<font face="mangal" size="3">റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക്, ലിമിറ്റഡ് പുŐ - ആർബിഐ - Reserve Bank of India
റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക്, ലിമിറ്റഡ് പുണെ, മഹാരാഷ്ട്ര- ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു
മെയ് 28, 2018 റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക്, ലിമിറ്റഡ് പുണെ, മഹാരാഷ്ട്ര- ഭാരതീയ റിസര്‍വ് മെയ് 23, 2018 ലെ ഡയറക്റ്റീവ് DCBR.CO.AID/D-42/12.22.218/2017-18 പ്രകാരം റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്കിന് മേൽ പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി ജൂൺ 01, 2018 മുതല്‍ ഓഗസ്റ്റ് 31, 2018 വരെയുള്ള മൂന്നു മാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു. റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്കിന് മേൽ ആദ്യമായി ഡയറക്ഷൻ പുറപ്പെടുവിച്ചത് ഫെബ്രുവരി 22, 2013 മുതല്‍ ഓഗസ്റ്റ് 21, 2013 വരെയായിരുന്നു. അതിനു ശേഷം ആറ് മാസം വീതം എട്ടു പ്രാവശ്യവും മൂന്നു മാസം വീതം നാലു പ്രാവശ്യവും കാലാവധി ദീർഘിപ്പിക്കുകയുണ്ടായി. അവസാനമായി ദീർഘിപ്പിച്ചത് നവംബർ 22, 2017 മുതല്‍ മെയ് 31, 2018 വരെ ആറ് മാസ കാലയളവിലേക്കായിരുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഡയറക്ഷൻ പുറപ്പെടുവിച്ചത്. ഡയറക്ഷന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ബാങ്കിനെ ഡയറക്ഷന് കീഴിൽ കൊണ്ട് വന്ന ഈ നടപടി കാരണം ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നത് വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിടപാടുകൾ തുടർന്നും ബാങ്ക് നടത്തുന്നതാണ്. സാഹചര്യങ്ങൾക്കനുസരിച്ചു നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും. അജിത് പ്രസാദ് പത്രപ്രസ്താവന: 2016-2017/3106 |