<font face="mangal" size="3">നവോദയ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡ് നാഗ്പ&# - ആർബിഐ - Reserve Bank of India
നവോദയ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡ് നാഗ്പൂർ, മഹാരാഷ്ട്രക്കു നല്കിയ നിയന്ത്രണ നിര്ദ്ദേശത്തിന്റെ കാലാവധി റിസര്വ് ബാങ്ക് നീട്ടുന്നു
ജൂൺ 16, 2017 നവോദയ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡ് നാഗ്പൂർ, നവോദയ അര്ബൻ സഹകരണബാങ്ക് ലിമിറ്റഡ്, നാഗ്പൂരിന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ നിയന്ത്ര നിര്ദ്ദേശം നാലുമാസത്തേക്ക് കൂടി നീട്ടി നല്കുന്നു. നിര്ദ്ദേശങ്ങള്ക്ക് പുന:പരിശോധനക്കു വിധേയമായി 2017 ഒക്ടോബര് 15 വരെ കാലാവധിയുണ്ടാകും. ബാങ്കിനെ മുന്പ് 2017 മാര്ച്ച് 16 മുതൽ ജൂൺ 15 വരെ നിയന്ത്രണ നിര്ദ്ദേശങ്ങള്ക്കു വിധേയമാക്കി യിരിക്കുരുന്നു. റിസര്വ് ബാങ്കിന് ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 (എ എ സി എസ്) സെക്ഷന് 350 സബ്സെക്ഷൻ (1) പ്രകാരം ലബ്ധമായിട്ടുള്ള അധികാരമുപയോഗിച്ചാണ് ഈ നിര്ദ്ദേശങ്ങൾ നല്കിയിട്ടുള്ളത്. താല്പര്യമുള്ളവര്ക്ക് അറിയാനായി ഈ നിര്ദ്ദേശങ്ങളുടെ ഒരു കോപ്പി ബാങ്കില് പതിച്ചിട്ടുണ്ട്. റിസര്വ്ബാങ്ക് ഈ നിര്ദ്ദേശം നല്കിയിരിക്കുന്നത് അവർക്കു നൽകിയിട്ടുളള ബാങ്കിംഗ് ലൈസന്സ് റദ്ദാക്കാനുള്ളതാണെന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തിക നിലമെച്ചമാകുന്നതുവരെ ഈ നിയന്ത്രണങ്ങൾക്കു വിധേയമായി ബാങ്കിന് ബാങ്കിംഗ് പ്രവര്ത്തനം തുടരാവുന്നതാണ്. സാഹചര്യമുനുസരിച്ച് ഈ നിയന്ത്രണ നിര്ദ്ദേശങ്ങളിൽ മാറ്റം വരുത്തുന്നകാര്യം പരിഗണിക്കും. അനിരുദ്ധ ഡി ജാദവ് പത്രപ്രസ്താവന- 2016-2017/3403 |