<font face="mangal" size="3">ഹര്‍ദോയ് അര്‍ബന്‍ സഹകരണ ബാങ്കിനു മേല്‍ പുറപ് - ആർബിഐ - Reserve Bank of India
ഹര്ദോയ് അര്ബന് സഹകരണ ബാങ്കിനു മേല് പുറപ്പെടുവിച്ച ഡയറക്ഷന്റെ
കാലാവധി ഭാരതീയ റിസര്വ്വ് ബാങ്ക് ദീര്ഘിപ്പിച്ചിരിക്കുന്നു.
ജനുവരി 27, 2017 ഹര്ദോയ് അര്ബന് സഹകരണ ബാങ്കിനു മേല് പുറപ്പെടുവിച്ച ഡയറക്ഷന്റെ ഹര്ദോയ് അര്ബന് സഹകരണ ബാങ്കിനു മേല് ഭാരതീയ റിസര്വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി 2017 ജനുവരി 30 മുതല് 2017 ജൂലായ് 29 വരെയുള്ള 6 മാസത്തേക്ക് പുനരവലോകത്തിന് വിധേയമായി ദീര്ഘിപ്പിച്ചിരിക്കുന്നു. 2016 ജൂലായ് 29 മുതല് ബാങ്കിംഗ് റഗുലേഷന് നിയമം 1949 വകുപ്പ് 35 എ പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷനു കീഴിലായിരുന്നു ഹര്ദോയ് ബാങ്ക്. 2017 ജനുവരി 23 ലെ ഡയറക്ടീവ് പ്രകാരം ഇത് 2017 ജൂലെ 29 വരെ ദീര്ഘിപ്പിക്കുവാന് തീരുമാനിച്ചു. 2017 ജനുവരി 23 ലെ ഡയറക്ടീവിന്റെ പകര്പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില് മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ തകര്ച്ച ആയോ മെച്ചപ്പെടല് ആയോ വ്യാഖ്യാനിക്കേണ്ടതില്ല. സാഹചര്യങ്ങള്ക്കനുസരിച്ച് ഡയറക്ടീവില് മാറ്റം വരുത്തുന്നകാര്യം ഭാരതീയ റിസര്വ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും. അനിരുദ്ധ ഡി.യാദവ് പത്രപ്രസ്താവന : 2016-2017/2020 |