ള സെൻട്രൽ ബാങ്കുകൾ, അവരുടെ കരുതൽ സ്വർണ്ണശേഖരത്തിന്‍റെ ഒരു ഭാഗം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പൊലെയുള്ള സെൻട്രൽബാങ്കുകളിൽ സേഫകസ്റ്റടിയിൽ സൂക്ഷിക്കുക എന്നത് ഒരു സാധാരണ പതിവാണ്. 2014-ലോ അതിനുശേഷമോ ഇൻഡ്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് സ്വർണ്ണമൊന്നും മാറ്റിയിട്ടില്ല എന്ന വിവരം പ്രസ്താവിക്കട്ടെ. ആയതിനാൽ മുകളിൽ കാണിച്ച മാദ്ധ്യമറിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണ്. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/2600 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: