ബ്രഹ്മാവര്‍ത്ത് വാണിജ്യസഹകരണബാങ്ക് ലിമിറ്റഡ്, കാണ്‍പൂർ, ഉത്തര്‍പ്രദേശിന് നല്‍കിയ മാര്‍ഗനിര്‍ദ്ദേശം 2017 നവം. 6 വരെ റിസര്‍വ് ബാങ്ക് നീട്ടുന്നു
ജൂലൈ 6, 2017 ബ്രഹ്മാവര്‍ത്ത് വാണിജ്യസഹകരണബാങ്ക് ഭാരതീയ റിസര്‍വ് ബാങ്ക് കാണ്‍പൂരിലെ ബ്രഹ്മാവര്‍ത്ത് വാണിജ്യ സഹകരണ ബാങ്ക് ലിമിറ്റഡിന് നല്‍കിയ ഉത്തരവ് തുടര്‍ന്നുള്ള പുന:പരിശോധനയ്ക്കു വിധേയമായി 2017 ജൂലൈ 7 മുതൽ 2017 നവംബർ 6 വരെ 4 മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നു. 2015 ജൂലൈ 6 മുതൽ ഈ ബാങ്ക് ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ എ സി എസ്) വകുപ്പ് 35 എ പ്രകാരം പ്രത്യേക മാര്‍ഗ്ഗ ഉത്തരവിന്‍റെ പരിധിയിലായിരുന്നു. പ്രസ്തുത ഉത്തരവ് 2017 ജൂൺ 29 ലെ ഉത്തവ് പ്രകാരം 2017 നവംബർ 6 വരെ നീട്ടിയിരിക്കുന്നു. പൊതു ജനശ്രദ്ധക്കായി 29.6.2017 ലെ ഉത്തരവിന്‍റെ ഒരു കോപ്പി ബാങ്കിന്‍റെ നോട്ടീസ് ബോര്‍ഡിൽ പതിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്‍റെ ഉത്തരവ് പുതുക്കിയെന്നു കരുതി ബാങ്കിന്‍റെ സാമ്പത്തികനില മെച്ചപ്പെട്ടു എന്നു കരുതേണ്ടതില്ല. സാഹചര്യത്തിന് മാറ്റം വരുന്നതനുസരിച്ച് റിസര്‍വ് ബാങ്ക് ഇതിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുന്നതായിരിക്കും. അജിത് പ്രസാദ് പത്രപ്രസ്താവന: 2017 -2018/49 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: