നാഷിക്കി (മഹാരാഷ്ട്ര) ലെ നാഷിക് ജില്ലാ ഗിർനാസഹകാരി ബാങ്ക് ലിമിറ്റഡിനെതിരായി ആർബിഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ നീട്ടി
മാർച്ച് 09, 2017 നാഷിക്കി (മഹാരാഷ്ട്ര) ലെ നാഷിക് ജില്ലാ ഗിർനാസഹകാരി ബാങ്ക് 2015 സെപ്തംബർ 8-ാം തീയതിയിലെ വിജ്ഞാപനം അനുസരിച്ച്, നാഷിക്കിലെ (മഹാരാഷ്ട്ര) നാഷിക് ജില്ലാ ഗിർനാ സഹകാരി ബാങ്കിനെ 2015, സെപ്തംബർ 9 ബിസിനസ്സ് അവസാനിച്ച സമയം മുതൽ 6 മാസത്തേയ്ക്ക് നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. 2015 മാർച്ച് 3-ാം തീയതിയിലേയും, 2016 ആഗസ്റ്റ് 25-ാം തീയതിയിലേയും വിജ്ഞാപനമനുസരിച്ച്, നിർദ്ദേശങ്ങളുടെ നിയമസാധുത ആറുമാസത്തേയ്ക്കുകൂടി നീട്ടിയിരുന്നു. കൂടാതെ, 2016 ഡിസംബർ 26-ാം തീയതിയിലെ വിജ്ഞാപനമനുസരിച്ച്, ചില വ്യവസ്ഥകൾക്കും, നിബന്ധനകൾക്കും വിധേയമായി, വായ്പകൾ സ്ഥിരനിക്ഷേപങ്ങളുമായി തട്ടിക്കഴിക്കാനും ക്രമപ്രകാരമുള്ള കാഷ്‌ക്രെഡിറ്റ് അക്കൗണ്ടുകൾ പുതുക്കികൊടുക്കാനും ബാങ്കിനെ അനുവദിച്ചിരുന്നു. 2015 സെപ്തംബർ 8, 2016 മാർച്ച് 3, 2016 ആഗസ്റ്റ് 25, 2016 ഡിസംബർ 26 എന്നി തീയതികളിലെ വിജ്ഞാപനങ്ങളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങളുടെ പ്രയോഗ കാലാവധി, 2017 മാർച്ച് 07-ാം തീയതിയിലെ വിജ്ഞാപനപ്രകാരം 2017 മാർച്ച് 10-ാം തീയതി മുതൽ സെപ്തംബർ 09 വരെയുള്ള ആറു മാസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നതായി പൊതുജനങ്ങളുടെ അറിവിലേയ്ക്കായി വിജ്ഞാപനം ചെയ്തു കൊള്ളുന്നു. നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ള മറ്റ് വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരും. കാലാവധി നീട്ടിക്കൊടുത്തുകൊണ്ടുള്ള ഈ വിജ്ഞാപനത്തിന്റെ ഒരു കോപ്പി, ജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ മേൽകാണിച്ചരീതിയിൽ കാലാവധി നീട്ടിക്കൊടുത്തിരിക്കുന്നു എന്നുള്ളതുകൊണ്ട്, ബാങ്കിന്റെ ധനസ്ഥിതിയിൽ കാര്യമായ അഭിവൃദ്ധിയുണ്ടായിട്ടുള്ളതായി റിസർവ് ബാങ്ക് കരുതുന്നു എന്നു അർത്ഥമില്ല. അനിരുദ്ധാ ഡി. ജാദവ് പ്രസ്സ് റിലീസ് 2016-2017/2401 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: