<font face="mangal" size="3">സെക്കൻന്തരാബാദിലെ, ഗോകുൽ സഹകരണ അർബൻ ബാങ്ക് - ആർബിഐ - Reserve Bank of India
സെക്കൻന്തരാബാദിലെ, ഗോകുൽ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനു നൽകിയിരുന്ന നിയന്ത്രണനിർദ്ദേശങ്ങൾ, ആർബിഐ ദീർഘിപ്പിച്ചു
ഏപ്രിൽ 03, 2017 സെക്കൻന്തരാബാദിലെ, ഗോകുൽ സഹകരണ അർബൻ ബാങ്ക് 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സൊസൈറ്റികൾക്ക് ബാധകമാംവിധം) സെക്ഷൻ 35A നൽകുന്ന അധികാരമുപയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സെക്കൻന്തരാബാദിലെ ഗോകുൽ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിന് നൽകിയിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2017 ഏപ്രിൽ 4-ാം തീയതി ബിസിനസ്സ് അവസാനിക്കുന്നതു മുതൽ, 2017 ജൂൺ 30 വരെ യുള്ള കാലയളവിൽ തുടർന്നും ബാധകമായിരിക്കുമെന്ന് നിർദ്ദേശിക്കുന്നു. ഇത് പുനരവലോകനത്തിന് വിധേയമായിരിക്കും. സൂചിപ്പിക്കപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങളിലെ മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. ഈ നിർദ്ദേശങ്ങളുടെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയു വാൻവേണ്ടി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2665 |