<font face="Mangal" size="3">ഭാരതീയ റിസർവ് ബാങ്ക് പൂനയിലെ റുപി സഹകരണബാങŔ - ആർബിഐ - Reserve Bank of India
ഭാരതീയ റിസർവ് ബാങ്ക് പൂനയിലെ റുപി സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന നീട്ടുന്നു
നവംബർ 22, 2017 ഭാരതീയ റിസർവ് ബാങ്ക് പൂനയിലെ റുപി സഹകരണബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് പൂനയിലെ റുപി സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന പുനഃപരിശോധനയ്ക്ക് വിധേയമായി, 2017 നവംബർ 17 ലെ ഉത്തരവ് ഡി.സി.ബി.ആർ-സി.ഒ. എഐഡി / ഡി - 21/12.22.218/2017-18 പ്രകാരം 2017 നവംബർ 22 മുതൽ 2018 മേയ് 31 വരെ നീട്ടിയിരിക്കുന്നു. ഈ നിർദ്ദേശങ്ങൾ ആദ്യം 2013 ഫെബ്രുവരി 22 മുതൽ 2013 ഓഗസ്റ്റ് 21 വരെ നൽകുകയും, തുടർന്ന് ആറുമാസംവീതം എട്ടു തവണയും, മൂന്നുമാസം വീതം മൂന്നുതവണയും നീട്ടിനൽകിയിരുന്നു. ഒടുവിൽ നീട്ടിനൽകിയത് 2017 ആഗസ്ത് 22 മുതൽ 2017 നവംബർ 21 വരെ മൂന്നുമാസ കാലയളവിലായിരുന്നു. ബാങ്കിങ്ങ് റഗുലേഷൻ നിയമം, 1949 ലെ സെക്ഷൻ 35 എ വകുപ്പിലെ ഉപവകുപ്പ് (1), സെക്ഷൻ 56 ഇവപ്രകാരം റിസർവ്വ് ബാങ്കിന് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ബാങ്കിന് ഈ നിർദ്ദേശം നൽകുന്നത്. നിർദ്ദേശത്തിന്‍റെ കോപ്പി പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്കിന്‍റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ദിശാസൂചനയനുസരിച്ച് ബാങ്കിന് മാർഗനിർദ്ദേശം നൽകിയെന്നുകരുതി ബാങ്കിങ് ലൈസൻസ് റദ്ദാക്കുന്നതായി കരുതേണ്ടതില്ല. സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ ബാങ്ക് നിയന്ത്രണങ്ങൾക്കു വിധേയമായി ബാങ്കിങ് ബിസിനസ് തുടരും. സാഹചര്യങ്ങൾക്കനുസൃതമായി റിസർവ് ബാങ്ക് ഈ നിർദ്ദേശങ്ങളുടെ പരിഷ്ക്കരണം പരിഗണിക്കും. അജിത് പ്രസാദ് പ്രസ് റിലീസ്: 2017-2018/1410 |