<font face="mangal" size="3px">ടയര്‍ III മുതല്‍ VI വരെ കേന്ദ്രങ്ങളിലെ വില്പന കേന& - ആർബിഐ - Reserve Bank of India
ടയര് III മുതല് VI വരെ കേന്ദ്രങ്ങളിലെ വില്പന കേന്ദ്രങ്ങളില് (Point of Sales – POS) നിന്നും പണം പിന്വലിക്കാനുള്ള പരിധി ഇരട്ടിയാക്കുന്നു
August 27, 2015 ടയര് III മുതല് VI വരെ കേന്ദ്രങ്ങളിലെ വില്പന കേന്ദ്രങ്ങളില് ടയര് III മുതല് ടയര് VI വരെ കേന്ദ്രങ്ങളിലെ വില്പന കേന്ദ്രങ്ങളില് (POS) നിന്നും പണം പിന്വലിക്കാനുള്ള പ്രതിദിന പരിധി 1000 രൂപയില് നിന്നും 2000 രൂപയായി ഇരട്ടിപ്പിച്ചിരിക്കുന്നു. ബാങ്കുകള് വിതരണം ചെയ്തിട്ടുള്ള ഡെബിറ്റ് കാര്ഡുകള്, ഓപ്പണ് സിസ്റ്റം ക്രെഡിറ്റ് കാര്ഡുകള് എന്നിവയ്ക്ക് ഈ സൗകര്യം ലഭ്യമാകും. രൊക്കം പണവിനിയോഗം പരിമിതപ്പെടുത്താന് ലക്ഷ്യമിടുന്ന ഒരു സമൂഹത്തില്, ഇങ്ങനെ ടയര് III മുതല് VI വരെ കേന്ദ്രങ്ങളില് വര്ദ്ധിപ്പിച്ച പരിധി ഇടപാടുകാര്ക്ക് കൂടുതല് സൗകര്യപ്രദമാവുമെന്നും രൊക്കം പണത്തിന്റെ സംക്രമണത്തിന് പരിമിതി വരുത്തുവാന് സഹായകമാവും എന്നും കരുതുന്നു. ഈ സൗകര്യം നല്കുന്നതിന് ഈടാക്കാവുന്ന ചാര്ജുകളില് സുതാര്യത വരുത്താനായി, ഈടാക്കാവുന്ന ചാര്ജ് എല്ലാ കേന്ദ്രങ്ങളിലും ഇടപാട് തുകയുടെ ഒരു ശതമാനത്തില് കൂടുതലാവാന് പാടില്ലെന്ന് ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. ഈ സൗകര്യം ഏര്പ്പെടുത്തിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങള് സൗകര്യം ലഭ്യമാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന അറിയിപ്പുകള് പ്രദര്ശിപ്പിക്കണം. ഇതില് ഇടപാടുകാരില് നിന്നും ഈടാക്കുന്ന ചാര്ജുകളും കാണിച്ചിരിക്കണം. സാധനം വാങ്ങിയാലും ഇല്ലെങ്കിലും കാര്ഡുടമസ്ഥന് ഈ സൗകര്യം ഉപയോഗിക്കാന് കഴിയും. ATM - കളില് നിന്നും പണം പിന്വലിക്കുമ്പോള് ചെയ്യുന്ന പോലെ കാര്ഡുടമസ്ഥന് അയാളുടെ കാര്ഡും PIN നമ്പരും ഉപയോഗിച്ച് വ്യാപാര കേന്ദ്രങ്ങളില് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഡെബിറ്റ് കാര്ഡുകളുപയോഗിച്ച് വില്പന കേന്ദ്രങ്ങളില് നിന്നും പണം പിന്വലിക്കാനുള്ള സൗകര്യം റിസര്വ് ബാങ്ക് 2009 ജൂലൈ മാസത്തില് അനുവദിച്ചിരുന്നതായും ഓര്മ്മിക്കുമല്ലോ. തുടര്ന്ന് അത് 2013 സെപ്തംബര് മാസം ബാങ്കുകള് നല്കിയിട്ടുള്ള പ്രീ പെയ്ഡ് കാര്ഡുകള്ക്കും വ്യാപിപ്പിച്ചു. അല്പനാ കില്ലാവാലാ പ്രസ്സ് റിലീസ് |