<font face="mangal" size="3">റുപ്പീ സഹകരണ ബാങ്കിന് (പൂനെ) മേല്‍ പുറപ്പെടുŒ - ആർബിഐ - Reserve Bank of India
റുപ്പീ സഹകരണ ബാങ്കിന് (പൂനെ) മേല് പുറപ്പെടുവിച്ച ഡയറക്ഷന്റെ
കാലാവധി
ഭാരതീയ റിസര്വ്വ് ബാങ്ക് ദീര്ഘിപ്പിച്ചിരിക്കുന്നു
ഫെബ്രുവരി 20, 2017 റുപ്പീ സഹകരണ ബാങ്കിന് (പൂനെ) മേല് പുറപ്പെടുവിച്ച ഡയറക്ഷന്റെ 2017 ഫെബ്രുവരി 16 ന് ഭാരതീയ റിസര്വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ടീവ് പ്രകാരം റുപ്പീ സഹകരണ ബാങ്കിന്റെ ഡയറക്ഷന്റെ കാലാവധി 2017 ഫെബ്രുവരി 22 മുതല് ആഗസ്റ്റ് 21 വരെയുള്ള 6 മാസ കാലയളവിലേക്ക് അവലോകനത്തിനു വിധേയമായി ദീര്ഘിപ്പിച്ചിരിക്കുന്നു. ഡയറക്ഷന് ആദ്യമായി ബാങ്കിനുമേല് ചുമത്തിയത് 2013 ഫെബ്രുവരി 23 മുതല്ആഗസ്റ്റ് 21 വരേക്കുള്ള 6 മാസ കാലയളവിലേക്കായിരുന്നു. പിന്നീട് 6 തവണ 6 മാസം വീതവും രണ്ടു തവണ മൂന്നു മാസം വീതവും കാലാവധി ദീര്ഘിപ്പിക്കുകയുണ്ടായി. അവസാനമായി 2016 ആഗസ്റ്റ് 22 മു തലുള്ള 6 മാസത്തേയ്ക്കാണ് ഡയറക്ഷന്റെ കാലാവധി ദീര്ഘിപ്പിച്ചത്. 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം 35 A(1),56 എന്നീ വകുപ്പുകള് പ്രകാരം ഭാരതീയ റിസര്വ് ബാങ്കില് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഡയറക്ഷന്സ് ബാങ്കിന്മേല് ചുമത്തിയിരിക്കുന്നത്. ഇതിന്റെ ഒരു പകര്പ്പ് ബാങ്കിന്റെ പരിസരത്ത് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രദര്ശിപ്പിക്കേണ്ടതാണ്. ഡയറക്ഷന് ചുമത്തി എന്ന കാരണത്താല് ബാങ്കിന്റെ ലൈസന്സ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങള്ക്കു് വിധേയമായി ബാങ്കിംഗ് ഇടപാടുകള് നടത്തുവാന് ബാങ്കിന് അധികാരമുണ്ട്. സാഹചര്യങ്ങള്ക്കനുസരിച്ച് ഡയറക്ഷനില് മാറ്റം വരുത്തുന്ന കാര്യംറിസര്വ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും. അജിത് പ്രസാദ് പത്രപ്രസ്താവന:2016-2017/2245 |