<font face="mangal" size="3">ചെക്ക് റിപ്പബ്ലിക്കിലെ ചെക്ക് നാഷണല്‍ ബാങ്& - ആർബിഐ - Reserve Bank of India
ചെക്ക് റിപ്പബ്ലിക്കിലെ ചെക്ക് നാഷണല് ബാങ്കുമായി റിസര്വ് ബാങ്ക് സൂപ്പര്വൈസറി സഹകരണവും, സൂപ്പര്വൈസറി വിവരവിനിമയവും സംബന്ധിച്ച സഹകരണ കരാറില് ഏര്പ്പെടുന്നു
ജൂണ് 13, 2017 ചെക്ക് റിപ്പബ്ലിക്കിലെ ചെക്ക് നാഷണല് ബാങ്കുമായി റിസര്വ് ബാങ്ക് ചെക്ക് റിപ്പബ്ലിക്കിലെ ചെക്ക് നാഷണല് ബാങ്കുമായി റിസര്വ് ബാങ്ക് സൂപ്പര്വെസറി സഹകരണവും, സൂപ്പര്വൈസറി വിവര വിനിമയവും സംബന്ധിച്ച സഹകരണ കരാര് (ലെറ്റര് ഓഫ് കോ-ഓപ്പറേഷന്) ഇന്ന് ഒപ്പു വച്ചു. ചെക്ക് നാഷണല് ബാങ്കിനുവേണ്ടി വൈസ് ഗവര്ണർ ശ്രീ. വ്ളാഡിമീർ ടോംസിക്കും, റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുവേണ്ടി ഡെപ്യൂട്ടി ഗവര്ണർ ശ്രീ. എസ്. എസ്. മുന്ദ്രയുമാണ് മുംബെയിലെ റിസര്വ് ബാങ്കിന്റെ കേന്ദ്ര ഓഫീസില് വച്ച് ലെറ്റർ ഓഫ് അഡ്മിനിസ്ട്രേഷൻ ഒപ്പു വച്ചത്. ബഹുമാന്യനായ ചെക്ക് റിപ്പബ്ലിക് അംബാസിഡർ ശ്രീ. മിലാൻ ഹൊവൊര്ക്ക ചടങ്ങില് പങ്കെടുത്തു. സൂപ്പര്വൈസറി തലത്തിലുള്ള വിവരങ്ങൾ കൈമാറുന്നതിനും കൂടുതല് സഹകരണത്തിനുമായി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ നിരവധി രാജ്യങ്ങളുമായി ധാരാണാപത്രവും, സഹകരണപത്രവും, സഹായസഹകരണ കരാറുകളും രേഖകളും കൈമാറിയിട്ടുണ്ട്. ഇതോടെ റിസര്വ് ബാങ്ക് 40 ഇത്തരം ധാരണാപത്രവും സഹകരണപത്രവും, സഹകരണ രേഖയും ഒപ്പു വച്ചിരിക്കുന്നു. അജിത് പ്രസാദ് പ്രസ് റിലീസ് 2016-17/3362 |