<font face="mangal" size="3">ഹർദോയ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ - ആർബിഐ - Reserve Bank of India
ഹർദോയ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്-ഹർദോയ്, ഉത്തർപ്രദേശ്–ന് നൽകിയ ആജ്ഞാപനങ്ങളുടെ കാലാവധി ആർബിഐ 2017 സെപ്റ്റംബർ 29 വരെ ദീർഘിപ്പിച്ചിരിക്കുന്നു
ജൂലൈ 28, 2017 ഹർദോയ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്-ഹർദോയ്, ഉത്തർപ്രദേശ്–ന് നൽകിയ ആജ്ഞാപനങ്ങളുടെ കാലാവധി ആർബിഐ 2017 സെപ്റ്റംബർ 29 വരെ ദീർഘിപ്പിച്ചിരിക്കുന്നു. ഹർദോയ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്-ഹർദോയ്ക്ക് നൽകിയിരുന്ന ആജ്ഞാപനങ്ങളുടെ കാലാവധി പുനരവലോകനത്തിനു വിധേയമായി, 2017 ജൂലൈ 30 മുതൽ 2017 സെപ്റ്റംബർ 29 വരെയുള്ള രണ്ടുമാസകാലത്തേക്ക് ഭാരതീയ റിസർവ് ബാങ്ക് വീണ്ടും നീട്ടിക്കൊടുത്തിരിക്കുന്നു. ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 (എ എ സിഎസ്) സെക്ഷൻ 35 എ പ്രകാരം പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനങ്ങൾക്ക് വിധേയമായാണ് 2016 ജൂലൈ 29 മുതൽ ഈ ബാങ്ക് പ്രവർത്തിച്ചുവരുന്നത്. 2017 ജൂലൈ 24 ന് പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗനിർദേശമനുസരിച്ചു വീണ്ടും ഈ ആജ്ഞാപനങ്ങളുടെ കാലാവധി 2017 സെപ്റ്റംബർ 29 വരെ നീട്ടിയിരിക്കുന്നു. പൊതുജനങ്ങളുടെ പരിശോധനക്കായി 2017 ജൂലൈ 27 ന് പുറപ്പെടുവിച്ചിട്ടുള്ള നിർദേശത്തിന്‍റെ ഒരു പകർപ്പ് ബാങ്ക് പരിസരത്തു പ്രദർശിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് മുൻപ് നൽകിയിരുന്ന ആജ്ഞാപനത്തിൽ വരുത്തിയിരിക്കുന്ന ഈ ഭേദഗതിയെ മുകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ബാങ്കിന്‍റെ ധനകാര്യസ്ഥിതിയിൽ വന്ന അഭിവൃദ്ധിയായോ അധഃപതനമായോ പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടില്ല. സാഹചര്യങ്ങൾക്കനുസരിച്ചു ആജ്ഞാപനത്തിൽ ഭേദഗതികൾ വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും. അജിത് പ്രസാദ് പ്രസ്സ് റിലീസ്:2017-2018/277 |