<font face="Mangal" size="3">ഭാരതീയ റിസർവ് ബാങ്ക് ഉത്തർപ്രദേശിലെ കാൺപുർ - ആർബിഐ - Reserve Bank of India
ഭാരതീയ റിസർവ് ബാങ്ക് ഉത്തർപ്രദേശിലെ കാൺപുർ ബ്രഹ്മാവർത്ത് വാണിജ്യ സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന 2018 മാർച്ച് 6 വരെ നീട്ടുന്നു
നവംബർ 06, 2017 ഭാരതീയ റിസർവ് ബാങ്ക് ഉത്തർപ്രദേശിലെ കാൺപുർ ബ്രഹ്മാവർത്ത് വാണിജ്യ സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന 2018 മാർച്ച് 6 വരെ നീട്ടുന്നു. ഭാരതീയ റിസർവ് ബാങ്ക് ഉത്തർപ്രദേശിലെ കാൺപുർ ബ്രഹ്മാവർത്ത് വാണിജ്യ സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന പുനഃപരിശോധനയ്ക്ക് വിധേയമായി, 2017 നവംബർ 07 മുതൽ 2018 മാർച്ച് 06 വരെ തുടർന്ന് 4 മാസത്തേയ്ക്കുകൂടി നീട്ടുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) സെക്ഷൻ 35 എ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ 7 മുതൽ ബാങ്ക് പ്രത്യേക ദിശാസൂചനയിൻകീഴിലാണ് പ്രവർത്തിക്കുന്നത്. അത് 2017 നവംബർ 1 ലെ നിർദ്ദേശപ്രകാരം 2018 മാർച്ച് 6 വരെ നീട്ടിയിരിക്കുന്നു. 2017 നവംബർ 01 നു നൽകിയ നിർദ്ദേശത്തിന്‍റെ കോപ്പി പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്കിന്‍റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട് റിസർവ്വ് ബാങ്ക് നൽകിയ ദിശാസൂചനയുടെ കാലാവധി നീട്ടിയതുകൊണ്ട് ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയോ അല്ലെങ്കിൽ വഷളാവുകയോ ചെയ്തു എന്ന് കരുതേണ്ടതില്ല.. സാഹചര്യങ്ങളനുസരിച്ച് റിസർവ്വ് ബാങ്കിന്‍റെ നിർദ്ദേശങ്ങൾ പരിഷ്ക്കരിക്കുന്നത് പരിഗണിക്കും. അനിരുദ്ധ ഡി. ജാദവ് പ്രസ് റിലീസ്: 2017-2018/1251 |