<font face="mangal" size="3">ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന - ആർബിഐ - Reserve Bank of India
ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം - ഭാരതീയ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു
ഒക്ടോബർ 21, 2017 ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം - ഭാരതീയ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ല എന്ന രീതിയിൽ ഒരു വിഭാഗം മാധ്യമങ്ങളിൽ വാർത്ത വന്നിരിക്കുന്നു. 2017 ജൂൺ 1 ലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച "പണം വെളുപ്പിക്കുന്നതു തടയൽ (രേഖകളുടെ പരിപാലനം) രണ്ടാം ഭേദഗതി ചട്ടം 2017“ പ്രകാരം ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണമെന്ന് ഭാരതീയ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഈ ചട്ടങ്ങൾക്ക് നിയമത്തിന്റെ പിൻബലമുള്ളതിനാൽ മറ്റു നിർദ്ദേശങ്ങൾക്കു കാത്തിരിയ്ക്കാതെ ഇത് ഉടൻ നടപ്പിലാക്കേണ്ടതാണ് ജോസ് ജെ കാട്ടൂർ പത്രപ്രസ്താവന : 2017-2018/1089 |