<font face="Mangal" size="3">HCBL സഹകരണ ബാങ്കിന്(ലക്നൗ, ഉത്തർ പ്രദേശ്) മേൽ പുറő - ആർബിഐ - Reserve Bank of India
HCBL സഹകരണ ബാങ്കിന്(ലക്നൗ, ഉത്തർ പ്രദേശ്) മേൽ പുറപ്പെടുവിച്ച ഡയറക്ഷന്‍ ഭാരതീയ റിസര്‍വ് ബാങ്ക് ദീര്ഘിപ്പിച്ചിരിക്കുന്നു
ഒക്ടോബര് 13, 2017 HCBL സഹകരണ ബാങ്കിന്(ലക്നൗ, ഉത്തർ പ്രദേശ്) മേൽ പുറപ്പെടുവിച്ച ഡയറക്ഷന്‍ ഭാരതീയ റിസര്‍വ് ബാങ്ക് ദീര്ഘിപ്പിച്ചിരിക്കുന്നു HCBL സഹകരണ ബാങ്കിന്(ലക്നൗ, ഉത്തർ പ്രദേശ്) മേൽ പുറപ്പെടുവിച്ച ഡയറക്ഷന്‍ 2017 ഒക്ടോബര് 16 മുതൽ 2018 ഏപ്രിൽ 15 വരെയുള്ള ആറു മാസ കാലയളവിലേക്ക് പുനരവലോകനത്തിനു വിധേയമായി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്ഘിപ്പിച്ചിരിക്കുന്നു. 2015 ഏപ്രിൽ 10 ലെ ഡയറക്ടീവ് പ്രകാരം HCBL സഹകരണ ബാങ്ക് (ലക്നൗ, ഉത്തർ പ്രദേശ്) 2015 ഏപ്രിൽ 16 ൽ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 ലെ വകുപ്പ് 35 എ പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷനു കീഴില്‍ ആയിരുന്നു. ഇതിന്റെ തുടർച്ചയായി 2017 ഒക്ടോബർ 09ലെ ഡയറക്ടീവ് പ്രകാരം കാലാവധി 2018 ഏപ്രിൽ 15 വരെ ദീര്ഘിപ്പിച്ചിരിക്കുന്നു. 2017 ഒക്ടോബർ 09ലെ ഡയറക്ടീവിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്ശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ചു ഡയറക്റ്റീവിൽ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും അജിത്പ്രസാദ് പത്രപ്രസ്താവന : 2017-2018/1032 |