<font face="mangal" size="3px">റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂ - ആർബിഐ - Reserve Bank of India
റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെയ്ക്ക് നൽകിയിരുന്ന ആജ്ഞാപനങ്ങളുടെ കാലാവധി ആർബിഐ ദീർഘിപ്പിക്കുന്നു
നവംബർ 30, 2018 റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെയ്ക്ക് നൽകിയിരുന്ന റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ, മഹാരാഷ്ട്രയ്ക്ക് ഭാരതീയ റിസർവ് ബാങ്ക് (2018 നവംബർ 27 തീയതിയിലെ മാർഗ്ഗ നിർദ്ദേശം മുഖേന) നൽകിയിരുന്ന ആജ്ഞാപനങ്ങൾ, പുനരവലാകനത്തിന് വിധേയമായി, 2018 ഡിസംബർ 01 മുതൽ 2019 ഫെബ്രുവരി 28 വരെയുള്ള മൂന്ന് മാസക്കാലത്തേക്ക് കൂടി ഭാരതീയ റിസർവ് ബാങ്ക് ദീർഘിപ്പിച്ചിരിക്കുന്നു. ആജ്ഞാപനങ്ങൾ ആദ്യമായി 2013 ഫെബ്രുവരി 22 മുതൽ 2013 ഓഗസ്റ്റ് 21 വരെയ്ക്കും ചുമത്തിയിരുന്ന ആജ്ഞാപനങ്ങൾ ആറ് മാസക്കാലം വീതം എട്ട് തവണയും മൂന്ന് മാസക്കാലം വീതം ആറ് തവണയും ദീർഘിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ദീർഘിപ്പിച്ചത് 2018 സെപ്തംബർ 01 മുതൽക്ക് 2018 നവംബർ 30 വരെയുള്ള മൂന്ന് മാസക്കാലത്തേയ്ക്കായിരുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949ലെ സെക്ഷൻ 56നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35 എ യുടെ സബ് സെക്ഷൻ (1) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ടാണ് ആജ്ഞാപനങ്ങൾ ചുമത്തിയത്. തത്പരമായ പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ആജ്ഞാപന ങ്ങളുടെ ഒരു പകർപ്പ് ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഈ ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതിനു മേൽപ്പറഞ്ഞ ബാങ്കിന് നൽകിയിരുന്ന ബാങ്കിങ് ലൈസൻസിന്റെ റദ്ദാക്കലായി പ്രതൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ബാങ്കിന്റെ ധനകാര്യ സ്ഥിതിമെച്ചപ്പെടുന്നത് വരെയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിങ് ബിസിനസ് തുടർന്നു പോകുന്നതാ യിരിക്കും. സാഹചര്യങ്ങളെ ആശ്രയിച്ച് ഈ ആജ്ഞാപനങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് റിസർവ് ബാങ്ക് പരിഗണിക്കുന്താണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-2019/1254 |