<font face="mangal" size="3px">മഹാമേധ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റ! - ആർബിഐ - Reserve Bank of India
മഹാമേധ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,ഗാസിയാബാദ്, ഉത്തർപ്രദേശ്-ന് ആർബിഐ നൽകിയിരുന്ന ആജ്ഞാപനങ്ങളുടെ കാലാവധി 2017 ഓഗസ്റ്റ് 27 വരെ നീട്ടിക്കൊടുക്കുന്നു.
ജുലൈ 28, 2017 മഹാമേധ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,ഗാസിയാബാദ്, ഉത്തർപ്രദേശ്-ന് ആർബിഐ നൽകിയിരുന്ന ആജ്ഞാപനങ്ങളുടെ കാലാവധി 2017 ഓഗസ്റ്റ് 27 വരെ നീട്ടിക്കൊടുക്കുന്നു. മഹാമേധ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഗാസിയാബാദ്, ഉത്തർപ്രദേശ്-ന് ഭാരതീയ റിസർവ് ബാങ്ക് നൽകിയിരുന്ന ആജ്ഞാപനങ്ങളുടെ കാലാവധി പുനരവലോകനത്തിന് വിധേയമായി വീണ്ടും 2017 ജൂലൈ 30 മുതൽ 2017 ഓഗസ്റ്റ് 29 വരെയുള്ള ഒരു മാസത്തേക്ക് കൂടി നീട്ടിക്കൊടുത്തിരിക്കുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട് 1949 (എ എ സി എസ് )-ലെ സെക്ഷൻ 35 എ പ്രകാരമുള്ള ആജ്ഞാപനങ്ങൾക്ക് 2016 ജൂലൈ 29 മുതൽക്ക് ഈ ബാങ്കിനെ വിധേയമാക്കിയിരുന്നു. ഈ സമയപരിധി 2017 ജൂലൈ 26 ന് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പ്രകാരം 2017 ആഗസ്റ്റ് 29 വരേക്ക് ഇപ്പോൾ വീണ്ടും നീട്ടിക്കൊടുത്തിരിക്കുന്നു. 2017 ജൂലൈ 26 ലെ ആജ്ഞാപനത്തിന്‍റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് മുൻപ് നല്‍കിയിരുന്ന ആജ്ഞാപനത്തിൽ വരുത്തിയിരിക്കുന്ന ഈ ഭേദഗതിയെ മുകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ബാങ്കിന്‍റെ ധനകാര്യസ്ഥിതിയിൽ വന്ന അഭിവൃദ്ധിയായോ, അധഃപതനമായോ പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടില്ല. സാഹചര്യ ങ്ങൾക്കനുസരിച്ച് ആജ്ഞാപനത്തിൽ ഭേഗഗതികൾ വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും. അജിത്പ്രസാദ് പ്രസ്സ് റിലീസ് : 2017-2018/281 |